കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

നിങ്ങൾ അറിയുമോ ഈ ദൈവദാസനെ?? (സുവി. മാത്യു ഫിലിപ്പ് )

45 വർഷത്തോളം നേപ്പാളിൽ സുവിശേഷ വേലചെയ്ത കർത്താവിന്റെ വിശ്വസ്ഥ ഭ്രത്യനാണിദ്ദേഹം. തന്റെ പ്രവർത്തനം മുഖാന്തരം നേപ്പാളിൽ ൽ രൂപപ്പെട്ട സഭകളിലൊന്നിൽ 1500 ൽ അധികം വിശ്വാസികൾ കൂടിവരുന്നുണ്ട് എന്ന് നിങ്ങൾകറിയാമോ??.. അത്രയധികം വിശ്വാസികൾ കൂടുന്ന ബ്രദറൺ സഭകൾ വേറെവിടെയും ഇല്ലെന്നിരിക്കെ ഈ ദൈവദാസൻ ആരാലും അറിയപ്പെടാൻ ശ്രമിച്ചില്ല. പ്രധാന നേതാവായി അവിടെയും പരിഗണിക്കപ്പെടാൻ താൻ ശ്രമിച്ചില്ല. ഒരിടത്തും തന്റെ പ്രവർത്തന നേട്ടങ്ങളെകുറിച്ചുള്ള ലേഖനങ്ങൾ എഴുതി പ്രവർത്തന വിജയത്തിന്റെ സ്കോർ നില താൻ പരസ്യപ്പെടുത്തിയില്ല. തന്റെയോ, പ്രവർത്തനങ്ങൾക്കായുള്ള ആവശ്യങ്ങളെക്കുറിച്ചോ ഒരഭ്യർത്ഥനയും താൻ ആർക്കും അയച്ചില്ല. ആരാലും ശുപാർശ ചെയ്യപ്പെടാൻ അനുവദിച്ചില്ല. ഒരു യോഗങ്ങളിലും താൻ പ്രധാന ക്ഷണിതാവായി വന്നില്ല. ഈ ലോകത്തിൽ ഒന്നും സാമ്പാദിച്ചില്ല. കിട്ടിയതെല്ലാം ആത്മാക്കളെ നേടാനായി ചിലവഴിച്ചു. ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും മരണം വരെ ഒരു വീട് പോലും അദ്ദേഹത്തിന് സ്വന്തമായി അവിടെ ഇല്ലായിരുന്നു. പരദേശിയായി പാർത്തു ഏല്പിച്ച വേല വിശ്വസ്തമായി ചെയ്തു തീർത്തു മടങ്ങി .. എന്തൊരു ജീവിത സാക്ഷ്യമാണിത്?? എത്ര വിശ്വസ്ഥ വേലക്കാരാണിത്?? അതേ!! സ്വർഗം മാത്രം കണ്ടറിഞ്ഞ ജീവിതം.. ഈ അത്ഭുത ജീവിത സാക്ഷ്യത്തിന് മുൻപിൽ ഞാനും അഭിവാദനങ്ങൾ അർപ്പിക്കുന്നു… ധീര പടയാളിയായ മാത്യു അങ്കിളേ, ക്രിസ്തുവിന്റെ വിശ്വസ്ഥ ഭ്രത്യനെ!! പോയി വിശ്രമിച്ചു കൊൾക…. അക്കരെ നാം ഒരുമിച്ചു കാണും വരേയ്ക്കും.. ??????

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More