കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

അനന്യനായ എന്റെ ദൈവം

മലാഖി 3:6

യഹോവയായ ഞാൻ മാറാത്തവൻ

1. ദൈവം ശാശ്വതമായി മാറാത്തവനാകുന്നു.He is eternally the same.(സങ്കീ. 102: 25—27).

2. ദൈവം ആദ്യനും അന്ത്യന്മാരോടുകൂടെ അനന്യനും  ആകുന്നു.(യെശ. 41:4;43:10;44:6; 48:12)

3.”ഞാനാകുന്നവൻ  ഞാൻ ആകുന്നു” എന്ന നാമം വഹിക്കുന്നവനും ഒന്നിനോടും തുലനം ചെയ്യുവാൻ കഴിയാത്തവനുമായ മഹാദൈവം.(പുറ. 3:14).

4. അനശ്വരനും അമർത്യതയുള്ളവനും, എല്ലായ്പ്പോഴും അങ്ങനെ തന്നെ തുടരുന്നവനുമായ ദൈവം.(റോമ.1:23;1 തിമോ.1:17; 6:15-16; എബ്രാ.1:11-12).

5. ദൈവത്തിന്റെ ചിന്തകളെയോ, ഉദ്ദേശ്യങ്ങളെയോ, ഇച്ഛകളെയോ, കൽപ്പനകളെയോ ഒരിക്കലും മാറ്റാനാവാത്തതാണ്.

6. ദൈവത്തിന്റെ സകല കല്പനകളും വാഗ്ദാനങ്ങളും നടപ്പിലാക്കപ്പെടും,നിശ്ചയമായും പാലിക്കപ്പെടും.(സംഖ്യ 23:19; 1 ശമൂ. 15:29).

7. ദൈവം ഒരിക്കലും തന്റെ ദാനങ്ങളെയും വിളിയെയും, തിരഞ്ഞെടുപ്പിനെയും കുറിച്ച്  അനുതപിക്കുന്നില്ല. (റോമ.11:29).

8. ദൈവം താൻ ഏകപക്ഷീയമായി ഉടമ്പടി ചെയ്ത ഒന്നിനെയും ഉപേക്ഷിക്കുന്നവനല്ല.(റോമ. 11:1).

9. ദൈവം താൻ മുന്നറിയുന്നവരെ തേജസ്കരിക്കുക തന്നെ ചെയ്യും.(റോമ. 8: 29—30).

10. ദൈവം താൻ ആരംഭിക്കുന്ന സകല കാര്യങ്ങളെയും പൂർത്തീകരിക്കുന്നവനാണ്. (സങ്കീ. 138: 8; ഫിലി. 1: 6).

11. ദൈവത്തിന്റെ കരുണ ഒരിക്കലും തീർന്നുപോകുകയില്ല . അവന്റെ വിശ്വസ്തത ഒരിക്കലും കുറയുന്നുമില്ല.(വിലാ . 3: 22—23).

12. യഹോവയായ ദൈവം മാറാത്തവൻ. (മലാ.3: 6; യാക്കോബ് 1:17).

പ്രിയ ദൈവ പൈതലേ!!ജീവിതത്തിന്റെ എല്ലാ വ്യതിയാനങ്ങൾക്കിടയിലും, മാറ്റത്തെ ബാധിക്കാത്ത ഒരു ദൈവം നമുക്കുണ്ട്  എന്നത് എത്രയോ ആശ്വാസമാണ്.ഒരിക്കലും മാറ്റം വരുത്താൻ കഴിയാത്തവനും, മാറാത്തവനുമായ ദൈവം നിന്റെ ആത്മ ഭർത്താവാണെങ്കിൽ എന്തിനാണ് ഈ ചിന്താകുലങ്ങൾ???.

Though you have changed a thousand times, He has not changed once.God writes with a pen that never blots, speaks with a tongue that never slips, acts with a hand that never fails._

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More