കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

ഈ ആഴ്‌ച

സാം പോൾ

ദൈവത്തോട് ഉത്തരവാദിത്തബോധമുള്ള ഒരുവൻ സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ :

1. ഈ ആഴ്‌ച എത്ര തവണ, എത്ര നേരം നിങ്ങൾ ദൈവവവുമായി തനിയെ സമയം ചിലവഴിച്ചു?

2. ഈ ആഴ്ച ദൈവം തന്റെ വചനത്തിലൂടെ നിങ്ങളോട് എന്താണ് സംസാരിച്ചു കൊണ്ടിരിക്കുന്നത്?

3.ഈ ആഴ്ചയിൽ നിങ്ങളുടെ വ്യക്തിപരമായതോ, ജോലിപരമോ ആയ കാര്യങ്ങളിൽ നിങ്ങൾ ഏർപ്പെട്ട വിഷയങ്ങളിൽ ഏറ്റുപറച്ചിൽ ആവശ്യമായതെന്നു ബോധ്യം വന്ന പാപങ്ങൾ എന്തൊക്കെയാണ്?

4. ദൈവം നിങ്ങളെ അനുഗ്രഹിച്ചതുപോലെ നിങ്ങൾ ക്രമമായും ആനുപാതികമായും കർത്താവിന്റെ വേലയ്‌ക്ക് വേണ്ടി നൽകുന്നുണ്ടോ? നിങ്ങളുടെ വരുമാനത്തിൽ നിന്ന് കഴിഞ്ഞ മാസം നിങ്ങൾ എത്ര ശതമാനം സുവിശേഷ വേലയ്ക്കായി നൽകി?

5. ഈ കഴിഞ്ഞ ആഴ്ച നിങ്ങൾ സോഷ്യൽ മീഡിയയിലൂടെ കണ്ട content ഏതൊക്കെ? അതു കാണുന്നതിൽ നിങ്ങൾക്ക് ആനന്ദം കൂടി വരുന്നുണ്ടോ? നിങ്ങൾ കണ്ട കാര്യങ്ങൾ നിങ്ങളുടെ സഭയിലെ സഹക്രിസ്ത്യാനികളോട് ലജ്ജിക്കാതെ പറയാൻ നിങ്ങൾക്ക് കഴിയുമോ?

6. ഈ ആഴ്ച നിങ്ങൾ എത്ര സമയം പ്രാർത്ഥനയ്ക്കായി ചിലവഴിച്ചു?

7. നിങ്ങളുടെ മനസ്സിനെ ഭാരപ്പെടുത്തുന്ന വിഷയങ്ങൾ അല്ലെങ്കിൽ ഹൃദയത്തിനകത്തെ പോരാട്ടങ്ങൾ എന്തൊക്കെയാണ്?

8. ഈ ആഴ്‌ച ക്രിസ്തുവിനുവേണ്ടി നിങ്ങൾ എത്ര ജീവിതങ്ങളെ സ്വാധീനിച്ചു?

9.നിങ്ങൾ ദൈവത്തോട് കള്ളം പറഞ്ഞോ?കപടം കാണിച്ചുവോ? രഹസ്യ കാഴ്ചകൾ, ചിന്തകൾ വിശുദ്ധമായി സൂക്ഷിച്ചുവോ??

10.ദൈവസഭയും, സഭായോഗങ്ങളിലും, സുവിശേഷ വേലയിലും നിങ്ങളുടെ പങ്കാളിത്തവും, നിങ്ങളെ ദൈവം ഏല്പിച്ചത് നൽകുവാനും ശ്രമിച്ചുവോ??

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More