കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

ചില അപകട സൂചനകൾ

ചില അപകട സൂചനകൾ

🎯നിങ്ങൾ വ്യക്തിപരമായി ദൈവസന്നിധിയിൽ പ്രാർത്ഥനയ്ക്കായി ചിലവഴിക്കുന്ന സമയത്തെക്കാൾ സന്തോഷം ലഭിക്കുന്ന മറ്റെന്തെങ്കിലും കാര്യങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ…

🎯ദൈവ വചനത്തിനു മുൻപിൽ ഇരിക്കുന്നതിനേക്കാൾ മെച്ചമായതായി മറ്റു പുസ്തകങ്ങളോ, സോഷ്യൽ മീഡിയ സൈറ്റുകളോ മറ്റു എന്തെങ്കിലുമോ തോന്നിത്തുടങ്ങിയെങ്കിൽ…

🎯ദൈവത്തിന്റെ ആലയത്തെക്കാൾ മറ്റേതെങ്കിലും സ്ഥാനങ്ങളോ , സ്ഥലങ്ങളോ കൂടുതൽ പ്രിയപ്പെട്ടതായി നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ …

🎯കർത്താവിന്റെ മേശയേക്കാൾ, മറ്റു തീൻ മേശകളുടെ ആസ്വാദനം കൂടുതൽ സന്തോഷം പ്രദാനം ചെയ്യുന്നതായി അനുഭവപ്പെടുന്നെങ്കിൽ ..

🎯കർത്താവിനെക്കാൾ അധികം ജീവിതത്തിൽ മാറ്റാരെയെങ്കിലും, എന്തിനെയെങ്കിലും രഹസ്യമായി പ്രിയപ്പെടുന്നുണ്ടെങ്കിൽ …

🎯സ്വർഗീയ പ്രത്യാശ നൽകുന്ന സന്തോഷത്തേക്കാൾ ഉയർന്ന ആഹ്ലാദം നൽകുന്ന ലൗകീകമായ കാര്യങ്ങൾ പ്രതീക്ഷകളായി ജീവിതത്തിൽ  നിങ്ങൾക്കുണ്ടെങ്കിൽ..

ഓർക്കുക!! താങ്കൾ ഒരു അപകടത്തിലേക്കുള്ള യാത്രയുടെ പാതയിലാണ്. അടിയന്തര തിരുത്തൽ നടപടികൾ ഏറ്റവും അനിവാര്യം.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More