കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

ദൈവത്തിന്റെ ഉള്ളം പ്രസാദിക്കുന്ന വേലക്കാരൻ

വെളിപ്പാടു 2:5

നീ ഏതിൽനിന്നു വീണിരിക്കുന്നു എന്നു ഓർത്തു മാനസാന്തരപ്പെട്ടു ആദ്യത്തെ പ്രവൃത്തി ചെയ്ക; അല്ലാഞ്ഞാൽ ഞാൻ വരികയും നീ മാനസാന്തരപ്പെടാഞ്ഞാൽ നിന്റെ നിലവിളക്കു അതിന്റെ നിലയിൽനിന്നു നീക്കുകയും ചെയ്യും.

ദൈവത്തോടുള്ള “ആദ്യ സ്നേഹത്തിൽ” വസിച്ചു കൊണ്ട് അവനോടു പറ്റിചേർന്നുനിൽക്കുക (വെളിപ്പാടു 2:5) എന്നത്  ഒരാളുടെ ദൈവത്തോടുള്ള “emotional attachment” നെയല്ല മറിച്ചു ദൈവത്തോടുള്ള “devotional attachment” നെയാണ് വെളിപ്പെടുത്തുന്നത്.

“ക്രിസ്തു” നമ്മുടെ ജീവിതത്തിൽ സകലത്തിനെക്കാളും പ്രാധാന്യമുള്ള വ്യക്തിത്വമായി വിളങ്ങി നിൽക്കുവാൻ ഇടവരട്ടെ!! ക്രിസ്തുവിനായി നാം ചെയ്യുന്ന ശുശ്രൂഷകൾ- ഒരിക്കലും നമ്മുടെ ജീവിതത്തിലെ “ക്രിസ്തുവിന്റെ സ്ഥാനം”കവർന്നെടുക്കുവാൻ ഒരുകാരണവശാലും അനുവദിച്ചുകൂടാ.”ദൈവത്തോടൊപ്പം നടക്കുക” എന്നതിനേക്കാൾ “കർത്താവിനായി പ്രവർത്തിക്കുക” എന്നതിന് അധികം പ്രാധാന്യം കൊടുക്കുന്ന ശുശ്രൂഷ ജീവിതമാണ് താങ്കളുടേതെങ്കിൽ,ആ  വേലയ്ക്ക് സ്വർഗം നൽകുന്ന മൂല്യം തുലോം ചെറുതായിരിക്കും എന്നത് തീർച്ചയാണ്.ഒരു യഥാർത്ഥ ദൈവീക ശുശ്രൂഷ എന്നത്  നാം കർത്താവിന്റെ നാമത്തിൽ ബുദ്ധിമുട്ടി എന്തെങ്കിലുമൊക്കെ ചെയ്തു കൂട്ടുന്ന അധ്വാനങ്ങൾ അല്ല,മറിച്ചു നാം അവനോടൊപ്പം പറ്റിചേർന്ന് നടക്കുമ്പോൾ- അവിടുന്ന് നമ്മിലൂടെ ചെയ്തെടുക്കുന്ന തന്റെ പദ്ധതികളാണ് കേട്ടോ

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More