Powered by: <a href="#">Manna Broadcasting Network</a>
“എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം തന്നെ ആകട്ടെ” (ലൂക്കൊ.22: 42)
പ്രാർത്ഥനയിലൂടെ അനേകർ ശ്രമിക്കുന്നത്,ദൈവത്തെ എങ്ങനെയെങ്കിലും താൻ പറയുന്നത് ശ്രദ്ധിക്കാൻ പ്രേരിപ്പിക്കുന്ന ഉപാധിയായിട്ടാണ്. എന്നാൽ പ്രാർത്ഥന എന്നത് വാസ്തവത്തിൽ ദൈവത്തിനു എന്നോട് പറയാനുള്ളത് ശ്രവിച്ചു അനുസരിക്കുവാൻ ഉള്ള സമർപ്പണ മനോഭാവമാണ്; പ്രാർത്ഥനയിലൂടെ നാം ശ്രമിക്കേണ്ടത്- നമ്മുടെ താല്പര്യങ്ങൾ ചെയ്ത് കിട്ടുവാൻ ദൈവത്തെ പ്രേരിപ്പിക്കുവാനല്ല, മറിച്ച് ദൈവം എന്താണ് എന്നിൽ ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് കണ്ടെത്താനാണ്. “നിന്റെ ഇഷ്ടം എന്നിൽ നിറവേറ്റണമേ” എന്ന് പറയുന്നതിനേക്കാൾ നമ്മുടെ സ്വന്ത ഇഷ്ടങ്ങളുടെ നിവർത്തീകരണമാണ് പ്രാർത്ഥയിലൂടെ നാം പലപ്പോഴും ദൈവത്തോട് ആവശ്യപ്പെടുന്നത് എന്നുള്ളത് ശരിയല്ലെ?പ്രാർത്ഥനയുടെ പ്രഥമ ഉദ്ദേശം എന്നുള്ളത് ദൈവത്തോട് കുറെ കാര്യങ്ങൾ പറയുക എന്നതല്ല മറിച്ചു ദൈവം പറയുന്നത് ശ്രദ്ധിക്കുന്നവരാകുക എന്നതാണ് എന്നോർക്കുക!!