Powered by: <a href="#">Manna Broadcasting Network</a>
ഇടയ ശുശ്രൂഷ എന്നത് ദൈവത്തിൻറെ ആടുകളെ കരുതുന്നതാണെന്ന യാഥാർത്ഥ്യം നമ്മുടെ ആത്മാവിൽ ആഴത്തിൽ പതിയേണ്ടതാണ് അതിനേക്കാൾ കുറവായത് എന്തും നമ്മുടെ പ്രയത്നത്തിന് അയോഗ്യവും ഇടയ ശുശ്രൂഷയെ കുറിച്ചുള്ള ദൈവത്തിൻറെ ഉദ്ദേശത്തിന് തികച്ചും ഘടകവിരുദ്ധവുമാണ് ആടുകളുടെ (സഭയുടെ)ഉടമസ്ഥനായ ദൈവത്തോട് ശരിയായി പൂർണ്ണമായും ബന്ധപ്പെടുന്നില്ലെങ്കിൽ ഒരു ഇടയന് ദൈവത്തിൻറെ ആടുകളെ (സഭയെ)ഒരു രീതിയിലും സ്നേഹിക്കുവാനും കരുതുവാനും കഴിയുകയില്ല
മത്തായി 18:12 നിങ്ങൾക്കു എന്തു തോന്നുന്നു? ഒരു മനുഷ്യനു നൂറു ആടു ഉണ്ടു എന്നിരിക്കട്ടെ; അവയിൽ ഒന്നു തെറ്റി ഉഴന്നുപോയാൽ തൊണ്ണൂറ്റൊമ്പതിനെയും വിട്ടേച്ചു തെറ്റിപ്പോയതിനെ മലകളിൽ ചെന്നു തിരയുന്നില്ലയോ?
18:13 അതിനെ കണ്ടെത്തിയാൽ തെറ്റിപ്പോകാത്ത തൊണ്ണൂറ്റൊമ്പതിലും അധികം അതിനെക്കുറിച്ചു സന്തോഷിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
18:14 അങ്ങനെതന്നേ ഈ ചെറിയവരിൽ ഒരുത്തൻ നശിച്ചുപോകുന്നതു സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു ഇഷ്ടമല്ല. യോഹന്നാൻ 10:11 ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്കു വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു. പുതിയ നിയമത്തിൽ ക്രിസ്തു ആടുകൾക്ക് വേണ്ടി തന്റെ ജീവനെ വെച്ചുകൊടുക്കുന്ന ഇടയനായി തന്നെ തന്നെ പ്രഖ്യാപിക്കുന്നു. സഭയിൽ ഇടയൻ തന്റെ ആടുകളെ പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ് (1തിമൊഥെയൊസ് 5:17 നന്നായി ഭരിക്കുന്ന മൂപ്പന്മാരെ, പ്രത്യേകം വചനത്തിലും ഉപദേശത്തിലും അദ്ധ്വാനിക്കുന്നവരെ തന്നേ, ഇരട്ടി മാനത്തിന്നു യോഗ്യരായി എണ്ണുക) പരിപാലിക്കുകയും ഉപദേശിക്കുകയും വളർത്തുകയും നഷ്ടപ്പെട്ടവരെ കർത്താവിങ്കിലേക്ക് നേടുകയും ചെയ്യുന്ന ഒരു ഇടയൻ യഥാർത്ഥത്തിൽ ഇരട്ടി മാനത്തിന് യോഗ്യനാണ്. തൻറെ സഭയിലുള്ളവരെ വചനം പഠിപ്പിക്കുകയും, ക്രിസ്തുവിൽ വളർത്തിയെടുക്കുക എന്നുള്ളത് ഒരു ഇടയന്റെ ഉത്തരവാദിത്വമാണ് അതാണ് തൻറെ ജീവിത നിയോഗം അതിനായി അത്യന്തം പ്രയത്നിക്കുന്ന ഒരു ഇടയൻ വാസ്തവമായും മാനിക്കപ്പെടേണ്ടതും എല്ലാവരാലും അംഗീകരിക്കപ്പെടേണ്ടതുമാണ്. അവർക്കുള്ള പ്രതിഫലം കർത്താവ്തീർച്ചയായും കൊടുക്കും.
