കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

നമ്മുടെ ഏക ലക്ഷ്യമായിരിക്കേണ്ടത്

1 കൊരിന്ത്യർ 7:23

നിങ്ങളെ വിലെക്കുവാങ്ങിയിരിക്കുന്നു; മനുഷ്യർക്കു ദാസന്മാരാകരുതു.

 

ഒരു ക്രിസ്ത്യാനി തനിക്കുവേണ്ടി ജീവിയ്ക്കേണ്ടുന്നവൻ അല്ല, മറിച്ച് അവൻ വിലയ്ക്ക് വാങ്ങപ്പെട്ടതുകൊണ്ട് തന്റെ ജീവിതത്തിന്റെ സർവ മേഖലകളിലും തന്നെ വിലയ്ക്ക് വാങ്ങിയ ദൈവത്തെ മഹത്വപ്പെടുത്തുക എന്നതായിരിക്കണം അദ്ദേഹത്തിന്റെ ഏകവും പരമവുമായ ലക്ഷ്യമായിരിക്കേണ്ടത്. അവൻ ലോകത്തിന്റെ ഏതു കോണിൽ പോയി   പാർത്താലും എവിടെയെല്ലാമായിരുന്നാലും ക്രിസ്തുവിനുവേണ്ടി ഒരു സാക്ഷിയായി സേവിക്കപ്പെടുവാൻ നിയോഗം പ്രാപിച്ചവനാണ്. അവന്റെ വീട് ദൈവസഭയോട് ഏറ്റവും ചേർന്ന് നിൽക്കുന്ന ഭവനവും തന്റെ സ്വന്തം ഭവനത്തിനുള്ളിൽ ദൈവത്തോടുള്ള ഏറ്റവും പ്രകടമായ ഭക്തിയുടെ പ്രദർശനത്തിന്റെ സാക്ഷ്യം വഹിക്കുന്ന ജീവിതവും ആയിരിക്കണം. അവൻ പാർക്കുന്ന  വീട്ടിലും അതിന്റെ എല്ലാ ക്രമീകരണങ്ങളിലും ഇടപാടുകളിലും അവന്റെ “സ്വർഗ്ഗീയ വിളിയുടെ മുദ്ര” അവൻ വഹിക്കുന്നവൻ ആയിരിക്കണം. ആ തണലിലേക്ക് കയറിവരുന്ന എല്ലാവർക്കും “ദൈവം ഇവിടെയുണ്ട്” എന്ന് തോന്നുവാൻ ഇടയാകണം. നമ്മുടെ ജീവിത ശൈലിയിലും വീട്ടിലും ചുറ്റുപാടുകളിലും ഈ സ്വർഗീയ സാക്ഷ്യം  വെളിപ്പെടുത്തി ജീവിക്കുവാൻ നമുക്ക് സാധിക്കുന്നുണ്ടോ?

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More