കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

ദൈവത്തിന്റെ വഴികളും, വിചാരങ്ങളും

യെശയ്യാവു 55: 8

എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു

യെശയ്യാവു 55: 8-9-ന്റെ അർത്ഥം വെളിപ്പെടുത്തുന്നത് എന്താണ്? ആകാശം ഭൂമിക്കു മുകളിൽ എത്രയധികം ഉയർന്നിരിക്കുന്നു എന്നുള്ളത്- ഇന്നുവരെ മനുഷ്യൻ കണ്ടുപിടിച്ചിട്ടുള്ള ഒരു  അളവുകോലുകൾ ഉപയോഗിച്ചും നിർണയിക്കുവാൻ കഴിയാത്തതുപോലെ; ദൈവത്തിന്റെ വഴികളും, ചിന്തകളും മനുഷ്യന്റെതിനെക്കാൾ എത്രയധികം ഉയർന്നതാണ് എന്ന് നിർണയിക്കുക അസാധ്യമാണ് എന്ന് തന്നെയല്ലേ!

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദൈവത്തിന്റെ വഴികളും ചിന്തകളും അതിന്റെ പൂർണതയിൽ മനുഷ്യന് മനസ്സിലാക്കാൻ കഴിയാത്തതാണ് എന്ന് സാരം…ദൈവം തന്റെ മക്കൾക്കായി ഒരുക്കുന്ന വഴികൾ  പലപ്പോഴും ആരും ഇതുവരെ കണ്ടിട്ടില്ലാത്തതും ഇന്നേവരെ ആരും കേട്ടിട്ടില്ലാത്തതും ഒരു മനുഷ്യന്റെയും ഹൃദയത്തിൽ  തോന്നീട്ടില്ലാത്തതുമായ ഉന്നതവും മഹത്തരവും അഗോചരവുമായ വഴികൾതന്നെ ആയിരിക്കും..ചെങ്കടലിന്റെ തീരത്തും യിസ്രയേലിന്റെ 40 വർഷത്തെ മരുഭൂയാത്രയിലും തീച്ചൂളയിലും സിംഹ ഗുഹയ്ക്കുള്ളിലും എല്ലാം ഒരുക്കപ്പെട്ട ദൈവത്തിന്റെ അത്ഭുത വഴികളുടെ ആഴങ്ങൾ തെളിയിക്കുന്നത് അത് നമുക്ക് അഗോചരമാണ് എന്നു തന്നെയല്ലേ???

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More