1പത്രോസ്5: 1 – 4 നിങ്ങളിലുള്ള മൂപ്പന്മാരെ ഒരു കൂട്ടുമൂപ്പനും ക്രിസ്തുവിന്റെ കഷ്ടാനുഭവത്തിന്നു സാക്ഷിയും വെളിപ്പെടുവാനുള്ള തേജസ്സിന്നു കൂട്ടാളിയുമായ ഞാൻ പ്രബോധിപ്പിക്കുന്നതു:
5:2 നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിച്ചുകൊൾവിൻ. നിർബ്ബന്ധത്താലല്ല, ദൈവത്തിന്നു ഹിതമാംവണ്ണം മനഃപൂർവ്വമായും ദുരാഗ്രഹത്തോടെയല്ല,
5:3 ഉന്മേഷത്തോടെയും ഇടവകകളുടെമേൽ കർത്തൃത്വം നടത്തുന്നവരായിട്ടല്ല. ആട്ടിൻകൂട്ടത്തിന്നു മാതൃകകളായിത്തീർന്നുകൊണ്ടും അദ്ധ്യക്ഷത ചെയ്‍വിൻ.
5:4 എന്നാൽ ഇടയശ്രേഷ്ഠൻ പ്രത്യക്ഷനാകുമ്പോൾ നിങ്ങൾ തേജസ്സിന്റെ വാടാത്ത കിരീടം പ്രാപിക്കും. അതിനാൽ ദൈവത്തിൻറെ വിളിയും തെരഞ്ഞെടുപ്പും തിരിച്ചറിഞ്ഞ് ആത്മസമർപ്പണത്തോടെ ചെയ്യേണ്ട ശുശ്രൂഷയാണ് ഇടയന്റെ ശുശ്രൂഷ എന്ന് മനസ്സിലാക്കുവാൻ കഴിയും.
ഇടയ ശുശ്രൂഷ എന്നത് ദൈവത്തിൻറെ ആടുകളെ കരുതുന്നതാണെന്ന് യാഥാർത്ഥ്യം നമ്മുടെ ആത്മാവിൽ ആഴമായി പതിയേണ്ടതാണ് അതിനേക്കാൾ കുറവായത് എന്തും നമ്മുടെ പ്രയത്നത്തിന് അയോഗ്യവും ഇടയ ശുശ്രൂഷയെ കുറിച്ചുള്ള ദൈവത്തിൻറെ ഉദ്ദേശത്തിന് തികച്ചും ഘടകവിരുദ്ധവുമാണ്. പഴയ നിയമത്തിൽ ദൈവം തൻറെ ജനത്തിന്റെ ഇടയനാണ് വിശ്വസ്തരല്ലാത്ത ഇടയന്മാർ ആടുകളെ ചിതറിച്ചു കളയുന്നു. എന്നാൽ ക്രിസ്തു വരുമ്പോൾ അവൻ അവയെല്ലാം ലോകത്തിൻറെ അറ്റത്തുനിന്ന് ഒരുമിച്ചു കൂട്ടി അവയുടെ മേൽ വിശ്വസ്തരായ ഇടയന്മാരെ വെക്കുന്നു.
യിരെമ്യാവു 31:10 ജാതികളേ, യഹോവയുടെ വചനം കേൾപ്പിൻ! ദൂരദ്വീപുകളിൽ അതിനെ പ്രസ്താവിപ്പിൻ! യിസ്രായേലിനെ ചിതറിച്ചവൻ അവനെ കൂട്ടിച്ചേർത്തു, ഒരിടയൻ തന്റെ കൂട്ടത്തെ കാക്കുന്നതുപോലെ അവനെ കാക്കും എന്നു പറവിൻ.
സങ്കീർത്തനങ്ങൾ 100:3 യഹോവ തന്നേ ദൈവം എന്നറിവിൻ; അവൻ നമ്മെ ഉണ്ടാക്കി, നാം അവന്നുള്ളവർ ആകുന്നു; അവന്റെ ജനവും അവൻ മേയിക്കുന്ന ആടുകളും തന്നെ സങ്കീർത്തനങ്ങൾ 23:1 ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല.
