Powered by: <a href="#">Manna Broadcasting Network</a>
യെശയ്യാവ് – 1:15 നിങ്ങൾ കൈമലർത്തുമ്പോൾ ഞാൻ എന്റെ കണ്ണു മറച്ചുകളയും. നിങ്ങൾ എത്രതന്നെ പ്രാർത്ഥന കഴിച്ചാലും ഞാൻ കേൾക്കയില്ല. നിങ്ങളുടെ കൈ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു.
~~~~~~
യശയ്യാവ് – 1.
ഈ അധ്യായം പ്രതിപാദിക്കുന്ന വിഷയം :- കുറ്റാരോപണവും ക്ഷണവും.
A, ദൈവം തൻ്റെ പ്രശ്നം അവതരിപ്പിക്കുകയും, പരിഹാരം നിർദ്ദേശിക്കുകയും ചെയ്യുന്നു.
1, ആമോസിൻ്റെ മകനായ യശയ്യാവിൻ്റെ ദർശനം.
a, യശയ്യാവിൻ്റെ ദർശനം.
b, ആമോസിൻെറ മകനായ യാശയ്യാവ്.
c, യെഹൂദാരാജാക്കന്മാരായ ഉസ്സീയാവ്, യോഥാം, ആഹാസ്, യെഹിസ്ക്കീയാവ് എന്നിവരുടെ കാലത്ത്.
2, യഹൂദക്ക് എതിരെ ദൈവത്തിൻ്റെ പരാതി.
a, ആകാശമേ, കേൾക്ക. ഭൂമിയേ, ചെവി തരിക.
b, ഞാൻ മക്കളെ പോറ്റിവളർത്തി; അവരോ എന്നോടു മത്സരിച്ചിരിക്കുന്നു.
c, കാള തന്റെ ഉടയവനെയും കഴുത തന്റെ യജമാനന്റെ പുൽത്തൊട്ടിയെയും അറിയുന്നു; യിസ്രായേലോ അറിയുന്നില്ല.
d, അയ്യോ പാപമുള്ള ജാതി.
3, യെഹൂദായുടെ നിരാശാജനകമായ അവസ്ഥ.
a, ഇനി നിങ്ങളെ അടിച്ചിട്ട് എന്ത്?
b, തല മുഴുവനും ദീനവും ഹൃദയം മുഴുവനും രോഗവും പിടിച്ചിരിക്കുന്നു.
c, നിങ്ങളുടെ ദേശം ശൂന്യമായി നിങ്ങളുടെ പട്ടണങ്ങൾ തീക്കിരയായി; നിങ്ങൾ കാൺകെ അന്യജാതിക്കാർ നിങ്ങളുടെ നാടു തിന്നുകളയുന്നു.
d, സൈന്യങ്ങളുടെ യഹോവ നമുക്ക് അത്യല്പമായൊരു ശേഷിപ്പു വച്ചിരുന്നില്ലെങ്കിൽ നാം സൊദോംപോലെ ആകുമായിരുന്നു; ഗൊമോറായ്ക്കു സദൃശമാകുമായിരുന്നു.
4, കാമ്പില്ലാത്ത അവരുടെ മതപരമായ ചടങ്ങുകളെ ദൈവം വെറുക്കുന്നു.
a, സൊദോം അധിപതികളേ, ഗൊമോറാജനമേ..
b, നിങ്ങളുടെ ഹനനയാഗങ്ങളുടെ ബാഹുല്യം എനിക്ക് എന്തിന് എന്നു യഹോവ അരുളിച്ചെയ്യുന്നു.
c, നിങ്ങൾ എന്റെ സന്നിധിയിൽ വരുമ്പോൾ എന്റെ പ്രാകാരങ്ങളെ ചവിട്ടുവാൻ ഇതു നിങ്ങളോടു ചോദിച്ചത് ആർ?
5, കർത്താവ് ഒരു ഒരു ചികിത്സ വാഗ്ദാനം ചെയ്യുന്നു.
a, നിങ്ങളെ കഴുകി വെടിപ്പാക്കുവിൻ✽; നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെ എന്റെ കണ്ണിൻമുമ്പിൽനിന്നു നീക്കിക്കളവിൻ; തിന്മ ചെയ്യുന്നതു മതിയാക്കുവിൻ.
b, വരുവിൻ, നമുക്കു തമ്മിൽ വാദിക്കാം എന്നു യഹോവ അരുളിച്ചെയ്യുന്നു.
c, നിങ്ങളുടെ പാപങ്ങൾ കടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായിരുന്നാലും പഞ്ഞിപോലെ ആയിത്തീരും.
d, ഇപ്പൊൾ വരുവിൻ.
e, നിങ്ങൾ മനസ്സുവച്ചു കേട്ടനുസരിക്കുന്നുവെങ്കിൽ ദേശത്തിലെ നന്മ അനുഭവിക്കും. മറുത്തു മത്സരിക്കുന്നു എങ്കിലോ നിങ്ങൾ വാളിനിരയായിത്തീരും. യഹോവയുടെ വായ് അരുളിച്ചെയ്തിരിക്കുന്നു.
