കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

ദൈവത്താൽ ഉപയോഗിക്കപ്പെടുന്നവർ !!!

ദൈവത്തോട് വിശ്വസ്തനായിരിക്കുക എന്നാൽ നാം ദൈവത്തിനുവേണ്ടി എന്തെങ്കിലുമൊക്കെ പ്രവർത്തിക്കുന്നവരായിരിക്കുക എന്നുള്ളതല്ല, മറിച്ച് നമ്മിലൂടെ അവന്റെ വേല ചെയ്യുവാനായി എന്റെ സ്വയ ഇഷ്ടങ്ങളെന്ന മുഴുവൻ കയറുകളെയും അറുത്തു കളഞ്ഞു ദൈവത്തിനു എന്റെ ജീവിതത്തിൽ എന്തും പ്രവർത്തിക്കാനുള്ള പരിപൂർണ സ്വാതന്ത്ര്യം അനുവദിച്ചു എന്നെ തന്നെ പൂർണമായി അവനായി വിട്ടുകൊടുക്കുക എന്നതാണതിനർത്ഥം. ഇന്നും ദൈവം തന്റെ കാര്യപരിപാടികൾക്കായി നമ്മെ ഉപയോഗിക്കുവാനും സ്വർഗീയ ഉത്തരവാദിത്തങ്ങൾ നമ്മിൽ ഭരമേൽപ്പിക്കുവാനും അവൻ ഏറ്റവും തയാറുള്ളവനും മനസ്സുള്ളവനുമാണ്. പക്ഷെ നമ്മുടെ ഭാഗത്തുനിന്ന് ഒരു സംശയമോ പരാതിയോ അവൻ പ്രതീക്ഷിക്കുന്നില്ല, മിക്കപ്പോഴും നമ്മുടെ ജീവിതത്തിൽ അവനനുവദിക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള ഒരു വിശദീകരണവും അവൻ നൽകി എന്നും വരികയില്ല. കാൽവറി മലയും, ദൈവം അതിലുയർത്തിയ തന്റെ പുത്രന്റെ ക്രൂശും ആണ് സകലത്തിന്റെയും ഉത്തരമായി ദൈവം കാണിച്ചു നൽകുക.ഈ  ഭൂമിയിൽ മനുഷ്യനായാവതരിച്ച ക്രിസ്തുവിനെപ്പോലെ നമ്മെയും തന്റെ മഹത്വം വെളിപ്പെടുത്താനായി ഉപയോഗിക്കുവാൻ ദൈവം ആഗ്രഹിക്കുന്നു. എന്നാൽ പുത്രൻ വെളിപ്പെടുത്തിയ ആ പരിപൂർണ വിധേയത്വത്തിലേക്ക് നാം മടങ്ങി വരുന്നുണ്ടെങ്കിൽ മാത്രം.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More