Powered by: <a href="#">Manna Broadcasting Network</a>
മലാഖി 3:6
യഹോവയായ ഞാൻ മാറാത്തവൻ
1. ദൈവം ശാശ്വതമായി മാറാത്തവനാകുന്നു.He is eternally the same.(സങ്കീ. 102: 25—27).
2. ദൈവം ആദ്യനും അന്ത്യന്മാരോടുകൂടെ അനന്യനും ആകുന്നു.(യെശ. 41:4;43:10;44:6; 48:12)
3.”ഞാനാകുന്നവൻ ഞാൻ ആകുന്നു” എന്ന നാമം വഹിക്കുന്നവനും ഒന്നിനോടും തുലനം ചെയ്യുവാൻ കഴിയാത്തവനുമായ മഹാദൈവം.(പുറ. 3:14).
4. അനശ്വരനും അമർത്യതയുള്ളവനും, എല്ലായ്പ്പോഴും അങ്ങനെ തന്നെ തുടരുന്നവനുമായ ദൈവം.(റോമ.1:23;1 തിമോ.1:17; 6:15-16; എബ്രാ.1:11-12).
5. ദൈവത്തിന്റെ ചിന്തകളെയോ, ഉദ്ദേശ്യങ്ങളെയോ, ഇച്ഛകളെയോ, കൽപ്പനകളെയോ ഒരിക്കലും മാറ്റാനാവാത്തതാണ്.
6. ദൈവത്തിന്റെ സകല കല്പനകളും വാഗ്ദാനങ്ങളും നടപ്പിലാക്കപ്പെടും,നിശ്ചയമായും പാലിക്കപ്പെടും.(സംഖ്യ 23:19; 1 ശമൂ. 15:29).
7. ദൈവം ഒരിക്കലും തന്റെ ദാനങ്ങളെയും വിളിയെയും, തിരഞ്ഞെടുപ്പിനെയും കുറിച്ച് അനുതപിക്കുന്നില്ല. (റോമ.11:29).
8. ദൈവം താൻ ഏകപക്ഷീയമായി ഉടമ്പടി ചെയ്ത ഒന്നിനെയും ഉപേക്ഷിക്കുന്നവനല്ല.(റോമ. 11:1).
9. ദൈവം താൻ മുന്നറിയുന്നവരെ തേജസ്കരിക്കുക തന്നെ ചെയ്യും.(റോമ. 8: 29—30).
10. ദൈവം താൻ ആരംഭിക്കുന്ന സകല കാര്യങ്ങളെയും പൂർത്തീകരിക്കുന്നവനാണ്. (സങ്കീ. 138: 8; ഫിലി. 1: 6).
11. ദൈവത്തിന്റെ കരുണ ഒരിക്കലും തീർന്നുപോകുകയില്ല . അവന്റെ വിശ്വസ്തത ഒരിക്കലും കുറയുന്നുമില്ല.(വിലാ . 3: 22—23).
12. യഹോവയായ ദൈവം മാറാത്തവൻ. (മലാ.3: 6; യാക്കോബ് 1:17).
പ്രിയ ദൈവ പൈതലേ!!ജീവിതത്തിന്റെ എല്ലാ വ്യതിയാനങ്ങൾക്കിടയിലും, മാറ്റത്തെ ബാധിക്കാത്ത ഒരു ദൈവം നമുക്കുണ്ട് എന്നത് എത്രയോ ആശ്വാസമാണ്.ഒരിക്കലും മാറ്റം വരുത്താൻ കഴിയാത്തവനും, മാറാത്തവനുമായ ദൈവം നിന്റെ ആത്മ ഭർത്താവാണെങ്കിൽ എന്തിനാണ് ഈ ചിന്താകുലങ്ങൾ???.
Though you have changed a thousand times, He has not changed once.God writes with a pen that never blots, speaks with a tongue that never slips, acts with a hand that never fails._