B, നീതിയോടെ ഒരു വിടുതലിൻ്റെ വാഗ്ദാനം.
1, യെഹൂദായിലെ അനീതിയുള്ള നേതാക്കന്മാർ.
a, വിശ്വസ്തനഗരം വേശ്യയായിത്തീർന്നിരിക്കുന്നത് എങ്ങനെ.
b, അതിൽ ന്യായം നിറഞ്ഞിരുന്നു; നീതി വസിച്ചിരുന്നു.
2, നീതിയോടെയുള്ള വീണ്ടെടുപ്പിനായി ദൈവത്തിൻ്റെ പദ്ധതി.
a, യിസ്രായേലിന്റെ വല്ലഭനായി സൈന്യങ്ങളുടെ യഹോവയായ കർത്താവ് .
b, ഞാൻ എന്റെ വൈരികളോടു പകവീട്ടി എന്റെ ശത്രുക്കളോടു പ്രതികാരം നടത്തും.
c, ഞാൻ എന്റെ കൈ നിന്റെ നേരേ തിരിച്ചു നിന്റെ കീടം തീരെ ഉരുക്കിക്കളയുകയും നിന്റെ വെള്ളീയമൊക്കെയും നീക്കിക്കളയുകയും ചെയ്യും.
d, സീയോൻ ന്യായത്താലും അതിൽ മനംതിരിയുന്നവർ നീതിയാലും വീണ്ടെടുക്കപ്പെടും.
e, നിങ്ങൾ താൽപര്യം വച്ചിരുന്ന കരുവേലകങ്ങളെക്കുറിച്ചു നാണിക്കും; നിങ്ങൾ തിരഞ്ഞെടുത്തിരുന്ന തോട്ടങ്ങൾനിമിത്തം ലജ്ജിക്കും.
f, നിങ്ങൾ ഇല പൊഴിഞ്ഞ കരുവേലകംപോലെയും വെള്ളമില്ലാത്ത തോട്ടംപോലെയും ഇരിക്കും.
g, ബലവാൻ ചണനാരുപോലെയും അവന്റെ പണി തീപ്പൊരിപോലെയും ആകും. കെടുത്തുവാൻ ആരുമില്ലാതെ രണ്ടും ഒരുമിച്ചു വെന്തുപോകും.
പ്രിയരേ, 1:15 പാപത്തിലും, ദൈവത്തോടുളള മത്സരത്തിലും ജീവിക്കുന്നവരുടെ പ്രാർത്ഥനകൾക്ക് ദൈവം ഉത്തരം നൽകുന്നില്ല. അനേക വിധത്തിലുളള പ്രാർത്ഥനകളും ആരാധനകളും അവരിൽ നിന്നും ഉയരുന്നു. പക്ഷേ ദൈവം അവ ശ്രദ്ധിക്കുന്നില്ല. ദൈവത്തെ സ്നേഹിക്കുന്നില്ലെങ്കിൽ, അനുസരിക്കുന്നില്ലെങ്കിൽ ദൈവം പ്രാർത്ഥനകൾക്ക് ഉത്തരം നൽകുമെന്ന് പ്രതീക്ഷിക്കരുത്. നമ്മുടെ സ്വന്തം ആവശ്യത്തിന് വേണ്ടി മാത്രമുളള സ്വാർത്ഥത നിറഞ്ഞ അപേക്ഷകൾക്കും ഉത്തരം ലഭിക്കില്ല. നമ്മുടെ പ്രാർത്ഥനകളും, നമ്മുടെ മനോഭാവങ്ങളും ഒന്ന് പരിശോധിക്കാം. ദൈവം ആഗ്രഹിക്കും വിധമുള്ള ഒരു ജീവിതം നമുക്ക് ഉണ്ടാകട്ടെ. ദൈവം നമ്മെ സഹായിക്കട്ടെ. ദൈവ നാമത്തിന് മഹത്വം ആമേൻ.