കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

ര്‍ത്താവില്‍ പ്രിയരേ,

വേഗം വീണ്ടും വരുന്ന വന്ദ്യനായ  യേശുക്രിസ്തുവിന്റെ നിസ്തുല്യ നാമത്തില്‍ സ്നേഹവന്ദനം!!!

അനുദിനം അന്ധകാരപൂരിതമായികൊണ്ടിരിക്കുന്ന അവനീതലത്തില്‍, അനാദി നാഥനായ യേശുക്രിസ്തുവിന്റെ തിരുവവതാരത്തെയും തിരുവചന സത്യങ്ങളെയും അതിവേഗം അഖില ലോകമെത്തിക്കുക എന്ന ഉദ്യമവുമായി ഇക്കാലത്തെ അതി നൂതന മാദ്ധ്യമമായ ഇന്റര്‍നെറ്റ്‌ വഴി ആയിരങ്ങള്‍ക്ക് ഒരു  മാര്‍ഗ്ഗദീപമാകുക എന്നതാണ് ഞങ്ങളുടെ പ്രഥമ ലക്‌ഷ്യം . കാഹളധ്വനി ഒരു സമ്പൂര്‍ണ്ണ മലയാള ഇ-പത്രികയാണ്.

അനശ്വരനായ ദൈവത്തെയും അനശ്വരമായ ദൈവ വചന സത്യങ്ങളെയും അതിശക്തം വെളിപ്പെടുത്തുകയാണ് പരമ പ്രധാന പദ്ധതി.  അക്ഷരങ്ങള്‍ കൊണ്ട് അന്ധകാരത്തിന് കോട്ട കെട്ടി അതിവേഗം വെളിച്ചം പ്രസരിപ്പിക്കുകയാണിവിടെ ചെയ്യുന്നത്. പരക്കെ പരക്കെ ജോതിസ്സുകളായി വിളങ്ങിയ ദീപങ്ങള്‍ മിന്നി മിന്നി ക്രമേണ കെട്ടും തുടങ്ങി കൊണ്ടിരിക്കുന്നു.  മാര്‍ഗ്ഗ വശങ്ങള്‍ക്കു ചുറ്റും അന്ധകാരത്തില്‍ അകപ്പെട്ടവരുടെ അനിയന്ത്രിത അയ്യം വിളിയും ആവലാതിയും ആരോപണങ്ങളും. വെളിച്ചത്തിലേക്കൊന്നു കൈ പിടിച്ചു നടത്തുവാന്‍ ഒരു ദീപം തെളിഞ്ഞിരുന്നുവെങ്കില്‍ എന്ന് അങ്ങിങ്ങിരുന്നുള്ള ജനതതികളുടെ ആഗ്രഹ സക്ഷാകാരത്തിന്റെ ഒരു പകര്‍പ്പാണ് കാഹളധ്വനി.

താങ്കള്‍ക്കും ഈ സംരഭത്തില്‍  പങ്കാളിത്തം വഹിക്കാം . താങ്കള്‍ക്കോ താങ്ങള്‍ ബന്ധപ്പെട്ടു നില്‍ക്കുന്ന സഭയിലെ വ്യക്തികള്‍ക്കോ ക്രൈസ്തവ  രചനയില്‍ പ്രാവീണ്യം  ഉണ്ടെങ്കില്‍ അത് എഴുതി ഞങ്ങള്‍ക്ക് അയച്ചു തരുക. തിരുവചന ആധാരമെങ്കില്‍ ഞങ്ങള്‍ പ്രസിദ്ധികരിക്കുന്നതായിരിക്കും.

അനേക  ചെറുദീപങ്ങള്‍ ഉണര്‍ന്നാല്‍ ,,, ഒരുമിച്ചാല്‍ ,,,, ഉത്സാഹിച്ചാല്‍  ,,,,, ആയിരങ്ങള്‍ക്ക് ആശ നല്‍കുന്ന നിത്യ മാര്‍ഗ്ഗത്തിനു ദീപം തെളിയിക്കുവാന്‍  സാധിക്കും. കൈയ്യോട് കൈ ചേര്‍ത്തു പിടിച്ചു സഹോദരന്മാരായി നില്‍ക്കാം.

ക്രിസ്തു നാമ മഹത്വത്തിനായി, കാഹളധ്വനി  |   കാലഘട്ടത്തിന്റെ ശബ്ദം.

I am message box. Click edit button to change this text.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More