കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

തന്ത്ര ശാലിയായ പിശാച്

കൊരിന്ത്യർ 2: 11

സാത്താൻ നമ്മെ തോല്പിക്കരുതു; അവന്റെ തന്ത്രങ്ങളെ നാം അറിയാത്തവരല്ലല്ലോ.

ഒരു തുറന്ന ശത്രുവായിട്ടല്ല; ഭക്തിയുടെ കപട വേഷം ധരിച്ച്, ഒരു ആത്മീകന്റെ പരിവേഷത്തിൽ നിന്നാൽ മാത്രമേ സാത്താനു ദൈവ സഭയ്ക്കുള്ളിൽ തന്റെ പദ്ധതികൾ ഏറെ ഫലപ്രദമായി നിർവഹിക്കാൻ കഴിയുകയുള്ളു എന്ന് അവനു ഇന്ന് നന്നായറിയാം. അതുകൊണ്ട് തന്നെ ഈ കാലങ്ങളിൽ അവൻ സഭയെ ഉപദ്രവിച്ചുകൊണ്ടല്ല, അതിലുള്ളവരോട് ചേർന്നു നിൽക്കാൻ ശ്രമിച്ചു കൊണ്ടും,സുവിശേഷം പ്രസംഗിക്കുന്നവർക്കെതിരെ ആക്രമണം അഴിച്ചു വിട്ടുകൊണ്ടല്ല, മറിച്ച് ഒരു മികച്ച  പ്രാസംഗികനായി തന്നെത്താൻ വെളിപ്പെട്ടുകൊണ്ടും അവൻ തന്റെ കളകൾ ഏറ്റവും നന്നായി നമ്മുടെ ഇടയിൽ വിതച്ചു കൊണ്ടിരിക്കുകയല്ലേ? ഇയ്യോബിന്റെ പുസ്തകത്തിൽ വിശുദ്ധവേഷം ധരിച്ച വെളിച്ച ദൂതന്റെ രൂപത്തിൽ നാം അവനെ കാണുന്നുവെങ്കിൽ കർത്താവിന്റെ അപ്പോസ്തലൻമാരുടെ കൂട്ടത്തിൽ അവൻ ഇസ്കാരിയോത്താ യൂദായെപ്പോലെയും കാണുന്നു.”സാത്താൻ നമ്മെ തോൽപിക്കരുത്. അവന്റെ തന്ത്രങ്ങളെ നാം അറിയാത്തവരല്ലല്ലോ!!(2 Cori.2:11).

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More