കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

ഞാൻ അവനോടും, അവൻ എന്നോടും ചെയ്തത്

യോഹന്നാൻ 13:34

നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു പുതിയോരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു തന്നേ.

🎯തലയിൽ ധരിക്കാനായി ഞാൻ അവനു കൂർത്ത മുള്ളുകൊണ്ടുണ്ടാക്കിയ ഒരു കിരീടം സമ്മാനമായി നൽകി ; എന്നാൽ അവൻ എനിക്ക് നീതിയുടെ കിരീടം നൽകി എന്നെ സ്നേഹത്തോടെ ആദരിച്ചു..

🎯ഞാൻ അവനു വഹിക്കാനായി ഭാരമേറിയ ശാപക്രൂശിനെ കൊടുത്തു, എന്നാൽ അവൻ എനിക്കു വഹിക്കാനായി ലഖുവായ അവന്റെ ചുമടും മൃദുവായ അവന്റെ നുകവും നൽകി ഏറ്റവും സ്നേഹത്തോടെ എന്നെ പരിഗണിച്ചു ..

🎯ഞാൻ അവന്റെ കൈകാലുകളിലേക്ക് കരിരുമ്പാണികൾ അടിച്ചു കയറ്റി, എന്നാൽ അവൻ എന്നെ ഒരു ശക്തിക്കും പറിച്ചെടുക്കാൻ കഴിയാത്തവിധം സുരക്ഷിതമായ പിതാവിന്റെ കൈകളിലേക്ക് ഏല്പിച്ചു നൽകി.

🎯”യഹൂദന്മാരുടെ രാജാവ്”എന്ന പരിഹാസപദവി ഞാൻ അവനു നൽകി.എന്നാൽ അവൻ എനിക്ക് ഒരു പുതിയ പേരും, അതോടൊപ്പം എന്നെ ദൈവത്തിനു രാജ്യവും പുരോഹിതനുമാക്കി ഉയർത്തി ഏറ്റവുമധികം മാനിച്ചു.

🎯ഞാൻ അവന്റെ സ്വന്ത വസ്ത്രം അഴിച്ചെടുത്തു, പരിഹാസ വസ്ത്രങ്ങൾ നൽകി അപമാനിച്ചു.എന്നാൽ അവൻ എന്നെ രക്ഷയുടെ വസ്ത്രവും,നീതി എന്ന അങ്കിയും ധരിപ്പിച്ചു എന്നെ ഏറ്റവും അധികം മാനിച്ചു.

🎯ഞാൻ അവനെ പരിഹസിക്കുകയും അവന്റെ മുഖത്ത് തുപ്പുകയും ചെയ്തു, എന്നാൽ അവൻ എന്റെ മുഖത്തെ ആദരിച്ചു എനിക്ക് സ്വർഗം സമ്മാനമായി നൽകി എന്നെ അധികമായി മാനിച്ചു.

🎯ഞാൻ അവന് ദാഹിച്ചപ്പോൾ കൈപ്പുള്ള കാടി  കുടിക്കുവാനായി നൽകി,എന്നാൽ അവൻ എനിക്ക് ഒരിക്കലും ദാഹിക്കാതെ ഇരിക്കേണ്ടതിനു ജീവനുള്ള വെള്ളം സൗജന്യമായി കുടിക്കുവാൻ തന്നു.

🎯ഞാൻ അവനെ ഒരു മരകുരിശിൽ ക്രൂരമായി തറച്ചു കൊന്നു, എന്നാൽ ഒരിക്കലും മരിക്കാതിരിക്കേണ്ടതിനു നിത്യജീവൻ നിത്യ ദാനമായി നൽകി.

🎯എന്റെ പാപമാണ് അവനെ ക്രൂശിൽ കയറ്റി നിർത്തിയത്.എന്നാൽ അവന്റെ പാപരഹിതതയാണ്  ഇവിടെ എന്നെ ഇന്നും ജീവനോടെ നിലനിർത്തുന്നത്.

💐ഈ സ്നേഹത്തിനു

എങ്ങനെ നന്ദി പറയും എന്നെനിക്കറിഞ്ഞു കൂടാ!!!ഈ സ്നേഹ നന്മയെ വിവരിക്കാൻ എനിക്കറിയാകുന്ന ഒരു ഭാഷകളിലെയും, ഒരു വാക്കുകളും പര്യാപ്തമായതല്ലെന്നു അറിഞ്ഞു ആ സന്നിധിയിൽ കുമ്പിടുന്നു… ആരാധിക്കുന്നു

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More