കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

വിഷമിച്ച രാത്രിയും, ഗംഭീരമായ വിവാഹ ഘോഷയാത്രയും

ബാബു തോമസ്സ് അങ്കമാലി

ഉത്തമഗീതം – 3:6 മൂറും കുന്തുരുക്കവുംകൊണ്ടും കച്ചവടക്കാരന്റെ സകലവിധ സുഗന്ധ ചൂർണങ്ങൾകൊണ്ടും പരിമളപ്പെട്ടിരിക്കുന്ന പുകത്തൂൺപോലെ മരുഭൂമിയിൽനിന്നു കയറിവരുന്നോരിവൻ ആർ?
~~~~~~
ഉത്തമഗീതം – 3.

ഈ അധ്യായം പ്രതിപാദിക്കുന്ന വിഷയം :- വിഷമിച്ച രാത്രിയും, ഗംഭീരമായ വിവാഹ ഘോഷയാത്രയും.

A, കന്യക തൻ്റെ പ്രിയനെ അന്വേഷിക്കുന്നു.

1, അസ്വസ്ഥയായ കന്യക തൻ്റെ കാന്തനെ അന്വേഷിക്കുന്നു.
a, രാത്രിസമയത്ത് എന്റെ കിടക്കയിൽ ഞാൻ എന്റെ പ്രാണപ്രിയനെ അന്വേഷിച്ചു..b, ഞാൻ അവനെ അന്വേഷിച്ചു; കണ്ടില്ലതാനും.
c, ഞാൻ എഴുന്നേറ്റു നഗരത്തിൽ സഞ്ചരിച്ചു, വീഥികളിലും വിശാലസ്ഥലങ്ങളിലും എന്റെ പ്രാണപ്രിയനെ അന്വേഷിക്കും.

2, തൻ്റെ പ്രിയനെ അവൾ കണ്ടെത്തുന്നു.
a, ഞാൻ എന്റെ പ്രാണപ്രിയനെ കണ്ടു.
b, ഞാൻ അവനെ പിടിച്ചു.
c, എന്റെ അമ്മയുടെ വീട്ടിലേക്കു കൊണ്ടുവരുന്നതുവരെ അവനെ വിട്ടില്ല.

3, കന്യകയുടെ കൂട്ടാളികൾക്ക് ഒരു പ്രബോധനം.
a, യെരൂശലേംപുത്രിമാരേ.
b, ചെറുമാനുകളാണ, പേടമാനുകളാണ.
c, പ്രേമത്തിന് ഇഷ്ടമാകുവോളം അതിനെ ഇളക്കരുത് ഉണർത്തുകയുമരുത്.

B, വിവാഹ സംഘം വരുന്നതിൻ്റെ കൗതുകദൃശ്യം.

1, ശലോമോൻ്റെ പരിവാരം കന്യകയെ വിവാഹത്തിന് കൊണ്ടുവരുന്നു.
a,സുഗന്ധ ചൂർണങ്ങൾകൊണ്ടും പരിമളപ്പെട്ടിരിക്കുന്ന പുകത്തൂൺപോലെ. b,മരുഭൂമിയിൽനിന്നു കയറിവരുന്നോരിവൻ ആർ?
c, യിസ്രായേൽ വീരന്മാരിൽ അറുപതു വീരന്മാർ അതിന്റെ ചുറ്റും ഉണ്ട്.

2, ശലോമോൻ സിംഹാസനസ്ഥനായി, കിരീടമണിഞ്ഞു.
a, ശലോമോൻരാജാവ് ലെബാനോനിലെ മരംകൊണ്ടു തനിക്ക് ഒരു പല്ലക്ക് ഉണ്ടാക്കി.
b, അതിന്റെ മേക്കട്ടിക്കാൽ അവൻ വെള്ളികൊണ്ടും ചാരു പൊന്നുകൊണ്ടും ഇരിപ്പിടം രക്താംബരംകൊണ്ടും ഉണ്ടാക്കി.
c, ശലോമോൻരാജാവിനെ അവന്റെ കല്യാണദിവസത്തിൽ, അവന്റെ ഹൃദയത്തിന്റെ ആനന്ദദിവസത്തിൽ തന്നെ.
d, അവന്റെ അമ്മ അവനെ ധരിപ്പിച്ച കിരീടത്തോടുകൂടെ കാൺമിൻ.

