കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

യിസ്രായേലിനും സിറിയക്കും എതിരെയുള്ള ഭാരം

ബാബു തോമസ്സ് അങ്കമാലി

യെശയ്യാവ് – 17:1 ദമ്മേശെക്കിനെക്കുറിച്ചുള്ള പ്രവാചകം. ഇതാ, ദമ്മേശെക് ഒരു പട്ടണമായിരിക്കാതവണ്ണം നീങ്ങിപ്പോയിരിക്കുന്നു; അതു ശൂന്യകൂമ്പാരമായിത്തീരും.
~~~~~~

യശയ്യാവ് – 17.

ഈ അധ്യായം പ്രതിപാദിക്കുന്ന വിഷയം :- യിസ്രായേലിനും സിറിയക്കും എതിരെയുള്ള ഭാരം.

A, യിസ്രായേൽലിനും സിറിയക്കും ഉണ്ടാകുവാനുള്ള വിധിയെ കുറിച്ചുള്ള പ്രവചനം.

1, ദമസ്കോസിനോടും എഫ്രയിമിനോടും ദൈവം സംസാരിക്കുന്നു.
a, ദമ്മേശെക് (ദമസ്കോസ്)
b, ദമ്മേശെക് ഒരു പട്ടണമായിരിക്കാതവണ്ണം നീങ്ങിപ്പോയിരിക്കുന്നു; അതു ശൂന്യകൂമ്പാരമായിത്തീരും.
c, എഫ്രയീമിൽ കോട്ടയും ദമ്മേശെക്കിൽ രാജത്വവും ഇല്ലാതെയാകും.

2, ദൈവത്തിൻ്റെ ന്യായവിധിയോട് താഴ്മയോടെയുള്ള പ്രതികരണം.
a, അന്നാളിൽ മനുഷ്യൻ തന്റെ സ്രഷ്ടാവിങ്കലേക്കു തിരികയും അവന്റെ കണ്ണ് യിസ്രായേലിന്റെ പരിശുദ്ധനെ നോക്കുകയും ചെയ്യും.
b, അന്നാളിൽ മനുഷ്യൻ തന്റെ കൈപ്പണിയായ ബലിപീഠങ്ങളിലേക്കു തിരിയാതെയും തന്റെ വിരലുകളാൽ ഉണ്ടാക്കിയ അശേരാവിഗ്രഹങ്ങളെയും സൂര്യസ്തംഭങ്ങളെയും നോക്കാതെയും ഇരിക്കും.
c, അന്നാളിൽ അവന്റെ ഉറപ്പുള്ള പട്ടണങ്ങൾ ശൂന്യമായിത്തീരും.

3, ദൈവത്തിൻ്റെ ന്യായവിധി മനുഷ്യൻ്റെ പ്രവർത്തികളെ ഒന്നമല്ലാതെ ആക്കുന്നു.
a, നീ മനോഹരമായ തോട്ടങ്ങളെ ഉണ്ടാക്കി അവയിൽ അന്യദേശത്തുനിന്നുള്ള വള്ളികളെ നടുന്നു. എങ്കിലും കഠിനമായ മുറിവും തീരാത്ത വ്യസനവും തട്ടുന്ന ദിവസത്തിൽ കൊയ്ത്തു പൊയ്പോകും.
b, നിന്റെ രക്ഷയുടെ ദൈവത്തെ നീ മറന്നു✽ നിന്റെ ബലമുള്ള പാറയെ ഓർക്കാതെയിരിക്കകൊണ്ടു..

3, യിസ്രായേലിന്മേലും സിറിയയിന്മേലും വിധി നടപ്പാക്കുന്ന രാജ്യത്തെ ദൈവം നശിപ്പിക്കും.

1, യിസ്രായേലിന്നും സിറിയക്കും എതിരെ രാജ്യങ്ങളുടെ എതിർപ്പ്.
a, വംശങ്ങളുടെ ഇരച്ചിൽ! അവർ പെരുവെള്ളങ്ങളുടെ ഇരച്ചിൽപോലെ ഇരയ്ക്കുന്നു.
b, എങ്കിലും അവൻ അവരെ ശാസിക്കും.
c, ഇതു നമ്മെ കൊള്ളയിടുന്നവരുടെ ഓഹരിയും നമ്മോടു പിടിച്ചുപറിക്കുന്നവരുടെ പങ്കും ആകുന്നു.
d, സന്ധ്യാസമയത്ത് ഇതാ, ഭീതി! പ്രഭാതത്തിനു മുമ്പേ അവൻ ഇല്ലാതെയായി.

പ്രിയരേ, 17:1 ദമ്മേശെക്കിനെ സംബന്ധിച്ച ഇതര പ്രവചനങ്ങൾ കാണുക. യിരെ 49:23-27; ആമോ 1:3-5. ദമ്മേശെക്ക്, സിറിയയുടെ തലസ്ഥാനം ആണ്. യിസ്രായേലുമായി നിരന്തരം യുദ്ധത്തിൽ ഏർപ്പെട്ടിരുന്ന ഒരു രാജ്യം. ഈ പ്രവചനം ഒരിക്കലും നിവൃത്തിയായിട്ടില്ല. സിറിയയുടെ തലസ്ഥാനമായി ദമ്മേശെക്ക് ഇപ്പോഴും സ്ഥിതി ചെയ്യുന്നു. ഈ യുഗത്തിന്റെ അവസാനം ഈ പ്രവചനം നിവൃത്തിയാകുന്നതാണ്. ദൈവജനത്തിന് എതിരെ നിൽക്കുന്ന ഓരോ ജാതികളെയും ദൈവം ന്യായം വിധിക്കും. അത് നിശ്ചയമാണ്. നമ്മുടെ പ്രവർത്തികളും നമുക്ക് സൂക്ഷിക്കാം. ദൈവത്തിനും ദൈവജനത്തിനും എതിരെ നിൽപ്പാൻ നമുക്ക് ഇടവരാതിരിക്കട്ടെ. ദൈവം നമ്മെ സഹായിക്കട്ടെ. ദൈവ നാമത്തിന് മഹത്വം ആമേൻ.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More