Powered by: <a href="#">Manna Broadcasting Network</a>
1 യോഹന്നാൻ 2:5
എന്നാൽ ആരെങ്കിലും അവന്റെ വചനം പ്രമാണിക്കുന്നു എങ്കിൽ അവനിൽ ദൈവസ്നേഹം വാസ്തവമായി തികഞ്ഞിരിക്കുന്നു.
- കർത്താവ് ഈ ഭൂമിയിൽ ആയിരുന്നപ്പോൾ, നാം അവനെ വിശക്കുന്നവനായി കാണുന്നുണ്ടെങ്കിലും എപ്പോഴും നാം അവനെ കാണുന്നത് മറ്റുള്ള അനേകരുടെ വിശപ്പകറ്റി തൃപ്തി വരുത്തുന്നവനായിട്ടാണ്;
- അവൻ പലപ്പോഴും ഏറ്റവും ക്ഷീണിതനായിരുന്നു, എന്നാൽ അതിലധികം അവൻ മറ്റുള്ള അനേകർക്ക് വിശ്രമം നൽകുന്നവനായിരുന്നു.
- അവനെ അന്ന് പലരും ബെയേൽസബൂൽ എന്ന് വിളിക്കുന്നവരായി ഉണ്ടായിരുന്നു,പക്ഷേ അനേകരിൽ നിന്ന് പിശാചുക്കളെ പുറത്താക്കുന്ന കർത്താവായി നാം അവനെ കാണുന്നു;
- അവൻ ഒരു പാപിയുടെ മരണം ഏറ്റുവാങ്ങി മരണപ്പെടുന്നു ,എന്നാൽ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിക്കുന്നവനായി തന്റെ മരണത്താൽ അവൻ മാറുന്നു.
- മുപ്പത് വെള്ളി കാശു വിലയിട്ട് യൂദാ അവനെ ഒറ്റി കൊടുക്കുന്നു, എന്നാൽ കർത്താവ് തന്റെ ജീവനെ അനേകർക്ക് മറുവിലയായി നൽകുന്നു;
- തന്റെ വിശപ്പ് മാറ്റുവാനായി അവൻ ഒന്നിനെയും അപ്പമാക്കി മാറ്റുന്നില്ല,എന്നാൽ ലോകത്തിന്റെ വിശപ്പകറ്റുവാൻ തന്റെ ശരീരത്തെ അപ്പമായി അവൻ ലോകത്തിനു ഏല്പിച്ചു നൽകുവാൻ തയാറാകുന്നു..
അതെ! ഇതാണ് ദൈവീക സ്നേഹത്തിന്റെ ഉദാത്ത മാതൃക! ദൈവസ്നേഹം മറ്റു സ്നേഹങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കുന്നതിന്റെ കാരണവും ഇത് തന്നെയല്ലേ???