കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

ദൈവം മുൻനിർണയിച്ച ക്രൂശ്!!!

ക്രൂശിൽ ക്രിസ്തു അനുഭവിക്കേണ്ടി വന്ന ഓരോ കഷ്ട പീഡാനുഭവങ്ങളും മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരുന്ന സ്വർഗീയ കാര്യ പരിപാടികളുടെ പൂർത്തീകരണമായിരുന്നു. സ്വർഗ്ഗത്തിന്റെ ദൃഷ്ടിയിൽ അവിചാരിതമായോ ആകസ്മികമായോ യാതൊന്നും അവിടെ സംഭവിച്ചിട്ടില്ല. അവയെല്ലാം സ്വർഗത്തിലെ ദൈവം നിത്യതയിലെ ആസൂത്രണം ചെയ്ത പദ്ധതികളുടെ പൂർത്തീകരണം മാത്രമായിരുന്നു.  പാപികളുടെ രക്ഷയ്ക്കായി ഉയർത്തപ്പെടേണ്ട തന്റെ ഏകജാതനായ പുത്രന്റെ ക്രൂശിനെക്കുറിച്ചുള്ള സകലവും ത്രിയേകനായ ദൈവം മുൻകൂട്ടി കണ്ടിരുന്നു.  ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾക്കായി നിത്യതയിലേ,ലോകസ്ഥാപനത്തിനു മുൻപേ പുത്രന്റെ ക്രൂശ് നിർണയിക്കപ്പെട്ടതാണ്! സ്വർഗ്ഗത്തിന്റെ മുൻനിർണയം ഇല്ലായിരുന്നെങ്കിൽ  ഒരു വേദനയും യേശു ക്രൂശിൽ അനുഭവിക്കാൻ ഇടയാകുകയില്ലായിരുന്നു.,തന്റെ വിലയേറിയ രക്ത തുള്ളികളിൽ ഒന്നു പോലും ചൊരിയപ്പെടുകയുമില്ലാ യിരുന്നു. മനുഷ്യ വർഗ്ഗത്തിന്റെ വീണ്ടെടുപ്പ് ക്രൂശിൽ ആയിരിക്കണമെന്ന് അനന്തമായ ജ്ഞാനത്തിൽ ആസൂത്രണം ചെയ്യപ്പെട്ട ദൈവീക പദ്ധതിയായിരുന്നു. ആ അനന്തമായ ജ്ഞാന പ്രകാരമുള്ള സ്വർഗീയ നിർണായത്താൽ  തക്കസമയത്ത് യേശു ക്രൂശിലേക്ക് നടന്നടുക്കുകയായിരുന്നു …”He was crucified by the determinate counsel and foreknowledge of God”.ലോകസ്ഥാപനത്തിനു മുൻപേ ക്രിസ്തുവേശുവിൽ തിരഞ്ഞെടുക്കപ്പെട്ട നമ്മുടെ ജീവിതത്തിലും ദൈവം നന്മയ്ക്കായനുവദിക്കുന്ന കഷ്ടങ്ങളും നമുക്ക് അവിചാരിതമാണെങ്കിലും സകലവും ദൈവത്തിന്റെ  മുന്നറിവിൻ പ്രകാരമുള്ളതാണ് കേട്ടോ…അതിനാൽ ഭാരപ്പെടേണ്ട…

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More