കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

പാഴാകാത്ത സങ്കടങ്ങൾ !!!

“എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറകു അടിച്ചു കയറും; അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും” യേശയ്യാവ് 40:31.

ഒരു ദൈവ പൈതലിന്റെ ഒരു തുള്ളി കണ്ണുനീരോ, താൻ അവനനുഭവിച്ച ചെറുതും വലുതുമായ സങ്കടങ്ങളോ, വേദനകളോ, കഷ്ടങ്ങളോ, ഉത്തരം കിട്ടാത്ത ചോദ്യങ്ങളോ, മറുപടി കിട്ടാത്ത പ്രാർത്ഥനകളോ, ഒന്നും ദൈവരാജ്യത്തിൽ പാഴായി പോയതായി നാം കാണുന്നില്ല. നമ്മുടെ ജീവിതം ദൈവത്തിനു സമർപ്പിക്കപ്പെട്ടതാണെങ്കിൽ; അവയിൽ ഒന്നും പാഴാകയില്ല. ഒൻപതോ തൊണ്ണൂറോ വർഷമെടുത്താലും ദൈവകൃപ പ്രകടമാകുന്നത് വരെ ക്ഷമയോടെ കാത്തിരിക്കാൻ നാം തയ്യാറാണെങ്കിൽ; അത് അർത്ഥപൂർണ്ണമായ ഒരു കാത്തിരിപ്പു തന്നെയാണ്. ക്ഷമയുടെയും സഹനത്തിന്റെയും ദീർഘക്ഷമയുടെയും പാഠങ്ങൾ പഠിക്കാനോ; പ്രകടിപ്പിക്കാനോ സ്വർഗ്ഗത്തിൽ അവസരമില്ല. തേജസ്സിന്റെ നിത്യഘനം ലഭിക്കുവാൻ ഹേതുവാകുന്ന ഈ പാഠങ്ങളുടെ പരിശീലനം; അത് ഈ ഭൂമിയിൽ വച്ച് മാത്രമുള്ളതാണ് എന്നോർക്കുക.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More