കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

ദൈവത്തിന്റെ ഇഷ്ടം ചെയ്യുവാൻ പ്രിയപ്പെടുന്നവൻ

I യോഹന്നാൻ 3:1

കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു. 

നമ്മുടെ കർത്താവായ യേശുക്രിസ്തു ക്രൂശു മരണത്തിനായി സ്വയം ഏല്പിച്ചു കൊടുത്തതിന്റെ പിന്നിലുള്ള അടിസ്ഥാന കാരണം പ്രത്യക്ഷത്തിൽ നമ്മോടുള്ള അവന്റെ സ്നേഹമാണെന്ന് പറയാമെങ്കിലും (അത് സത്യമായിരിക്കുമ്പോൾ തന്നെ),അതിന്റെ ഏറ്റവും പരമമായ അടിസ്ഥാന കാരണം എന്നുള്ളത് പിതാവിന്റെ ഹിതം അനുസരിക്കുവാനുള്ള അവന്റെ അടങ്ങാത്ത ആഗ്രഹമായിരുന്നു.

” അപ്പോൾ ഞാൻ പറഞ്ഞു: ഇതാ, ഞാൻ വരുന്നു; പുസ്തകച്ചുരുളിൽ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു; ദൈവമേ, നിന്റെ ഇഷ്ടം ചെയ്‍വാൻ ഞാൻ വരുന്നു” എന്നു അവൻ പറയുന്നു ..(Isaiah 53:10,Luke 22:42,Hebrew 10:6,7,9).

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More