കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

തിരുവെഴുത്തുകളുടെ ആധികാരികത

1. കൊരിന്ത്യർ  15:3-4

ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു

തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു

 

അത് അഭിസംബോധന ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഏകവും അന്തിമവുമായ അധികാരം അതിനു തന്നെ അവകാശപ്പെടാൻ കഴിയുന്ന ഏകമായ ദൈവീക ഗ്രന്ഥമാണ് എഴുതപ്പെട്ട തിരുവെഴുത്തുക്കൾ അഥവാ ബൈബിൾ. ഈ ലോകത്തിൽ പണ്ട് ജീവിച്ചിരുന്ന മഹാ ജ്ഞാനികളും ഉയർന്ന തത്വചിന്തകന്മാരുമൊക്കെ പറഞ്ഞിട്ടുള്ളതും വാക്കാൽ രേഖപ്പെടുത്തിയിരിക്കുന്നതുമായ മഹത് വചനങ്ങളോടോ ജ്ഞാന ഉപദേശങ്ങളോടോ സാമ്യം ഉള്ളതായി കാണിച്ചു കൊണ്ട് അവയുടെ ആധികാരികതയിൽ താങ്ങി നിൽക്കുന്ന ഒരു ഗ്രന്ഥമല്ല ബൈബിൾ.ദൈവ വചനം ഒരിക്കലും അവയൊന്നിന്റെയും പ്രതിനിധാനവുമല്ല. അതിനു മുഖവുര എഴുതുവാൻ ആർക്കും കഴിയുകയില്ല.ഒരു പ്രത്യേക സഭാ വിഭാഗത്തിനോ ചരിത്രപരമായ ഒരു കൗൺസിലിനോ ഈ വചനത്തിന്റെ ആധികാരികതയുടെ അധികാരമോ, അവകാശമോ ദൈവം കല്പിച്ചു നൽകിയിട്ടില്ല; സ്വർഗത്തിൽ എന്നേക്കും സ്ഥിരമായതും എന്നേക്കും നിലനിൽക്കുന്നതുമായ ദൈവ വചനമാണിത്. തന്നോട് യോജിക്കാനോ,ആ പരമാധികാരത്തിന്റെ വ്യാപ്തി നിർണ്ണയിക്കാനോ ദൈവത്തിന് മനുഷ്യരുടെ  ആവശ്യമില്ല എന്നോർക്കുക! ദൈവീക തിരുവെഴുത്തുകൾ അതിൽ തന്നെ ആത്യന്തികമായ അധികാരമുള്ള ഗ്രന്ഥമാണ്. കാരണം അവ സർവ്വ പ്രപഞ്ചത്തിന്റെയും പരമാധികാരിയായ ദൈവത്തിന്റെ വാക്കുകളാണ് എന്നുള്ളതുകൊണ്ടാണത്!!!…

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More