പഴയ നിയമത്തിൽ ധാരാളം വചനങ്ങൾ യഹോവ ഇടയനും ഇസ്രായേൽ ജനം അവൻറെ ആടുകളും എന്ന രീതിയിൽ പ്രവചിച്ചിരിക്കുന്നത് ആയിട്ട് നമുക്ക് കാണുവാൻ കഴിയും. ദൈവം എപ്പോഴും തന്റെ ജനത്തെ ഇടയൻ ആടുകളെ പരിപാലിക്കുന്നതുപോലെയാണ് പരിപാലിച്ചു കൊണ്ടുവന്നിരുന്നത് ഇരുപത്തിമൂന്നാം സങ്കീർത്തനം മാത്രം വായിച്ചാൽ ഒരു ഇടയൻ എങ്ങനെയാണ് ആടിനെ പരിപാലിക്കുന്നതെന്ന് നമുക്ക് വളരെ വ്യക്തമായിട്ട് മനസ്സിലാക്കാൻ കഴിയും. ചിതറിപ്പോയ ആടുകളോടെ ഇടയൻ സഹതാപം ഉള്ളവനും അവരെ കൂട്ടിച്ചേർക്കുവാൻ വളരെ വെമ്പൽ കൊള്ളുന്നവരുമായിരുന്നു എന്ന് നമുക്ക് പഴയ നിയമത്തിലൂടെ നീളം കാണുവാൻ കഴിയും പഴയനിയമത്തിലെ ക്രിസ്തുവിനോടുള്ള പ്രവചനങ്ങൾ തന്നെ ഇടയൻ എന്ന ആശയത്തിൽ പ്രവചിച്ചിരിക്കുന്നത് ഭാഗങ്ങളിലൂടെ കാണുവാൻ കഴിയും വേദപുസ്തകം ഉടനീളം നമ്മൾ പഠിക്കുമ്പോൾ ക്രിസ്തു ഒരു ഇടയനും ദൈവസഭ ആടുകളും ആണ് എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും തുടർന്നുള്ള നമ്മുടെ പഠനങ്ങളിൽ ക്രിസ്തു ഇടയൻ എന്ന പ്രതിപാദിക്കുന്ന പഴയ നിയമ പ്രവചനങ്ങളും പുതിയ നിയമത്തിലുള്ള അവയുടെ വചനങ്ങളും നമുക്ക് ചിന്തിക്കാൻ കഴിയും.
മത്തായി 9:36 അവൻ പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ടു അവരെക്കുറിച്ചു മനസ്സലിഞ്ഞു, ദൈവം അനുവദിച്ചാൽ തുടർന്നുള്ള ദിവസങ്ങളിൽ ഇതിൻറെ ബാക്കി ഭാഗം നമുക്ക് പഠിക്കുവാൻ കഴിയും.
ക്രിസ്തുവിനെ ഇടയൻ എന്ന നിലയിലുള്ള പഴയനിയമ പ്രവചനങ്ങൾ.
യേഹേസ്കേൽ 34:12. ഒരു ഇടയൻ ചിതറിപ്പോയിരിക്കുന്ന തന്റെ ആടുകളുടെ ഇടയിൽ ഇരിക്കുന്ന നാളിൽ തന്റെ ആട്ടിൻകൂട്ടത്തെ അന്വേഷിക്കുന്നതുപോലെ ഞാൻ എന്റെ ആടുകളെ അന്വേഷിച്ചു, അവ കാറും കറുപ്പുമുള്ള ദിവസത്തിൽ ചിതറിപ്പോയ സകലസ്ഥലങ്ങളിലുംനിന്നു അവയെ വിടുവിക്കും.
34:15 ഞാൻ തന്നേ എന്റെ ആടുകളെ മേയിക്കയും കിടത്തുകയും ചെയ്യും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
യിരേമ്യാവു. 23:1 എന്റെ മേച്ചൽപുറത്തെ ആടുകളെ നശിപ്പിക്കയും ചിതറിക്കയും ചെയ്യുന്ന ഇടയന്മാർക്കു അയ്യോ കഷ്ടം എന്നു യഹോവയുടെ അരുളപ്പാടു.
23:2 അതുകൊണ്ടു, തന്റെ ജനത്തെ മേയിക്കുന്ന ഇടയന്മാരെക്കുറിച്ചു യസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ എന്റെ ആട്ടിൻകൂട്ടത്തെ സൂക്ഷിക്കാതെ അവയെ ചിതറിച്ചു ഓടിച്ചു കളഞ്ഞിരിക്കുന്നു; ഇതാ ഞാൻ നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെക്കുറിച്ചു നിങ്ങളോടു ചോദിക്കും എന്നു യഹോവയുടെ അരുളപ്പാടു.
