കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

7000ത്തിലേറെ കുട്ടികൾ പഠന വിസയിൽ കാനഡയിലേക്ക്

കൊച്ചിയിൽനിന്നും 7000ത്തിലേറെ കുട്ടികൾ പഠന വിസയിൽ കാനഡയിലേക്ക് ഒറ്റ ഇൻടേക്കിൽ 7236 വിദ്യാര്തഥികളാണ് കനേഡിയൻ സ്റ്റുഡന്റ് വിസയ്ക്ക് അർഹരായത്. കൊച്ചി രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന യാത്ര ബോധവത്കരണ പരിപാടിയും ചരിത്രമായി. 3328 പെൺകുട്ടികൾക്കും 3908 ആണ്കുട്ടികൾക്കുമാണ് വിവിധ കോഴ്‌സുകളിൽ വിസ ലഭിച്ചത്. ഏറ്റവുമധികം വിദ്യാര്തഥികൾ കൊച്ചിയിൽ നിന്നുമാണ് യാത്രയാകുന്നത്. ഇവർ സെപ്റ്റംബറിൽ കാനഡയിലെത്തും. ഒറ്റത്തവണ ഇത്രേം കുട്ടികൾ വിദേശ രാജ്യത്തിലേക്ക് ഉപരിപഠനത്തിനു പോകുന്ന ദേശവും ഒരു പക്ഷെ ഈ കൊച്ചു കേരളമായിരിക്കും എന്ന് ഭൂരിപക്ഷാഭിപ്രായം. ഈ പഠനത്തിന് പോകുന്ന കുട്ടികളിൽ എത്രപേർ മടങ്ങി സ്വദേശത്ത് വരുവാൻ തയ്യാറാകുമെന്നതും അവിടെ സ്ഥിരതാമസം ചെയ്യുമെന്നതും സാകൂതം ജനം ശ്രദ്ധിക്കുകയാണ്.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More