Powered by: <a href="#">Manna Broadcasting Network</a>
1 തെസ്സലൊനീക്യർ 5: 17
ഇടവിടാതെ പ്രാർത്ഥിപ്പിൻ
നാം കർത്താവിന് വേണ്ടി രാവും പകലും വിശ്രമമില്ലാതെ പ്രവർത്തിക്കാൻ സന്നദ്ധരും, മനസ്സുള്ളവരും ആയിരുന്നാലും, വചന പഠനത്തിനായി ധാരാളം സമയം ചെലവഴിക്കുന്നവരായിരുന്നാലും, നമ്മുടെ പ്രസംഗത്തിലും വ്യക്തിഗത ഇടപാടിലും ഏറ്റവും ആത്മാർത്ഥതയുള്ളവരും വിശ്വസ്തരും മറ്റുള്ളവർക്ക് ഏറ്റവും “സ്വീകാര്യരും” ആയിരുന്നാലും, രഹസ്യ പ്രാർത്ഥനയിൽ അധികം സമയം ചിലവഴിക്കുന്നവനല്ല ഞാൻ എങ്കിൽ എന്റെ ഈ അധ്വാനങ്ങൾ ദൈവ മുൻപാകെ ഫലപ്രദമായതാകയില്ല എന്നു തിരിച്ചറിഞ്ഞിട്ടുണ്ടോ? ദൈവീക കാര്യങ്ങളെ ചെയ്യുവാൻ മാത്രം ഉത്സാഹമുള്ളവരായിരുന്നാൽ ഒരുപക്ഷെ “സൽപ്രവൃത്തികളിൽ ശുഷ്കാന്തി ഉള്ളവർ” എന്ന പേരിൽ നാം അറിയപ്പെടുമായിരിക്കാം. പക്ഷെ കൊലോ. 1:10 ൽ പറയുന്ന സകല സൽപ്രവർത്തിയിലും ഫലം കായിക്കുന്നവർ എന്ന ഗണത്തിൽ നാം ഉൾപ്പെടുകയില്ല കേട്ടോ…പ്രാർത്ഥനയിൽ ദൈവത്തോടൊപ്പം സമയം ചിലവഴിക്കുന്നതിൽ കുറവുള്ളവരാകുക എന്നാൽ ദൈവവേലയിൽ കുറവുള്ളവനായിരിക്കുക എന്ന് തന്നെയാണ് അതിനർത്ഥം. വളരെയധികം സമയം രഹസ്യ പ്രാർത്ഥനയിൽ സമയം ചിലവഴിക്കുന്നവർ, എപ്പോഴും തങ്ങളുടെ പൊതു ശുശ്രൂഷകൾ അനുഭവിക്കുന്നവരിലേക്ക് ധാരാളം ദൈവീക ശക്തിയെ പ്രാവഹിപ്പിക്കുവാൻ കഴിവുള്ളവർ ആയിരിക്കും. തികഞ്ഞ സംഘടനാ പാടവത്തോടെ എത്ര സുന്ദരമായി സംഘടിപ്പിക്കപ്പെട്ട ശുശ്രൂഷകളാണെങ്കിലും അതിനായി ഭാരമുള്ള ഹൃദയത്തോടെ ദൈവസന്നിധിയിൽ പ്രാർത്ഥനയിൽ സമയം ചിലവഴിക്കാൻ എനിക്ക് സാധിച്ചിട്ടില്ലെങ്കിൽ അതിനാൽ- നിലനിൽക്കുന്ന യാതൊരു ഫലങ്ങളും ഉണ്ടാകും എന്ന് ഒരിക്കലും പ്രതീക്ഷിക്കേണ്ടതില്ല.