പഴയ നിയമത്തിലെ യഹോവയായ ദൈവം ഇടയനും ഇസ്രായേൽജനം ആടുകളും എന്ന രീതിയിലുള്ള അനേക പ്രവചനങ്ങൾ ഉണ്ട്. നമുക്കറിയാം ഇസ്രായേൽ ജനത്തെ ദൈവം ഒരു ഇടയൻ എങ്ങനെ തന്റെ ആടുകളെ പരിപാലിക്കുന്നു എന്ന രീതിയിലാണ് പരിപാലിച്ചുകൊണ്ടിരുന്നത്. പഴയ നിയമത്തിലെ എല്ലാ വാക്യങ്ങളും വിസ്താര ഭയത്താൽ ഇവിടെ എടുത്തു പറയുവാൻ കഴിയുകയില്ല.
മത്തായി 10:6 യിസ്രായേൽഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കൽ തന്നേ ചെല്ലുവിൻ.
മത്തായി 15:24 അതിന്നു അവൻ: “യിസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല” എന്നു ഉത്തരം പറഞ്ഞു. യേശുക്രിസ്തു തന്നെ താൻ നല്ല ഇടയനാകുന്നു എന്ന് പ്രഖ്യാപിച്ചിരിക്കുന്നത് നമുക്ക് പുതിയ നിയമത്തിൽ കാണുവാൻ കഴിയും പുതിയ നിയമത്തിലേക്ക് വരുമ്പോൾ സഭയും ഇടയനും (കർത്താവ്) എന്ന ആത്മ ബന്ധത്തിലേക്കാണ് വേദപുസ്തകം വിരൽ ചൂണ്ടുന്നത് എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും.
യോഹന്നാൻ10:11 ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്കു വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു.
10:14 ഞാൻ നല്ല ഇടയൻ; പിതാവു എന്നെ അറികയും ഞാൻ പിതാവിനെ അറികയും ചെയ്യുന്നതുപോലെ ഞാൻ എനിക്കുള്ളവയെ അറികയും എനിക്കുള്ളവ എന്നെ അറികയും ചെയ്യുന്നു.
10:15 ആടുകൾക്കു വേണ്ടി ഞാൻ എന്റെ ജീവനെ കൊടുക്കുന്നു.
ഇടയ ശുശ്രൂഷ എന്നത് ദൈവത്തിൻറെ ആടുകളെ കരുതുന്നതാണെന്ന യാഥാർത്ഥ്യം നമ്മുടെ ആത്മാവിൽ ആഴത്തിൽ പതിയേണ്ടതാണ് അതിനേക്കാൾ കുറവായത് എന്തും നമ്മുടെ പ്രയത്നത്തിന് അയോഗ്യവും ഇടയ ശുശ്രൂഷയെ കുറിച്ചുള്ള ദൈവത്തിൻറെ ഉദ്ദേശത്തിന് തികച്ചും ഘടകവിരുദ്ധവുമാണ് ആടുകളുടെ (സഭയുടെ)ഉടമസ്ഥനായ ദൈവത്തോട് ശരിയായി പൂർണ്ണമായും ബന്ധപ്പെടുന്നില്ലെങ്കിൽ ഒരു ഇടയന് ദൈവത്തിൻറെ ആടുകളെ (സഭയെ)ഒരു രീതിയിലും സ്നേഹിക്കുവാനും കരുതുവാനും കഴിയുകയില്ല
മത്തായി 18:12 നിങ്ങൾക്കു എന്തു തോന്നുന്നു? ഒരു മനുഷ്യനു നൂറു ആടു ഉണ്ടു എന്നിരിക്കട്ടെ; അവയിൽ ഒന്നു തെറ്റി ഉഴന്നുപോയാൽ തൊണ്ണൂറ്റൊമ്പതിനെയും വിട്ടേച്ചു തെറ്റിപ്പോയതിനെ മലകളിൽ ചെന്നു തിരയുന്നില്ലയോ?
