കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

സഹോ. തോമസ് പ്രിൻസ് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു

ഒരു പതിറ്റാണ്ടോളം ഓൺലൈൻ മാധ്യമ രംഗത്ത് ഗാനങ്ങളിലൂടെയും സന്ദേശങ്ങളിലൂടെയും തിരുവചനം സകലരിലും എത്തിക്കുവാൻ അഹോരാത്രം പ്രയത്നിശ്ച റേഡിയോ മന്നയുടെ സ്ഥാപക സഹോദരന്മാരിൽ ഒരു വ്യക്തിത്വമാണ് സഹോ. തോമസ് പ്രിൻസ് (ഷീൻ). കഴിഞ്ഞ അനേക വര്ഷങ്ങളായി ബഹ്റൈൻ എബനേസർ ബ്രദറൻ അസംബ്ലി സഭാംഗമായിരുന്നു.

പൊതുവെ ആരോഗ്യവാനായിരുന്ന താൻ ശാരീരിക അസ്വസ്ഥത കാണിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് ഹൃദയ സംബന്ധമായ രോഗത്തെ കുറിച്ച് അറിയുന്നത്. കഴിഞ്ഞ രണ്ടു ആഴ്ചകളിലായി അത്യാധുനിക സംവിധാനങ്ങളുള്ള ചികിൽത്സയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദൈവജനത്തിന്റെ പ്രാർത്ഥനയും രോഗത്തിന് ശമനം കൊടുത്തതായി കണ്ടെങ്കിലും പൊടുന്നനെ ആ അവസ്ഥക്ക് മാറ്റം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദിനങ്ങളായി വെന്റിലേറ്റർ സഹായത്താൽ തീവ്ര പരിചരണ വിഭാഗത്തിൽ ആയിരുന്ന താൻ ഇന്ന് (12 OCT 2023 ) ബഹ്‌റൈൻ സമയം 2:25 PM | ഇന്ത്യൻ സമയം 4:55 PMന് ദുഃഖമോ രോഗമോ കണ്ണീരോ മരണമോ ഇല്ലാത്ത നിത്യഭവനത്തിലേക്ക് ചേർക്കപ്പെട്ടു.

പ്രത്യേക പ്രാർത്ഥന വിഷയങ്ങൾ

  • അദ്ദേഹത്തിന്റെ ഭാര്യ സിസ്റ്റർ സുജയ്ക്കും കുട്ടികൾക്കും വേണ്ടി പ്രാർത്ഥിക്കുക
  • സഹോ. ഷീനിന്റെ അമ്മ, സിസ്റ്റർ സുജയുടെ അമ്മ, അവരുടെ സഹോദരങ്ങൾക്ക് ആവശ്യമായ സമാധാനത്തിനായി……
  • കുഞ്ഞുങ്ങളെ(ക്രിസ്റ്റി, ചെറിൽ & കെയ്ഡൻ) ദൈവ കരങ്ങളിൽ സമർപ്പിക്കാനും അവരുടെ ഭാവി ജീവിത ക്രമീകരങ്ങൾക്കായും
  • ബഹറിനിൽ നിന്നും നാട്ടിലേക്കുള്ള യാത്ര ക്ഷേമത്തിനായി, തുടർന്ന് നടക്കേണ്ടുന്ന ശുശ്രൂഷകൾക്കായി ….

സർവോപരി സ്വർഗ്ഗീയ ആശ്വാസത്തിനും ദൈവിക കൃപയ്ക്കും വേണ്ടി അവരെ പ്രാർത്ഥനയിൽ വഹിക്കാം.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More