Powered by: <a href="#">Manna Broadcasting Network</a>
1 കോരി. 1 :18
ക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക്കു ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു.
ദൈവ കൃപയുടെ ഒരു “മിന്നൽ രക്ഷാ ചാലകം” എന്ന പോലെ ക്രൂശ് നമുക്ക് വേണ്ടി പ്രവർത്തിക്കുകയായിരുന്നു എന്നു വേണമെങ്കിൽ പറയാൻ കഴിയും.
സ്വർഗത്തിൽ നിന്നും പ്രവഹിച്ച സർവ്വലോകത്തിന്റെയും പാപത്തിന്റെ ശിക്ഷ എന്ന ദൈവ ക്രോധത്തിന്റെ ഇടിമിന്നലിനെ,ഷോർട്ട് സർക്യൂട്ട് ചെയ്ത രക്ഷചാലകമായി ക്രിസ്തുവിന്റെ ക്രൂശ് കാൽവരിയിൽ നമുക്ക് വേണ്ടി ഉയർന്നു നിൽക്കുകയായിരുന്നു..ആ അതിശക്തമായ ദൈവീക ക്രോധാഗ്നിയുടെ പ്രവാഹത്തിൽ പുത്രൻ വെന്തെരിയപ്പെടുകയും,എനിക്ക് പകരമായി അവൻ സമ്പൂർണമായി തകർക്കപ്പെടുകയും ചെയ്യപ്പെട്ടു… അങ്ങനെ ആ ദൈവ ക്രോധത്തിന്റെ മുഴുവൻ പ്രവാഹത്തെയും ക്രൂശ് ആഗിരണം ചെയ്തു ഇല്ലാതാക്കിയതിനാൽ, ദൈവ സ്നേഹത്തിന്റെ അത്ഭുത പ്രകാശം മാത്രമേ അവിടെക്കു അടുക്കുന്നവർക്കായി ഇപ്പോൾ അവശേഷിക്കുന്നുള്ളൂ..ആ സ്വർഗീയ പ്രകാശത്തിന്റെ വെളിച്ചത്തിൽ നമുക്ക് സ്നേഹവാനായ ദൈവത്തോട് അടുത്ത് ചെല്ലാനാകും