കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

നിത്യതയിൽ : എലിസബെത് മാത്യു (പ്രസന്ന രാജു) പത്തനാപുരം – കൊല്ലം, കേരളം

സഹോദരി എലിസബെത് മാത്യു (പ്രസന്ന ടീച്ചർ – 64 വയസ്സ്), പത്തനാപുരം – കൊല്ലം, കേരളം

സുവിശേഷകനും ക്രിസ്ത്യൻ ബ്രദറൻ ചർച്ച്, കലഞ്ഞൂർ സഭാംഗവുമായ സഹോ. രാജു വി ജോൺസന്റെ സഹധർമ്മിണിയായ സഹോദരി എലിസബെത് മാത്യു / പ്രസന്ന രാജു(63 വയസ്സ്) 2024 മെയ് 12 ന് ഉച്ചകഴിഞ്ഞു കർത്തൃ സന്നിധിയിൽ നിദ്രപ്രാപിച്ചു.

 

പത്തനാപുരം കലഞ്ഞൂരിലെ ക്രിസ്ത്യൻ ബ്രദറൻ പള്ളിയിൽ രാവിലെ സ്നാന ശുശ്രൂഷയിലും ആരാധനയിലും പങ്കെടുത്ത ശേഷം വീട്ടിൽ വിശ്രമിക്കുകയും മൊബൈൽ ഫോണിൽ ചില സന്ദേശങ്ങൾ കേൾക്കുകയും ചെയ്യുകയായിരുന്നു. തത്സമയം തനിക്കുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചു എങ്കിലും മരണപ്പെട്ടു. എന്നാൽ ദുഃഖമോ രോഗമോ കണ്ണീരോ മരണമോ ഇല്ലാത്ത നിത്യഭവനത്തിലേക്ക് നമ്മുടെ കർത്താവ് തൻ്റെ മകളെ വിശ്രമത്തിനായി വിളിക്കുന്നതിൽ സന്തോഷമുണ്ട്.

പൊതുവായി സഹോദരിമാരുടെ പ്രവർത്തനങ്ങളിൽ തനിക്കാവോളം ദൈവനാമമഹത്വത്തിന്നായി പ്രയോജനപ്പെട്ടും തികഞ്ഞ ആത്മീക സാക്ഷ്യം പുലർത്തിയും ദൈവനാമം മാത്രം മഹത്വത്തിനായി നിരവധി പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിക്കുകയായിരുന്നു.

 

നമുക്ക് കുടുംബാംഗങ്ങളെ, സ്വർഗ്ഗീയ ആശ്വാസത്തിനും ശക്തിക്കും വേണ്ടി കൃപയുടെ സിംഹാസനത്തിലേക്ക് ഉയർത്തിപ്പിടിക്കാം. കർത്താവ് സ്വർഗ്ഗീയ കൃപയും സമാധാനവും നൽകുകയും ദൈവവചനത്താൽ അവരെ ആശ്വസിപ്പിക്കുകയും ചെയ്യട്ടെ.

സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ വിവിധ സ്ഥലങ്ങളിൽ നിന്ന് യാത്ര ചെയ്യുന്ന കുടുംബാംഗങ്ങൾക്കും പ്രിയപ്പെട്ടവർക്കും വേണ്ടി പ്രാർത്ഥിക്കുക. ശവസംസ്കാര ശുശ്രൂഷയിലൂടെ ദൈവനാമം മഹത്വപ്പെടാൻ പ്രാർത്ഥിക്കുക.

 

കൂടുതൽ വിവരങ്ങൾക്ക്:
സുവി. രാജു വി ജോൺസൺ +91 944 729 0060
സുവി. ഷൈൻ പി. അസ്സി +91 848 975 4221

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More