കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

ഒലിവെണ്ണയും തേനും | ജോമോൻ മരങ്ങാട്ടുപിള്ളി

… ഒലിവെണ്ണയും തേനും ഉള്ള ഒരു ദേശത്തേക്ക് ഞാൻ നിങ്ങളെ കൊണ്ടു പോകും.! (2രാജാക്കന്മാർ 18:32)

യിസ്രയേൽ ജനതയ്ക്ക് ഒലിവ് വൃക്ഷവും ഒലിവെണ്ണയും എത്ര പ്രധാനപ്പെട്ടതായിരുന്നു എന്ന് തെളിയിക്കുന്ന വേദഭാഗമാണിത്.! യെരുശലേം കീഴടക്കാൻ സൈന്യസഹിതനായി വന്ന അശൂർ രാജാവിന്റെ സൈന്യാധിപനായ റബ് – ശാക്കേ ഇസ്രായേൽ പ്രധാനികളോടാണ് ഇത് പറഞ്ഞത്.! ദൈനംദിന ജീവിതത്തിൽ വിവിധ ആവശ്യങ്ങൾക്ക് അവർ ഒലിവെണ്ണ ഉപയോഗിച്ചിരുന്നു.!

1️⃣ ഭക്ഷണ ആവശ്യങ്ങൾക്ക്..! (എസ്രാ 16:13)

സൗന്ദര്യമുള്ള ഒരു യുവതിയായി ഇസ്രായേൽ മാറാൻ കാരണം നേരിയ മാവിന്‍റെയും, തേൻ, എണ്ണ എന്നിവയുടെയും ഉപയോഗമായിരുന്നു എന്ന് യഹോവ തന്നെ അരുളിച്ചെയ്തു..!
2️⃣ പ്രകാശത്തിന്.!(പുറ. 27:20)
3️⃣ കുഷ്ഠരോഗിയുടെ ശുദ്ധീകരണത്തിന്.!(ലേവ്യ. 14:15-18)
4️⃣ മുഖം മിനുക്കാൻ.!(സങ്കി. 104:15)..രണ്ടു രീതിയിൽ ഇത് മനസ്സിലാക്കാം..
🩸 നേരിട്ട് മുഖത്ത് തേക്കുന്നത് മുഖകാന്തി വർദ്ധിപ്പിക്കുന്നു.(മത്തായി 6:17)
🩸 ഈ എണ്ണയുടെ ഉപയോഗത്താൽ ആരോഗ്യവാനായ ഒരുവന്റെ മുഖം സ്വാഭാവികമായി തിളങ്ങുന്നു.!
5️⃣ രോഗശമനത്തിന്.!(ലൂക്കോസ് 10:34 ; യാക്കോബ് 5:14)
6️⃣ അഭിഷേകത്തിന്.!(1സാമു. 10:1)

ദൈവം തന്റെ ജനത്തിന് അവകാശമായി നൽകുന്ന ദേശത്തെപ്പറ്റി അവരുടെ നായകനായിരുന്ന മോശയുടെ വാക്കുകൾ തിരുവചനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. (ആവ. 8:7-9)…ഉറവുകളും നീരൊഴുക്കുകളും ഉള്ള ദേശം..!.. സുഭിക്ഷമായി ഉപജീവനം കഴിയാവുന്ന ഒന്നിനും കുറവില്ലാത്ത നല്ല ദേശം..!.. ഒലിവ് ഉൾപ്പെടെ ഏഴു വിധം കൃഷിഫലങ്ങൾ സമൃദ്ധമായി ലഭിക്കുന്ന ദേശം..! പക്ഷേ ഈ നന്മകളെപ്പറ്റി വിവരണം നൽകുന്നതോടൊപ്പം ഒരു മുന്നറിയിപ്പും മോശ നൽകുന്നുണ്ട്… നീ ഭക്ഷിച്ച് തൃപ്തി പ്രാപിക്കുമ്പോൾ സ്ഥിതിഗതികൾക്ക് മാറ്റം വരുമ്പോൾ ഹൃദയം നിഗളിക്കുകയോ, ദൈവത്തെ മറക്കുകയോ ചെയ്യരുത്..!! (18:10-20).

പ്രിയരേ… അർഹിക്കാത്ത നന്മകൾ പോലും ദൈവം നമുക്ക് നൽകുമ്പോൾ നിഗളിക്കാതെ, ദൈവത്തെ മറക്കാതെ നന്ദിയുള്ളവരായി നമുക്ക് ജീവിക്കാം..!

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More