Powered by: <a href="#">Manna Broadcasting Network</a>
ദൈവത്തെ അനുകരിപ്പിന്
വളരെ വ്യാപകമായി ഇന്നു ചെറുപ്പകാരിലും ഒരളവുവരെ വലിയവരിലം കാണുന്ന ഒരു പ്രതിഭാസമാണ് അനുകരണം എന്നത്. ഇഷ്ടപെടുന്ന ചില വ്യക്തികളെ, നേതാകളെ, ചില തത്വസംഗിതക്ളെ അനുകാരികുക. അവരുടെ പരിഷ്കര രിതികള്‍ അതായത് വസ്ത്രധാരണം, പുരുഷന്മാരും, സ്ത്രികളും അവരുടെ മുഖത്തില്‍ വരുത്തിക്കുട്ടുന്ന രുപഭേതങ്ങള്‍ , മറ്റുള്ളവരെ ആകര്ഷിക്കുവനായി കാട്ടി കൂട്ടുന്ന ഗോഷ്ടികള്‍ , ജിവിതത്തിന്റെ എല്ലാ തുറകളിലും മോടിപിടിപ്പിക്കുക, അങ്ങനെ ധാരാളം വിഷയങ്ങള്‍ ലോകമനുഷ്യരില്‍ നിന്നും അനുകരിക്കുന്നവരായി തീരാറുണ്ട് . എന്നാല്‍ ക്രിസ്തു വിശ്വാസികള്‍ ഈ ലോക മനുഷ്യനെ
അനുകരിക്കുന്നത് ശരിയാണോ? ഈ ലോകത്തിലെ പരിഷ്കാരങ്ങളുടെ പുറകെ വിശ്വാസികള്‍ പോകുന്നത് ന്യയികരിക്കുവാന് സാധിക്കുമോ? ഇതിനു വ്യക്തമായിരിക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഉണ്ടോ? ഈ കാര്യങ്ങള്‍ വിശ്വാസികള്‍ പരിശോധികുന്നത് അത്യാവശ്യമാണ്.
പണ്ട്, വിശ്വാസത്തിലേയ്ക്ക് അനേകര്‍ കടന്നു വന്നു കൊണ്ടിരുന്ന കാലത്ത് ഇതൊക്കെ വിശദികരിച്ചു കൊടുക്കുവാന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുവാന്‍ ദൈവ ഭക്തന്മാര് ഉണ്ടായിരുന്നു. അവര്‍ ആദ്യം മാത്രക കാണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ന് ശരിയായ ദൈവിക മര്യാതകള്‍ കട്ടികൊടുകെണ്ടുന്ന ദൈവ ദാസന്മാര് , ദാസിമാര്‍ അതിനു സാധിക്കാത്ത നിലയില്‍ അധ:പതിച്ചാല്‍ മറ്റുള്ളവര്‍ എങ്ങനെ ശരിയാകും?