പ്രിയരേ, ചില സ്വർഗ്ഗീയ യാഥാർത്ഥ്യങ്ങൾ ശലോമോന്റെ സംഭാഷണത്തിലൂടെ വെളിപ്പെടുത്തുന്നു. ശലോമോൻ രാജകീയ പ്രൗഢിയോടുകൂടെ മണവാട്ടിയെ കൊണ്ടുപോകുവാൻ എഴുന്നള്ളുന്നു. വിശ്വാസികളെ സംബന്ധിച്ച് വളരെ അർത്ഥവത്തായ ആത്മീയ പ്രാധാന്യം അന്തർഭവിച്ചിരിക്കുന്ന സത്യങ്ങൾ ഇവിടെ ദർശിക്കാവുന്നതാണ്. വേഗത്തിൽ രംഗങ്ങൾ മാറികൊണ്ടിരിക്കുന്ന വർണ്ണന ഈ പുസ്തകത്തിന്റെ ഒരു പ്രത്യേകതയാണ്. മണവാട്ടി, ആടുകളുടെ മേച്ചിൽപ്പുറങ്ങളിൽ മണവാളനെ തിരയുന്നു. മണവാളൻ അടുത്തു വരുന്നു. പിന്നീട് ഇരുവരും രാജകൊട്ടാരത്തിൽ, പെട്ടെന്ന് മണവാളൻ കുന്നിൽ മുകളിൽ ആയിരിക്കുന്നു, പക്ഷെ തിരിച്ചുവന്ന് രാജകീയ ഭവനത്തിൽ നിന്ന് മണവാട്ടിയെയും കൊണ്ട് പോകുന്നു. വീണ്ടും അവൻ മലഞ്ചെരുവിലേക്ക് പോകുന്നു, അവൾ അവിടെ തനിച്ചാകുന്നു. രണ്ടുപേരും അവളുടെ അമ്മയുടെ വീട്ടിൽ ഇരിക്കുന്നു. മരുഭൂമിയിൽ നിന്നും വരൻ പ്രതാപത്തോടും, രാജകീയ മഹത്വത്തോടും കൂടെ എഴുന്നുള്ളുന്നു. ഇതേ ശൈലിയിലുള്ള രംഗങ്ങൾ വീണ്ടും ആവർത്തിക്കപ്പെടുന്നു. മറ്റൊരുവിധത്തിൽ പറഞ്ഞാൽ ഈ പുസ്തകത്തിൽ ആരംഭവും, മദ്ധ്യഭാഗവും, അവസാനവും ഉള്ള ഒരു ഇതിവൃത്തം കാണുന്നില്ല. പകരം, മണവാളനും മണവാട്ടിയും തമ്മിലുള്ള ബന്ധങ്ങളുടെ കുറെ ചിത്രങ്ങൾ പ്രകാശിപ്പിക്കുന്ന രംഗങ്ങൾ ദൃശ്യമാകുന്നു. ക്രിസ്തുവിലുള്ള വിശ്വാസികളുടെ ജീവിതത്തിന്റെ വിവിധ മുഖങ്ങൾ കാണുകയെന്ന ആത്മീകാർത്ഥത്തിൽ നാം എത്തിച്ചേരണം. ക്രിസ്തുവിന്റെ സൗന്ദര്യവും, പ്രതാപവും, സൗമ്യതയും വെളിപ്പെടുത്തുന്ന അനുഭവങ്ങളാണ് ഇവിടെ പ്രതിഫലിക്കുന്നത്. ഇവിടെ നാം കർത്താവിന്റെ മഹത്വവും, പ്രതാപവും വെളിപ്പെടുത്തുന്ന ചില വസ്തുതകൾ കാണുന്നു. വിശ്വാസികൾ മഹത്വത്തിന്റെ രാജാവിനോട് ചേർന്ന് ലോകത്തിലൂടെ സ്വർഗ്ഗീയ രഥത്തിൽ യാത്രചെയ്യുകയാണ്. രാത്രികാലങ്ങളിൽ അപകട സാദ്ധ്യതയുണ്ടെങ്കിലും, രാജാവിനോട് ചേർന്നുള്ള യാത്രയിൽ മണവാട്ടിക്ക് സമ്പൂർണ്ണ സംരക്ഷണം ലഭിക്കുന്നു. ഇത് നമ്മുടെ പ്രത്യാശയുടെ വെളിപ്പെടുത്തലുകൾ അത്രേ. നാം എത്ര ഭാഗ്യവാന്മാർ. ദൈവം നമ്മെ സഹായിക്കട്ടെ. ദൈവ നാമത്തിന് മഹത്വം ആമേൻ.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More