18:13 അതിനെ കണ്ടെത്തിയാൽ തെറ്റിപ്പോകാത്ത തൊണ്ണൂറ്റൊമ്പതിലും അധികം അതിനെക്കുറിച്ചു സന്തോഷിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
18:14 അങ്ങനെ തന്നെ ഈ ചെറിയവരിൽ ഒരുത്തൻ നശിച്ചുപോകുന്നതു സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു ഇഷ്ടമല്ല. യോഹന്നാൻ 10:11 ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്കു വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു. പുതിയ നിയമത്തിൽ ക്രിസ്തു ആടുകൾക്ക് വേണ്ടി തന്റെ ജീവനെ വെച്ചുകൊടുക്കുന്ന ഇടയനായി തന്നെ തന്നെ പ്രഖ്യാപിക്കുന്നു. സഭയിൽ ഇടയൻ തന്റെ ആടുകളെ പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ് (1തിമൊഥെയൊസ് 5:17 നന്നായി ഭരിക്കുന്ന മൂപ്പന്മാരെ, പ്രത്യേകം വചനത്തിലും ഉപദേശത്തിലും അദ്ധ്വാനിക്കുന്നവരെ തന്നേ, ഇരട്ടി മാനത്തിന്നു യോഗ്യരായി എണ്ണുക) പരിപാലിക്കുകയും ഉപദേശിക്കുകയും വളർത്തുകയും നഷ്ടപ്പെട്ടവരെ കർത്താവെങ്കിലേക്ക് നേടുകയും ചെയ്യുന്ന ഒരു ഇടയൻ യഥാർത്ഥത്തിൽ ഇരിട്ടി മാനത്തിന് യോഗ്യനാണ് തൻറെ സഭയിലുള്ളവരെ വചനം പഠിപ്പിക്കുകയും, ക്രിസ്തുവിൽ വളർത്തിയെടുക്കുക എന്നുള്ളത് ഒരു ഇടയന്റെ ഉത്തരവാദിത്വമാണ് അതാണ് തൻറെ ജീവിത നിയോഗം അതിനായി അത്യന്തം പ്രയത്നിക്കുന്ന ഒരു ഇടയൻ വാസ്തവമായും മാനിക്കപ്പെടേണ്ടതും എല്ലാവരാലും അംഗീകരിക്കപ്പെടേണ്ടതുമാണ്. അവർക്കുള്ള പ്രതിഫലം കർത്താവ് തീർച്ചയായും കൊടുക്കും.
1പത്രോസ്5: 1 – 4 നിങ്ങളിലുള്ള മൂപ്പന്മാരെ ഒരു കൂട്ടുമൂപ്പനും ക്രിസ്തുവിന്റെ കഷ്ടാനുഭവത്തിന്നു സാക്ഷിയും വെളിപ്പെടുവാനുള്ള തേജസ്സിന്നു കൂട്ടാളിയുമായ ഞാൻ പ്രബോധിപ്പിക്കുന്നതു:
5:2 നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിച്ചുകൊൾവിൻ. നിർബ്ബന്ധത്താലല്ല, ദൈവത്തിന്നു ഹിതമാംവണ്ണം മനഃപൂർവ്വമായും ദുരാഗ്രഹത്തോടെയല്ല,
5:3 ഉന്മേഷത്തോടെയും ഇടവകകളുടെമേൽ കർത്തൃത്വം നടത്തുന്നവരായിട്ടല്ല. ആട്ടിൻകൂട്ടത്തിന്നു മാതൃകകളായിത്തീർന്നുകൊണ്ടും അദ്ധ്യക്ഷത ചെയ്‍വിൻ.
5:4 എന്നാൽ ഇടയശ്രേഷ്ഠൻ പ്രത്യക്ഷനാകുമ്പോൾ നിങ്ങൾ തേജസ്സിന്റെ വാടാത്ത കിരീടം പ്രാപിക്കും. അതിനാൽ ദൈവത്തിൻറെ വിളിയും തെരഞ്ഞെടുപ്പും തിരിച്ചറിഞ്ഞ് ആത്മസമർപ്പണത്തോടെ ചെയ്യേണ്ട ശുശ്രൂഷയാണ് ഇടയന്റെ ശുശ്രൂഷ എന്ന് മനസ്സിലാക്കുവാൻ കഴിയും.
ഇടയ ശുശ്രൂഷകളെ കുറിച്ച് ചിന്തിക്കുമ്പോൾ. പൗലോസ് അപ്പസ്തോലനെ മാറ്റിനിർത്താൻ പറ്റുകയില്ല 1 തെസ്സലോനിക്കാ ലേഖനത്തിലെ പൗലോസ് അപ്പസ്തോലന്റെ സഭയോടുള്ള മനോഭാവങ്ങൾ ഒരു ഇടയന്റെ നല്ല മനോഭാവമായി നമുക്ക് കണ്ടെത്തുവാൻ കഴിയും.
1). സഭയ്ക്കുവേണ്ടി കഷ്ടവും അപമാനവും സഹിക്കുവാൻ താൻ തയ്യാറായിരുന്നു. (1തെസ്സലൊനീക്യർ 2:2 നിങ്ങൾ അറിയുംപോലെ ഞങ്ങൾ ഫിലിപ്പിയിൽവെച്ചു കഷ്ടവും അപമാനവും അനുഭവിച്ചിട്ടും വലിയ പോരാട്ടത്തോടെ ദൈവത്തിന്റെ സുവിശേഷം നിങ്ങളോടു പ്രസംഗിപ്പാൻ ഞങ്ങളുടെ ദൈവത്തിൽ ധൈര്യപ്പെട്ടിരുന്നു.
