കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

നമ്മുടെ കൊടുക്കലുകൾ !!!!

ലൂക്കോസ് 6:38

കൊടുപ്പിൻ; എന്നാൽ നിങ്ങൾക്കു കിട്ടും; അമർത്തി കുലുക്കി കവിയുന്നൊരു നല്ല അളവു നിങ്ങളുടെ മടിയിൽ തരും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും.

ഞാൻ ഇങ്ങനെ ചിന്തിക്കുന്നു. മുടിയനായ പുത്രന്റെ കാലത്ത് ഇന്ന് നാം കാണുന്നതു പോലെയുള്ള സഭകളും, കൈയയച്ചു സഹായിക്കുന്ന ദൈവ  ജനവും ഒക്കെ ഉണ്ടായിരുന്നു എങ്കിൽ, ഒരുപക്ഷെ നാം എല്ലാവരും ചേർന്ന് അവനു ആ ദേശത്തു തന്നെ കിടക്കുവാൻ ഒരു വീടും, സൗകര്യങ്ങളും -തുടർന്ന് അങ്ങോട്ടുള്ള നാളുകളിൽ യാതൊരു ബുദ്ധിമുട്ടില്ലാതെ ജീവിക്കാനുള്ള ബാങ്ക് ബാലൻസും ഇട്ടു നൽകുമായിരുന്നു. ഒരിക്കലും അവൻ തന്റെ അപ്പന്റെ വീട്ടിലേക്ക് മടങ്ങി പോകുമായിരുന്നില്ല..അല്ലേ?

പ്രിയ ദൈവ പൈതലേ … നീ ദൈവത്തിനായി ചിലവഴിക്കുന്നതിലൂടെ വാസ്തവത്തിൽ ദൈവ നാമം മഹത്വപ്പെടുന്നുണ്ടോ? ദൈവം അതിൽ പ്രസാദിക്കുന്നുണ്ടോ? ഉറക്കെ ചിന്തിക്കുക!!

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More