Powered by: <a href="#">Manna Broadcasting Network</a>
പള്ളി
=====
ആ പദം കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് പല ചിന്തകൾ വരും. നമുക്ക് ഉപയോഗിക്കാൻ ദൈവവചനം തന്നിട്ടുള്ള പദമല്ല എന്നു നമുക്കെല്ലാവർക്കും അറിയാം. നമ്മൾ പള്ളിയിൽ അല്ല പോകുന്നത്. സഭായോഗങ്ങൾക്കാണ് പോകുന്നത്.
യഹൂദന്മാരും മുസ്ലീങ്ങളും നാമധേയക്രിസ്ത്യാനികളും അവരവരുടെ ആരാധനയ്ക്കായി കൂടിവരുന്ന കെട്ടിടത്തിനു മലയാളത്തിലുള്ള പേരാണ് പള്ളി. നമ്മുടെ വിഷയം നാമധേയ ക്രിസ്ത്യാനികളുടെ പള്ളിയും ദൈവസഭയും തമ്മിലുള്ള താരതമ്യം ആണല്ലോ. അതുകൊണ്ട് അതിലേക്ക് ശ്രദ്ധ തിരിക്കാം.
സഭയും പള്ളിയും തമ്മിലുള്ള വ്യത്യാസങ്ങൾ
=========================================
നമ്പർ |
സഭ |
പള്ളി |
1 | രക്ഷിക്കപ്പെട്ട ദൈവമക്കളുടെ കൂട്ടം | നാമധേയ ക്രിസ്ത്യാനികൾ ആരാധനയ്ക്കായി കൂടിവരുന്ന കെട്ടിടം. |
2 | സഭയുടെ അംഗമാകുന്നതിനു യേശുക്രിസ്തുവിനെ കർത്താവും രക്ഷിതാവുമായി സ്വീകരിക്കണം. | പള്ളിയിൽ പോകണമെങ്കിൽ രക്ഷിക്കപ്പെടേണം എന്നു നിർബന്ധമില്ല. ഇടവകയുടെ രജിസ്റ്ററിൽ പേരുണ്ടായാൽ മതി. |
3 | സഭയുടെ അംഗങ്ങൾ രക്ഷിക്കപ്പെട്ടു സ്നാനപ്പെട്ടു വേർപെട്ടു വിശുദ്ധജീവിതം നയിക്കണം. | പള്ളിയിൽ പോകണമെങ്കിൽ എങ്ങനെ ജീവിച്ചാലും കുഴപ്പമില്ല. അകത്തിരിക്കുന്ന ആൾക്കാരുടെ വിശുദ്ധിയോ ജീവിതസാക്ഷ്യമോ വിഷയം അല്ല. |
4 | സഭയുടെ അംഗങ്ങൾ സഭായോഗങ്ങളെ ഉപേക്ഷിക്കാൻ പാടില്ല. എല്ലാറ്റിനും കൃത്യമായി പങ്കെടുക്കണം. സമയത്ത് എത്തണം. ദൈവസാന്നിധ്യ ബോധത്തിൽ ഇരിക്കണം. | പള്ളിയിൽ ഇതിന്റെയൊന്നും ആവശ്യമില്ല. പോകണം എന്നുപോലും നിർബന്ധം ഇല്ല.
|
5 | സഭയ്ക്ക് കൂടിവരുന്നതിന് ഹാളുകളോ, വീടിന്റെ വരാന്തയോ, മരത്തണലോ മതി. | വചനത്തിനു വിരുദ്ധമായി പള്ളി എന്ന കെട്ടിടത്തിനു പ്രത്യേകത കല്പ്പിക്കുന്നു. കിഴക്കു പടിഞ്ഞാറായി പണിയണം. പള്ളിയ്ക്കകത്തു കിഴക്കോട്ടു തിരിഞ്ഞു നിൽക്കാൻ സൗകര്യത്തിനുവേണ്ടി പടിഞ്ഞാറു ദർശനം വേണം. ശുശ്രൂഷ ചെയ്യാൻ മദ്ബഹ എന്ന പ്രത്യേക സ്ഥലം ഉണ്ട്. |
6 | സഭയിൽ എല്ലാം വചനപ്രകാരം മാത്രം. | പള്ളിയിൽ വചനവിരുദ്ധമായ നിലയിൽ ഉള്ള ആരാധനയും ശുശ്രൂഷകളും നടത്തപ്പെടുന്നു. |
7 | സഭയിലെ അംഗങ്ങൾക്കെല്ലാം സജീവ പങ്കാളിത്തം ഉണ്ട്. ഓരോരുത്തർക്കും ഭരമേൽപ്പിക്കപ്പെട്ട ശുശ്രൂഷകൾ മനസ്സിലാക്കി അവരവർ അതു നിർവ്വഹിക്കണം. | പള്ളിയിൽ ശുശ്രൂഷകൾ എല്ലാം ഒരു വ്യക്തി മാത്രം ചെയ്യുന്നു മറ്റുള്ളവർക്ക് പ്രത്യേകിച്ച് റോൾ ഒന്നുമില്ല. വന്നു നിന്നു എല്ലാം കണ്ടു കേട്ടു പൊയ്ക്കോള്ളുക. |