Powered by: <a href="#">Manna Broadcasting Network</a>
ദൈവ മക്കൾ എന്ന നിലയിൽ നമുക്ക് ലഭിച്ചിരിക്കുന്ന പരമോന്നത പദവിയാണ് പ്രാർത്ഥന. നമ്മുടെ ഏറ്റവും വലിയ ഉത്തരവാദിത്വവും ദൈവം നമ്മുടെ കൈകളിൽ ഏല്പിച്ചു തന്നിരിക്കുന്ന ഏറ്റവും വലിയ ശക്തിയും പ്രാർത്ഥനയാണെന്ന് പറയാം. പ്രാർത്ഥനയ്ക്കായി ദൈവസന്നിധിയിൽ അടുത്തു വരുമ്പോൾ ഓർക്കുക! അത് നമുക്ക് ലഭിച്ചതിൽ വച്ചു ഏറ്റവും വലിയതും ശ്രേഷ്ഠവുമായ പദവിയാണ് കേട്ടോ. അത് ഏറ്റവും അത്യന്താപേക്ഷിതവും അതേസമയം അതിശയകരവുമായ ഒരു പ്രവൃത്തിയാണ്. ദൈവത്തിന്റെ അനന്തമായ കൃപയുടെയും ശക്തിയുടെയും സകല കലവറകളെയും എല്ലാ സംഭരണശാലകളെയും തുറക്കുവാൻ ദൈവം നമ്മെ ഏല്പിച്ചിരിക്കുന്ന താക്കോലാണ് പ്രാർത്ഥന.