Powered by: <a href="#">Manna Broadcasting Network</a>
യഥാർത്ഥമായ ദൈവഭക്തിയിലും ദൈവഭയത്തിലും ദൈവവചന പരിജ്ഞാനത്തിലും ആയിത്തീരുവാൻ ഇന്നത്തെ തലമുറയിൽ പെട്ട മിക്കവാറും കുഞ്ഞുങ്ങൾക്ക് കഴിയുന്നില്ല. രക്ഷിക്കപ്പെട്ടില്ല എന്നു പറയാൻ തുനിയുന്നില്ല, രക്ഷയുടെ പരിക്ഞാനത്തിൽ എത്തുകയോ പത്രോസിന്റെ ലേഖനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ കെടാത്തതിനാലും ജീവനുള്ളതും നിലനിൽക്കുന്നതുമായ ദൈവ വചനത്താൽ പുതുജനനം പ്രാപിച്ചവർ എങ്കിലും നീക്കികളയണ്ടതായ പല സ്വഭാവങ്ങളും കാര്യങ്ങളും നീക്കി കളഞ്ഞിട്ടില്ല എന്നുമാത്രമല്ല +2 കഴിഞ്ഞ കുട്ടികൾ ഉപരിപഠനത്തിനായി വീട് വിട്ട് മറ്റു സ്ഥലങ്ങളിൽ ചെല്ലുമ്പോൾ ഒരു പക്ഷേ അടുത്തെവിടെങ്കിലും സഭായോഗത്തിന് പോകുന്നുണ്ടെങ്കിലും
പലപ്പോഴും അവർ ഇടപഴകുന്ന കുട്ടികളിൽ നല്ലപങ്കും അവിശ്വാസികൾ ആയിരിക്കും കുട്ടിക്കാലം കഴിഞ്ഞ് യുവത്വത്തിലേയ്ക്ക് പ്രവേശിക്കുന്ന കുട്ടികൾക്ക് കിട്ടുന്ന കൂട്ടുകെട്ട് പലപ്പോഴും അവരെ വഴിതെറ്റിക്കുന്നുണ്ട്. ചിലർ അബദ്ധത്തിലും, ചിലർ ചതിക്കുഴിയിൽ ചെന്ന്പെട്ടും ചിലർ വഞ്ചിക്കപ്പെട്ടും ഒപ്പം ചിലർ ശ്രദ്ധയില്ലായ്മയിലും ഒക്കെയായി ഇത്തരം കെണികളിൽ വിഴുന്നു. മാതാപിതാക്കളുടെ ശ്രദ്ധയിൽ നിന്ന് അകലെപ്പോയ ഈ കുട്ടികൾക്ക് പറ്റിയ അബദ്ധങ്ങൾ വളരെ വൈകിയാണ് മാതാപിതാക്കളുടെ ശ്രദ്ധയിൽ പെടുന്നത്.
യോസേഫിനെ പോലെ ചെറുപ്പത്തിലേ യഥാർത്ഥ ദൈവഭയത്തിലും ദൈവഭക്തിയിലും ദൈവ വചനപരിജ്ഞാനത്തിലും വളരുകയും, തിമൊഥെയോസിനെപ്പോലെ അത് മുറുകെ പിടിക്കയും ചെയ്യാൻ കഴിയാതെ പോകുന്നു.
മറ്റൊരു കാര്യം അവനവന്റെ മക്കളെക്കുറിച്ചുള്ള അമിതമായ ആത്മവിശ്വാസം ഇത്തരം തെറ്റുകളിലേയ്ക്ക് കുട്ടികൾ വഴുതി വീഴുന്നതിന് ഇടയാക്കുന്നുണ്ട്. ഇയ്യോബിനെപ്പോലെ പക്ഷേ എന്റെ മക്കൾ തെറ്റിപ്പോയിട്ടുണ്ടാകാം എന്ന ചിന്തയും ബോധവും നമ്മെ ഭരിക്കണം
ഇവിടെ സുവിശേഷകന്റെ മക്കൾ എന്നോ മൂപ്പന്റെ മക്കൾ എന്നോ സാധരണ വിശ്വാസികളുടെ മക്കൾ എന്നോ വേർതിരിവിന്റെ ആവശ്യം വരുന്നില്ല. ഒരു കാര്യം സത്യമാണ് ഈ തലമുറയിലെ കുട്ടികൾ പലതിലും തെറ്റിപ്പോകുന്നു. നോഹയുടെ കാലം പോലെ തന്നെ തങ്ങൾക്ക് ബോധിച്ചവരെ ഭാര്യമാരായും ഭർത്താക്കന്മാരായും ഒക്കെ തിരഞ്ഞെടുക്കുന്നു. പരസ്പരം പഴിചാരാതെ അതിവ ജാഗ്രത പുലർത്തുകയും ദൈവ മുൻപാകെ കണ്ണുനിരൊഴുക്കി പ്രാർത്ഥിക്കുകയും ചെയ്യുന്നില്ലെങ്കിൽ ഈ തലമുറ നശിച്ചു പോകും
തെറ്റുപറ്റിയ പല കുട്ടികളും പിന്നിട് തങ്ങൾക്കു പറ്റിയ അബദ്ധങ്ങളിൽ ദുഃഖിതരാകുന്നത് കണ്ടിട്ടുണ്ട്.