2). പൗലോസ് അപ്പസ്തോലൻ സഭയെ വളരെ ബഹുമാനത്തോടും ആദരവോടുകൂടിയാണ് കാണുന്നത് എന്ന് നമുക്ക് തൻ്റെ വാക്കുകളിലൂടെ മനസ്സിലാക്കാൻ കഴിയും കാരണം അദ്ദേഹം പറയുന്നത് തന്നെ ദൈവത്താൽ ദൈവത്താൽ സ്നേഹിക്കപ്പെട്ട സഹോദരന്മാരെ എന്നാണ് തെസ്ലോനിക്ക്യ സഭയുടെ സഹോദരന്മാരെ അദ്ദേഹം അഭിസംബോധന ചെയ്യുന്നത് .അത് എത്രയോ ശ്രേഷ്ഠമാണ് . ഓരോ സഭാ വിശ്വാസികളും കർത്താവിനാൽ വീണ്ടെടുക്കപ്പെട്ടതിന്റെ വിലയും മാന്യതയും അവർക്ക് കൊടുക്കേണ്ട ഉത്തരവാദിത്വം ഒരു ഇടയനുണ്ട്. (1തെസ്സലൊനീക്യർ 1:4 ഞങ്ങൾ നിങ്ങൾക്കെല്ലാവർക്കും വേണ്ടി എപ്പോഴും ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു. ദൈവത്താൽ സ്നേഹിക്കപ്പെട്ട സഹോദരന്മാരേ, നിങ്ങളുടെ തിരഞ്ഞെടുപ്പിനെ അറിയുന്നുവല്ലോ.) സഭയെ ബഹുമാനിക്കുകയും ഓരോ സഭ അംഗങ്ങളും ദൈവമക്കൾ ആണെന്നും കർത്താവിൻറെ രക്തം കൊണ്ട് വീണ്ടെടുക്കപ്പെട്ടവരാണ് എന്നും അവർ ദൈവത്താൽ സ്നേഹിക്ക പ്പെടുന്നവരാണെന്നും ഒരു ഇടയൻ എപ്പോഴും ഓർത്തിരിക്കേണ്ടത് ആവശ്യമാണ് ദൈവസഭയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യാതെ എങ്ങനെ സഭയെ പരിപാലിക്കുവാൻ കഴിയും.
3). ഇടയൻ ദൈവത്തെ പ്രസാദിപ്പിക്കുന്നവൻആയിരിക്കണം (1 തെസ്സലൊനീക്യർ 2:4 ഞങ്ങളെ സുവിശേഷം ഭരമേല്പിക്കേണ്ടതിന്നു ഞങ്ങൾ ദൈവത്തിന്നു കൊള്ളാകുന്നവരായി തെളിഞ്ഞതുപോലെ ഞങ്ങൾ മനുഷ്യരെയല്ല ഞങ്ങളുടെ ഹൃദയം ശോധനചെയ്യുന്ന ദൈവത്തെ അത്രേ പ്രസാദിപ്പിച്ചുകൊണ്ടു സംസാരിക്കുന്നതു) ഇവിടെ പൗലോസ് അപ്പസ്തോലൻ പറയുന്നത് ഞങ്ങളുടെ ഹൃദയത്തെ ശോധന ചെയ്യുന്ന ദൈവത്തെ പ്രസാദിപ്പിക്കുന്നുയെന്നാണ്.(കൊലൊസ്സ്യർ 3:23 നിങ്ങൾ ചെയ്യുന്നതു ഒക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന്നു എന്നപോലെ മനസ്സോടെ ചെയ്‍വിൻ. 3:24 അവകാശമെന്ന പ്രതിഫലം കർത്താവു തരും എന്നറിഞ്ഞു കർത്താവായ ക്രിസ്തുവിനെ സേവിപ്പിൻ). ഇവിടെ ഓരോ ഇടയനും മനസ്സിലാക്കേണ്ട സത്യം താൻ നിയോഗിക്കപ്പെട്ടിരിക്കുന്നത് യേശുക്രിസ്തു ആകുന്ന ശ്രേഷ്ഠ ഇടയന്റെ തിരഞ്ഞെടുപ്പിനാലാണ് . അതിനാൽ തേജസിന്റെ വാടാത്ത കിരീടം തരുന്ന കർത്താവിനെ പ്രസാദിപ്പിച്ചു കൊണ്ടാണ് ഓരോ ഇടയനും തൻ്റെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കേണ്ടത്.
