കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

പ്രത്യാശഗാനം | രചന & സംഗീതം : റോയ് ടി ഡാനിയേൽ

1) പാടും ഞാന്‍ പരമനു സങ്കീര്‍ത്തനങ്ങള്‍
പാവനനേശുവിന്നന്‍പിന്‍ കഹനം
പാടും ഞാനവനായി ഗീതങ്ങളെന്നും
പെരുകും തന്‍ കൃപയതിന്നത്യന്തധനത്ത!

2) വ്യാധികളനവധി ഏറിയെന്നാലും
വ്യാകുലമകറ്റുവാന്‍ ശക്തനെന്നേശു
ആണിപ്പഴുതുള്ള പാണിയാല്‍ പ്രീണിച്ച് (2)
അഭയമരുളുമെന്‍ രക്ഷകനെന്നും

3) മനുഷ്യനായ്‌ കഷ്ടത തികച്ചയെന്‍ നാഥന്‍
മര്‍ത്യനാമെന്‍ ക്ലേശം നന്നായറിയും
രോഗങ്ങളേറിയെന്‍ ദേഹം ക്ഷയിച്ചാല്‍ (2)
ക്ഷേമമതെന്‍ വാസം സ്വര്‍ഗീയ ഗേഹേ

4) മതി നിനക്കെന്‍ കൃപ എന്നതന്‍ വാഗ്ദത്തം
മതിയിലുമതീതമായ്‌ മാറ്റുമെന്‍ ക്ലേശം
തികക്കും താനെന്നില്‍ തുടങ്ങിയ വേല (2)
കഷ്ടത അതിന്‍ വെറും പഴുതുകള്‍ മാത്രം

5) കഷ്ടമീ ഭൂമിയില്‍ അധികമെന്നാലും
സ്നേഹത്തിന്‍ കൊടിയെ താന്‍ വിരിക്കുമെന്മേലും
ഭൂജിക്കും ഞാന്‍ നിത്യം തന്‍ മേശയതിലും (2)
എന്‍ പാനപാത്രമോ നിറഞ്ഞു കവിയും

6) കലങ്ങുകില്ലെന്‍ ചിത്തം പതറുവതില്ലെ
കാന്തനവന്‍ കാക്കും കണ്‍മണിപോലെ
ചേര്‍ക്കും തന്‍ നിത്യഭവനത്തിലെന്നെ (2)
തന്‍ വേലയെന്നില്‍ താന്‍ തികക്കുന്ന കാലേ.

 

രചന & സംഗീതം : റോയ് ടി ഡാനിയേൽ

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More