മാതാപിതാക്കളും ഉൾപ്പെട്ട സഭയും സൺഡേ സ്കൂൾ അധ്യാപകരും ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തുകയും ദൈവ മുൻപാകെ പ്രാർത്ഥിക്കുകയും
ഒപ്പം നമ്മുടെ ഇടയിലുള്ള ഭിന്നതയും വഴക്കുകളും ഒക്കെ വെടിഞ്ഞ് മാനസാന്തര ഹൃദയത്തോടെ ഐക്യതയോടെ ഒരു മനപ്പെട്ട് നിന്നാൽ ഇതിനെല്ലാം ഒരു പരിധി വരെ എങ്കിലുംമാറ്റം വരും.
അവനവന് തെറ്റ് പറ്റിയിട്ടാണെങ്കിൽ അത് ബോധ്യമാവുകയോ ബോധ്യമാക്കപ്പെടുകയോ ചെയ്തിട്ട് തിരുത്താൻ കഴിയുന്നില്ലെങ്കിൽ തീർച്ചയായും പ്രസംഗപീഠത്തിൽ നിന്നല്ല ഒരിടത്തു നിന്നും മറ്റുള്ളവന്റെ നേരെ വിരൽ ചൂണ്ടുന്നത് ശരിയല്ല. പിന്നെ തെറ്റ് പറ്റാത്ത വരവായി മറ്റുള്ളവരെ പഠിപ്പിക്കാം എന്ന് ആരെങ്കിലും വിജാരിക്കുന്നെങ്കിൽ ആരും കാണുകയില്ല. യാക്കോബ്ബിന്റെ എഴുത്തുകൾ നമുക്കറിയുണ്ട് നാമെല്ലാം പലതിലും തെറ്റിപ്പോകുന്നു. യോഹന്നാന്റെ എഴുത്തുകൾ നമുക്ക് കുറ്റമില്ല എന്ന് നാം പറയുന്നു എങ്കിൽ നാം ദൈവത്തെ അസത്യവാദി ആക്കുന്നു.
മറ്റൊരു കാര്യം പാപമില്ലാത്തവനായ ദൈവപുത്രൻ സത്യങ്ങൾ മാത്രം വിളിച്ചറിയിച്ചപ്പോൾ അവനെ പുറത്താക്കുകയും കല്ലെറിയുവാൻ തുനിയുകയും തള്ളി പറയുകയും ഒറ്റികൊടുക്കുകയും കള്ളസാക്ഷികളെ നിർത്തി കള്ളസാക്ഷ്യം പറയിച്ചിട്ടും കുറ്റം തെളിയിക്കാൻ കഴിയാഞ്ഞിട്ടും ക്രൂശിച്ച ലോകത്താണ് നാം ജീവിക്കുന്നത്.
അവിടെ ഒരു പ്രശ്നപരിഹാരസാധ്യത ഉണ്ടായിരുന്നത് ക്രിസ്തു താൻ ദൈവ പുത്രൻ അല്ലെന്നും, രാജാവല്ലെന്നും സമ്മതിക്കണമായിരുന്നു. അതിന് കഴിയില്ലല്ലോ സമൂഹത്തിൽ കൊള്ളാവുന്നവർ ഇല്ലെന്നു പറയാൻ ഞാൻ തയ്യാറല്ല.
ഏലിയാവ് പറഞ്ഞതുപോലെ ഞാൻ ഒരുത്തൻ മാത്രം എന്ന്
ദൈവം എന്താണ് പറഞ്ഞത് വേറെ എഴായിരം പേർ ഉണ്ടെന്നാണ് എലിയാവ് അതറിഞ്ഞില്ല നമ്മിൽ പലരും അങ്ങനെയാണ് ഞാൻ ഒരുത്തൻ മാത്രം വേറാരുമില്ല. എല്ലാക്കാലത്തും ദൈവത്തിന് ഒരു ശേഷിപ്പ് ഉണ്ടാവും അവരിലൂടെ ഉണർവ്വിന്റെ വെളിച്ചം പ്രകാശിക്കും.