ക്രിസ്തു വിശ്വാസികളുടെ ആധികാരിക പുസ്തകമായ വിശുദ്ധ വേദപുസ്തകത്തില്‍ ആരെ, എന്ത് , എന്തെല്ലാം കാര്യങ്ങള്‍ അനുകരിക്കണം എന്ന് രേഖപെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ് . ദൈവവചനത്തില്‍ ഇതിനെല്ലാം മാര്‍ഗ്ഗ നിര്‍ദ്ദേശം ഉണ്ടെക്കില് അത് വിശ്വസിക്കുകയും അതേപോലെ അനുസരിക്കുകയും ചെയ്യേണ്ടുന്നത് ഓരോ വിശ്വസിയുടെയും കടമയും ഉത്തരവാദിത്തവും ആണ് എന്നതില്‍ ആരും സംശയിക്കേണ്ട കാര്യമില്ല. യോഹന്നാന് പറയുന്നത് ലോകത്തെ സ്നേഹിക്കരുത് അല്ലെങ്കില്‍ അനുകരിക്കരുത് എന്നാണല്ലോ. ജഡമോഹം, കണ്മോഹം, ജിവനത്തിന്റെ പ്രതാപം ഇവ മുന്നും ആകര്‍ഷണ വസ്തുക്കള്‍ ആണ്. സത്യത്തില്‍ ദൈവത്തെ സ്വികരിക്കുന്നവനില് ദൈവവും അവന് ദൈവത്തിലും വസിക്കുന്നു. ദൈവം വസിക്കുന്ന ഒരു ഹൃദയത്തില്‍ ഒരിക്കലും അഴിഞ്ഞുപോകുന്ന ലോകത്തിന്റെ മോഹങ്ങള്ളും, ഗോഷ്ടികള്ളും, ഫാഷനുകളും കടന്നു കുടുകയില്ല. ദൈവം വസിക്കുന്ന ഒരു ഹൃദയത്തില്‍ നിന്നും ദൈവീക കുട്ടായ്മ പ്രകടമാക്കും. അവന്റെ എല്ലാ നടപ്പിലും അത് ദ്രിശ്യമാകും. ക്രിസ്തുവിനെ ധരിച്ചിരിക്കുന്നവന്റെ ഉള്ളില്‍ നിന്നും ഒരിക്കലും പൈശാചികന്റെ പ്രവര്‍ത്തനങ്ങള്‍ കാണുക്കയില്ല. അവന്റെ മുഖത്ത് കര്‍ത്താവിന്റെ ശോഭ പ്രത്യക്ഷമാക്കും. ഒരിക്കലും പൈശാചിക രൂപം
അവനില്‍ കാണുകയില്ല. ലോകക്കാര്‍ കാണിക്കുന്ന ഗോഷ്ടികള്‍ അവന് ഒരികല്ലും കാണിക്കുവാന്‍ അവന് മുതിരുകയില്ല. ഒരു ക്രിസ്തു വിശ്വാസിയെ കാണുന്നവന് ഒറ്റ നോട്ടത്തില്‍ തന്നെ ക്രിസ്തുവിനെ അവനില്‍ കാണുവാന്‍ ഇടയാകണം ഇന്ന് കര്‍ത്താവ് ഹൃദയത്തെയാണ് നോക്കുന്നത് അതുകൊണ്ട് പുറമേ എങ്ങന്നെ നടന്നാലും കുഴപ്പമില്ല എന്ന് ധരിച്ചു നടക്കുന്നവരും, അങ്ങനെ പഠിപ്പിക്കുന്നവരും ഉണ്ട്. ഇത് സന്താന്റെ തത്രങ്ങള്ളില് ഒന്നാണ്. ഹൃദയത്തില്‍ ഉള്ളത്താന് പുറമേ കാണുന്നത്ത്. ഒരുവന്റെ മാനസിക അസ്വസ്ഥത അവന്റെ മുഖത്ത് പ്രകടമാകും സംശയമില്ല. അകമേ വിശുദ്ധനായവാന് അവന്റെ പുറമെയുള്ള ജിവിതത്തിന്റെ എല്ലാ തുറകള്ളിലും അത് പ്രകടമാകും. ഹൃദയത്തിലെ നല്ല നിക്ഷേപത്തില്‍ നിന്നും നല്ലത് പുറപ്പെടുവിക്കുന്നു. ഹൃദയത്തില്‍ നിറഞ്ഞു കവിയുന്നതലോ വായ് പ്രസ്താവിക്കുന്നത്. ഇതു