കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

പരിശുദ്ധനായ ദൈവം

സാം പോൾ, കുന്നക്കുരുടി

സങ്കീ. 5: 5,6

നീതികേട് പ്രവർത്തിക്കുന്നവരെ ഒക്കെയും നീ പകയ്ക്കുന്നു..യഹോവയ്ക്കു അറപ്പാകുന്നു.

ദൈവം വിശുദ്ധനാണെന്ന് ഏറ്റവും പ്രകടമാക്കിയ സ്ഥാനമാണ് കാൽവറിയിലെ ക്രൂശ്.  തന്റെ പുത്രന്റെ പ്രായശ്ചിത്ത മരണം, ദൈവത്തിന്റെ അനന്തമായ വിശുദ്ധിയെയും, പാപത്തെ ദൈവം എത്ര മാത്രം വെറുക്കുന്നവനുമാണെന്ന സത്യത്തെ ഏറ്റവും ആത്മാർത്ഥവുമായി മനുഷ്യനെ വെളിപ്പെടുത്തി കാണിക്കുന്ന സ്ഥാനമാണ്.തന്റെ പുത്രനായിരുന്നിട്ട് പോലും അവനെ ഇങ്ങനെ ശിക്ഷിച്ചു തകർത്തു കളഞ്ഞത് കണക്കാക്കുമ്പോൾ ദൈവത്തിന് പാപം എന്നുള്ളത് എത്രമാത്രം വിദ്വേഷമുള്ളതായിരി ക്കണം!… വചനം പറയുന്നതും“നീതികേട് പ്രവർത്തിക്കുന്നവരെ ഒക്കെയും നീ പകയ്ക്കുന്നു. യഹോവയ്ക്കു അറപ്പാകുന്നു(സങ്കീ. 5: 5,6). “ദൈവം ദിവസം പ്രതി ദുഷ്ടന്മാരോടു കോപിക്കുന്നു” (സങ്കീ. 7:11).

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More