കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവ് എന്നിവയുടെ ആഴമേ!!

സാം പോൾ, കുന്നക്കുരുടി

Rom 11:33,36

ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവ് എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികള്‍ എത്ര അപ്രമേയവും അവന്റെ വഴികള്‍ എത്ര അഗോചരവും ആകുന്നു….. സകലവും അവനില്‍നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന് എന്നേക്കും മഹത്വം ആമേന്‍.

തന്റെ പദ്ധതികളും ഉദ്ദേശ്യങ്ങളും ഈ ഭൂമിയിൽ നിറവേറ്റുന്നതിനായി ദൈവം ചിലപ്പോൾ പിശാചിനെയും ചില വഴികളിൽ ഉപയോഗിക്കും എന്ന് താഴെ കുറിച്ചിട്ടുള്ള തിരുവെഴുത്തുകൾ സൂചിപ്പിക്കുണ്ട്.

1. ദൈവിക കൃപയെയും നീതിയും സ്നേഹത്തെയും ശക്തിയെയും പ്രകടിപ്പിക്കുവാൻ വേണ്ടി(റോമ. 3:26; 5: 8, 20-21; 9:17).

2. ഇപ്പോഴുള്ള ലോകത്തിലും വരുവാനുള്ള ഭാവിയിലും ദൈവം തിന്മയെ ന്യായം വിധിക്കും എന്ന് പ്രദർശിപ്പിക്കുവാൻ വേണ്ടി(മത്താ. 23:35; യോഹന്നാൻ 5:14).

3. ക്രിസ്തുവിന്റെ കഷ്ടങ്ങളിലൂടെ നമ്മെ വീണ്ടെടുക്കുവാനും, നമ്മെ ദൈവത്തോട് അടുപ്പിക്കുവാനുമായി(1 പത്രോ. 3:18).

4. ക്രിസ്തുവിന്റെ ജനത്തിനുണ്ടായ പീഡകളിലൂടെ സുവിശേഷത്തിന്റെ സാക്ഷ്യം ലോകമെമ്പാടും വ്യാപിപ്പിക്കുന്നതിനായി(Acts 8:1, കൊലോ.1:24);

5. ജനത്തിന്റെ ശ്രദ്ധയെ ദൈവത്തിങ്കലേക്ക് തിരിക്കുവാനും അവങ്കലേക്കു മടങ്ങി വന്നു തന്റെ നാമത്തെ വിളിച്ചപേക്ഷിക്കാനുള്ള താഴ്മയുള്ള ഹൃദയം രൂപപ്പെടുത്തിയെടുക്കാനും വേണ്ടി (സെഖ.13: 7-9; ലൂക്കോസ് 13: 1-5; യോഹന്നാൻ 9);.

6. വിശ്വാസികളെ ബാലശിക്ഷയിലൂടെ കടത്തി വിട്ടു, തന്റെ വിശുദ്ധി പ്രാപിക്കേണ്ടതിന് നമ്മുടെ ഗുണത്തിനായി ദൈവം ചെയ്യുന്നത്(എബ്രാ. 12: 3-17).

7. ദൈവത്തിന്റെ നീതിയെ പ്രദർശിപ്പിക്കുവാൻ വേണ്ടി (റോമ. 3:26).

“ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവ് എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികള്‍ എത്ര അപ്രമേയവും അവന്റെ വഴികള്‍ എത്ര അഗോചരവും ആകുന്നു….. സകലവും അവനില്‍നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന് എന്നേക്കും മഹത്വം ആമേന്‍…(Rom 11:33,36).

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More