4). ഒരു അമ്മയുടെ ആർദ്രതയാണ് ഒരു ഇടയന് സഭയോട് ഉണ്ടാകേണ്ടത്. ഈ ലേഖനത്തിൽ അപ്പസ്തോലൻ പറയുന്നത് നിങ്ങൾക്ക് വേണ്ടി ഞങ്ങളുടെ പ്രാണൻ പോലും വച്ചു തരുവാൻ ഞങ്ങൾ മനസ്സുള്ളവരായിരുന്നു എന്നാണ് ഒരു യഥാർത്ഥ ഇടയന്റെ മനോഭാവം പൗലോസിന്റെ വാക്കുകളിലൂടെ വെളിപ്പെട്ട് വരുന്നത് നമുക്ക് കാണുവാൻ കഴിയും. (1തെസ്സലൊനീക്യർ 2:7 ഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ പോറ്റുംപോലെ ഞങ്ങൾ നിങ്ങളുടെ ഇടയിൽ ആർദ്രതയുള്ളവരായിരുന്നു……….)
5). സ്വന്തം കൈകൾ കൊണ്ട് വേല ചെയ്തു അധ്വാനിച്ച് തങ്ങളുടെ കാര്യങ്ങൾ നോക്കുന്നത് ആയിട്ട് നമുക്കിവിടെ കാണാൻ കഴിയും അപ്പോസ്തോലൻ മനോഭാവം തന്നെ താൻ ആർക്കും ഭാരമായി തീരരുത് എന്നുള്ളതാണ് എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും മറിച്ച് അമ്മയെ പോലെ ആർദ്രതയോടെ സഭയെ ഓമനിച്ചു പോറ്റി പുലർത്തുന്നവനായി തീരണം എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. (1തെസ്സലൊനീക്യർ 2:9 സഹോദരന്മാരേ, ഞങ്ങളുടെ അദ്ധ്വാനവും പ്രയാസവും നിങ്ങൾ ഓർക്കുന്നുവല്ലോ; നിങ്ങളിൽ ആർക്കും ഭാരമായിത്തീരരുതു എന്നുവച്ചു ഞങ്ങൾ രാവും പകലും വേല ചെയ്തുകൊണ്ടു നിങ്ങളോടു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചു.
6 ). തങ്ങളുടെ ജീവിത സാക്ഷ്യം സൂക്ഷിക്കുന്നവനാണ് നല്ല ഇടയൻ എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. ഒരു ഇടയനും ആടുകൾക്ക് മാതൃകയായിരിക്കണം തന്റെ ജീവിതത്തിലേക്ക് വിരൽ ചൂണ്ടുവാൻ ഒരിക്കലും താൻ ഇടയാക്കരുത്. (1തെസ്സലൊനീക്യർ 2:10 വിശ്വസിക്കുന്ന നിങ്ങളുടെ ഇടയിൽ ഞങ്ങൾ എത്ര പവിത്രമായും നീതിയായും അനിന്ദ്യമായും നടന്നു എന്നതിന്നു നിങ്ങളും ദൈവവും സാക്ഷി).