വൃക്ഷത്തെയും ഫലം കണ്ട് തിരിച്ചറിയാം. മനുഷ്യനില്‍ നിന്നും പുറപ്പെടുന്നത് അത്രേ മനുഷ്യനെ അശുദ്ധനാക്കുന്നത് . വായില്‍ നിന്നും വരുന്നതോ ഹൃദയത്തില്‍ നിന്നും വരുന്നു. ചെറുപ്പകാരോടുള്ള ബന്ധത്തില്‍ ലോക മനുഷ്യനെ മാത്രം ആക്കുന്ന അനേകര്‍ ഉണ്ട്. വിശ്വാസികള്‍ ആയവരിലും ആ പ്രവണത കുറവല്ല. കര്‍ത്താവിനെ അനുകരിക്കുക എന്ന പറച്ചിലില്‍ താടി രോമം വളര്‍ത്തുന്നവരുണ്ട്. അതിനെ പല നിലയില്‍ വീരുപുമാക്കുന്നവരും ഉണ്ട്. എന്നാല്‍ ഇതൊക്കെ ഒരു ഫാഷന്‍ ആയി പല രീതിയില്‍ അനുകരിക്കുന്നത് ഒരിക്കലും ന്യായികരിക്കുവാന്‍ സാധിക്കുകയില്ല. കര്ത്താവിന് താടിരോമം ഉണ്ടായിരുന്നു എന്നിരുന്നാല്‍ തന്നെ അതില്‍ മാത്രമാണോ അനുകരണം. കര്‍ത്താവിന്റെ എതൊക്കെ സ്വഭാവങ്ങള്‍ ആണ് ഇവര്‍ക്കുള്ളത്. കര്‍ത്താവിന്റെ കല്‍പ്പനകള്‍ അതെപ്പടി അനുസരിക്കുന്നവന്നാണോ ? കര്‍ത്താവിന്നു കിടന്നുറങ്ങുവാന്‍ സ്ഥലം ഇല്ലായിരുന്നു. അതുകൊണ്ട് താടി രോമത്തില്‍ മാത്രം കര്‍ത്താവിനെ അനുകരിക്കുകയും ബാക്കി എല്ലാം ലോകക്കാരെ പോലെ ആകുന്നത് എത്രയോ ഹീനകരമാണ്. ലോകമനുഷ്യന് ദ്രിശ്യ മാധ്യമങ്ങളില്‍ കൂടി കാണിക്കുന്ന ഓരോ വിക്രത രുപഭേതങ്ങള്‍ വിശ്വാസി അനുകരിക്കുന്നത്തിനെ എന്ത് വാക്ക് കൊണ്ട് അപലപിക്കാമോ അതാണാവശ്യം. ചെറുപ്പകരാത്തികളും വിഭിന്നമല്ല അവരുടെ വസ്ത്രധാരണം ലോക മനുഷ്യന് പോലും ശങ്കിക്കുന്ന തരത്തിലെയ്ക് വിശ്വാസികള്‍ തരം താന്നു. ഇല്ലാത്ത സൌന്ദര്യം കാണിച്ചു, ദൈവം സ്രഷ്ടിച്ച അഴകിനെ മറ്റൊന്നാകി മാറ്റി വിരുപരായി നടക്കുന്ന സഹോദരിമാരെ കുറിച്ച് നാണിക്കേണ്ട അവസ്ഥയില്‍ ആയി നാം. പുരുഷന്റെ വസ്ത്രം സ്ത്രി ധരിക്കരുത്. ഇതു രണ്ടും ഓരോ രാജ്യത്തും വ്യത്യസ്തമാണ്. വേഷത്തില്‍ തന്നെ ഇവര്‍ തമ്മിലുള്ള വ്യത്യാസം മനുഷ്യന് മനസ്സിലാക്കണം. യെശയാവിന്റെ പുസ്തകത്തില്‍ യഹോവ വെറുക്കുന്ന കുറെ കാര്യങ്ങള്ളുടെ വിശദികരണം 3 -ആം അധ്യായത്തിന്റെ 16 മുതലുള്ള വാക്യങ്ങള്ളില് എഴുതിയിട്ടുണ്ട്. ദൈവത്തെ അനുകരിപ്പിന് എന്നെയും അനുകരിപ്പിന് , പൌലോസ് പറയുന്ന ഈ പ്രസ്താവനയ്ക്ക് വളരെ വിപുലമായ അര്‍ത്ഥം ആണുള്ളത് . വിശ്വാസികളുടെ മാതൃക കര്‍ത്താവാണ്. തുടരും…………..