കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

സമർത്ഥനായ ശത്രുവിന്റെ ഗൂഡതന്ത്രങ്ങൾ!!!

ഓരോ മനുഷ്യന്റെയും ഇഷ്ടങ്ങൾക്കും, ബലഹീനതകൾക്കും അനുസരിച്ചു കൃത്യമായ രൂപമാറ്റം വരുത്തി തന്റെ പദ്ധതികളെ തന്ത്ര പൂർവ്വം ആസൂത്രണം ചെയ്തു ക്രമീകരിക്കാൻ പിശാച് അപാര കഴിവുള്ളവനാണ് കേട്ടോ! ഒരു വ്യക്തിയെ നിഗളമനോഭാവമുള്ളവനായോ, ദൈവത്തെ ശരിയായി ഭയപ്പെടാത്തവനായോഎപ്പോഴെങ്കിലും കണ്ടാൽ,അവൻ തന്റെ ഇരയെ അവരിൽ കണ്ടെത്തുകയായി. പിന്നെ അവരുടെ ഉള്ളിലെ മോഹ വിശപ്പിനെ ശമിപ്പിക്കാനായുള്ള recipie രുചികരമായി തയാറാക്കി തന്റെ ഭംഗിയുള്ള പാത്രത്തിൽ വിളമ്പിക്കൊണ്ട് അവരുടെ അടുത്തേയ്ക്ക് അവൻ ഉപായരൂപേണ കടന്നുവരുന്നു. ഹവ്വയെ കബളിപ്പിക്കുവാൻ വിലക്കപ്പെട്ട കനിയുടെ ഭംഗി കാണിച്ചു കൊടുത്തും,നോഹയ്ക്ക് കുടിക്കുവാൻ ആവശ്യത്തിലുമധികം വീഞ്ഞ് നൽകിയും, ഗെഹസിയെ തിളങ്ങുന്ന സുന്ദര സമ്മാനങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന ശോഭ കാണിച്ചു വഞ്ചിച്ചും, ഇസ്കാരിയോത്ത യൂദയുടെ കയ്യിൽ പണസഞ്ചി കൊടുത്തും  അവൻ തന്റെ തന്ത്രങ്ങളെ അതി വിദഗ്ദ്ധമായി പ്രയോഗിക്കുകയാണ്. തന്റെ വഴികളിൽ സ്വാധീനിക്കപ്പെട്ടവരെ ധരിപ്പിക്കേണ്ട മോഹമാകുന്ന ചെരുപ്പുകളുടെ കൃത്യമായ അളവുകൾ അവനറിയാം.ഏതു ജീവിത സാഹചര്യങ്ങൾക്കുള്ളി ലും നമ്മെ ചതിച്ചു വീഴിക്കുവാൻ തക്ക  പദ്ധതികൾ തന്റെ ഇരയ്ക്കായി രൂപപ്പെടുത്തി എടുക്കുവാൻ അവൻ അപാര കഴിവുള്ളവനാണ് കേട്ടോ..

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More