കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

യഥാർത്ഥ ദൈവ ഭക്തി

എന്താണ് യഥാർത്ഥ “ദൈവഭക്തി” അഥവാ “ദൈവഭയം”എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്???  എന്റെ ജീവിതത്തിലെ സമസ്ത കാര്യങ്ങളുടെയും പിന്നിൽ വ്യാപരിക്കുന്ന ദൈവത്തിന്റെ സ്നേഹനിർഭരമായ കരങ്ങളെക്കുറിച്ചും, ദൈവം എന്റെ ജീവിതത്തിലെ സകലകാര്യങ്ങളും കാണുകയും  അറിയുകയും ചെയ്യുന്നു, എന്നുള്ള ഏറ്റവും തീവ്രവുമായ അവബോധത്തോടെ ജീവിക്കുക എന്നതാണ തിനർത്ഥം… വെളിപ്പെടുത്തപ്പെട്ട ദൈവവചനത്തിനനുസരണമായി അനുദിന ജീവിതത്തെ നയിക്കുവാൻ ഞാൻ മനഃപൂർണമായി നിർണയിക്കുന്നതും-ദൈവത്തെ അനുസരിക്കുന്നതിലൂടെ മാത്രമേ എന്റെ ജീവിതത്തിന് യഥാർത്ഥ അർത്ഥവും ലക്ഷ്യവും പ്രാപിക്കാൻ കഴിയൂ എന്ന തിരിച്ചറിവിൽ, ദൈവത്തിൽ മാത്രം സമ്പൂർണ വിശ്വസമർപ്പിച്ചു ജീവിക്കുന്ന ജീവിത ശൈലി ആണത്. ദൈവത്തെ ഭയപ്പെടുക എന്നാൽ അവനെ സ്നേഹിക്കുക എന്നു തന്നെയാണതിനർത്ഥം. അതിനാൽ  തന്നെ, എന്റെ ദൈവത്തെ ദു:ഖിപ്പിക്കുവാൻ സാധ്യതയുള്ള എത്ര ചെറിയ കാര്യങ്ങൾ പോലും ആ സന്നിധിയിൽ ഏറ്റവും ഗൗരവമായി കുറ്റംവിധിക്കപ്പെടുകയും, എന്ത് വിലകൊടുത്തും അതിൽ നിന്നും അകന്നു ഒഴിഞ്ഞു മാറി നിൽക്കുവാനുള്ള മനഃപൂർവമായ പരിശ്രമം എന്നിൽ എപ്പോഴും ഉണ്ടാവുകയും ചെയ്യും…..(സദൃശ 8:13). ഇതൊക്കെയാണ് വചനം വ്യക്തമാക്കുന്ന ഭക്തിയുടെ പ്രകടമായ ചില ലക്ഷണങ്ങൾ….

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More