Powered by: <a href="#">Manna Broadcasting Network</a>
യൂദാ 1:12
ഇവര്‍ നിങ്ങളുടെ സ്നേഹസദ്യകളില്‍ മറഞ്ഞുകിടക്കുന്ന പാറകള്‍; നിങ്ങളോടുകൂടെ വിരുന്നുകഴിഞ്ഞു ഭയംകൂടാതെ നിങ്ങളെത്തന്നേ തീറ്റുന്നവര്‍; കാറ്റുകൊണ്ടു ഓടുന്ന വെള്ളമില്ലാത്ത മേഘങ്ങള്‍; ഇലകൊഴിഞ്ഞും ഫലമില്ലാതെയും രണ്ടുരു ചത്തും വേരറ്റും പോയ വൃക്ഷങ്ങള്‍
സഭയുടെ ശുശ്രൂഷകന്മാരിൽ പലരിലും- തങ്ങളുടെ പ്രസംഗത്തിനും ജീവിതത്തിനുമിടയിലുള്ള വിടവ് വളരെ വലുതാണെന്നുള്ളത് ഈ നാളുകളിൽ ദൈവ ജനത്തിന് പ്രകടമായി കാണാൻ കഴിയുന്ന ഒരു കാര്യമാണ്. അവർ കഠിനാധ്വാനം ചെയ്തു പഠിക്കുന്നവരാണ്. കൃത്യമായി പ്രസംഗിക്കുവാൻ ആവോളം ശ്രമിക്കുന്നവരുമാണ്. എന്നാൽ അത് സ്വന്ത ജീവിതത്തിൽ മാതൃകയാക്കുന്നതിനെ കുറിച്ചുള്ള പഠനം അവരിൽ തലോം കാണുന്നില്ലല്ലോ! രണ്ടുമണിക്കൂർ സഭയിൽ പ്രസംഗിക്കേണ്ടതിനായുള്ള ഒരുക്കത്തിനായി ഒരാഴ്‌ച മുഴുവൻ സമയം കിട്ടിയാലും അവർക്കു മതിയാകയില്ല; എന്നാൽ ആഴ്‌ച മുഴുവൻ ദൈവമുൻപാകെ എങ്ങനെ വിശുദ്ധമായി ജീവിക്കാമെന്നതിനെക്കുറിച്ചു ദൈവത്തോട് പഠിക്കാൻ ഒരു മണിക്കൂറെങ്കിലും അവർ സ്വയം ചിലവഴിക്കുന്നുണ്ടോയെന്നത് സംശയമാണ്. തങ്ങളുടെ പ്രഭാഷണങ്ങളിൽ ഒരു വാക്ക് തെറ്റായി വരാതിരിക്കാൻ അവർ അതീവ ശ്രദ്ധ ചെലുത്തുന്നവരാണ്; എന്നാൽ സ്വന്ത ജീവിതത്തിന്റെ പ്രവർത്തികളിലും ആഗ്രഹങ്ങളിലും വാക്കുകൾ സൂക്ഷിക്കുന്നതിലും തെറ്റുപറ്റാതിരിക്കാൻ വേണ്ട യാതൊരു ശ്രദ്ധയും അവരിൽ ജനം കാണുന്നില്ല. കഴിഞ്ഞ നാളുകളിൽ ചില പ്രാസംഗികരുടെ പ്രസംഗങ്ങൾ നാം എത്രമാത്രം കൗതുകത്തോടെ കേട്ടിരുന്നിട്ടുണ്ട്, എന്നാൽ അവരെ പിന്നീട് ഏറ്റവും അശ്രദ്ധമായി ജീവിച്ചു വീണുപോയവരായും നാം കണ്ടിട്ടില്ലേ???
അതെ എന്റെ പ്രസംഗങ്ങൾ എന്റെ ജീവിതത്തോട് പ്രസംഗിക്കപ്പെടുന്നില്ലെങ്കിൽ വീഴ്ച കൈയെത്തും ദൂരത്താണ് എന്നോർക്കുക!!!