7 ). ഒരു അപ്പന് തന്റെ മക്കളോടുള്ളത് പോലെയുള്ള മനോഭാവം ഒരു ഇടയൻ ഉണ്ടാകണമെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. വിശുദ്ധ വേദപുസ്തകം പറയുന്നത് ഒരു അപ്പന് തന്നെ മക്കളോട് കരുണ തോന്നുന്നു എന്നാണ്. (സങ്കീർത്തനം 103 : 13 ) ആ മനോഭാവം ആയിരിക്കണം ഒരു ഇടയന് സഭയോട് ഉണ്ടാകേണ്ടത്. (1 തെസ്സലൊനീക്യർ 2:12 ഞങ്ങൾ നിങ്ങളിൽ ഓരോരുത്തനെ അപ്പൻ മക്കളെ എന്നപോലെ പ്രബോധിപ്പിച്ചും ഉത്സാഹിപ്പിച്ചും സാക്ഷ്യം പറഞ്ഞും പോന്നു എന്നു നിങ്ങൾക്കു അറിയാമല്ലോ). എൻറെ പ്രിയ സഹോദരന്മാരെ പൗലോസ് അപ്പസ്തോലന് വേണമെങ്കിൽ ഘനത്തോടെ ഈ സഭയിൽ ആയിരിക്കാം അധികാരത്തോടും ഗർവോടുകൂടി സഭയെ നയിക്കാമായിരുന്നു എന്നാൽ അതല്ല കർത്താവിൻറെ മനോഭാവം എന്ന് തിരിച്ചറിഞ്ഞു ദൈവത്തെ പ്രസാദിപ്പിക്കുന്നതിനായി തന്റെ ജീവിതത്തിലുടനീളം താഴ്മയോടെ കരുണയോടുകൂടി സഭയെ കാത്തു പരിപാലിക്കുന്നത് സഭയെ ക്രിസ്തുവിൻറെ സ്നേഹത്തിൽ വളർത്തിയെടുക്കുന്നത് നമുക്ക് കാണുവാൻ കഴിയും അതാണ് യഥാർത്ഥ സമർപ്പണമുള്ള ഒരു ഇടയന്റെ മനോഭാവം എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും ഈ ദർശനമുള്ള ഇടയന്മാർ ഓരോ സഭകളിലും ഉണ്ടെങ്കിൽ ആ സഭ ക്രിസ്തുവിൻറെ സന്തോഷത്താൽ സമാധാനത്തോടും കൂടി വളർച്ച പ്രാപിക്കുമെന്നും അഭിവൃത്തി പ്രാപിക്കും എന്നതിന് യാതൊരു തർക്കവുമില്ല.
ഇടയ ശുശ്രൂഷയുടെ ചില യോഗ്യതകൾ മാനദണ്ഡങ്ങൾ
1). ഇടയൻ ദൈവവചനത്തെ സ്നേഹിക്കുന്ന ആളായിരിക്കണം. കാരണം ദൈവവചനം തന്റെ തന്നെ വ്യക്തിപരമായ ജീവിതത്തിൻ്റെ വളർച്ചയ്ക്കും മാർഗ്ഗദർശനം ആയിരിക്കണം . മാത്രമല്ല ദൈവവചനമാണ് ആടുകളുടെയും അടിസ്ഥാന മാർഗദർശനം. ദൈവവചനമാണ് ദൈവത്തെക്കുറിച്ചുള്ള എല്ലാ അറിവിൻറെയും ഉറവിടം. ദൈവവചനം എല്ലാ ആത്മീയ സത്യങ്ങളുടെയും കേവലം സാര സംഗ്രഹമല്ല അത് നിത്യമായി ജീവിക്കുന്ന ദൈവത്തിൻറെ നിത്യജീവന്റെ വചനമാണ്. അതുകൊണ്ട് ദൈവവചനത്തെ സ്നേഹിക്കുന്നതിലൂടെ അതിൻറെ സന്ദേശവും എഴുത്തുകാരനും ഇടയനെ വ്യക്തിപരമായിരിക്കുന്ന ദൈവീക ബന്ധങ്ങളിലേക്ക് എത്തിക്കുകയും അതിലൂടെ ലഭിക്കുന്ന ആത്മീയ പ്രകാശനം തൻറെ ശുശ്രൂഷയ്ക്ക് അനുഗ്രഹമായിരിക്കുകയും ചെയ്യും. (2തിമൊഥെയൊസ് 2:15 സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ടു ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിന്നു കൊള്ളാകുന്നവനായി നില്പാൻ ശ്രമിക്ക.).
2). ഒരു ഭക്തിയുള്ള ജീവിതം ഉണ്ടായിരിക്കണം. ഇടയന്റെ വീണ്ടും ജനനത്തിന്റെ തെളിവാണ് തൻറെ ഭക്തിയുള്ള ജീവിതം ഒരു ഇടയൻ സത്യമായി ദൈവത്തെ അറിയുന്നു എന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നത് താൻ സംസാരിക്കുന്നതും വ്യക്തിപരമായി ബന്ധപ്പെട്ടിരിക്കുന്നതുമായ ദൈവത്തോടുള്ള തൻറെ ഭക്തിയാണ്. ഒരു വ്യക്തി ക്രിസ്തുവിന്റെ ശരിയായ ശിഷ്യനാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തുന്ന ഭക്തിയുടെ കാതൽ എന്നു പറയുന്നത് ക്രിസ്തുവിൻറെ അനുയായികൾ തമ്മിൽ തമ്മിൽ കാണിക്കുന്ന സ്നേഹമാണ് എന്ന് യേശു വിശദീകരിക്കുകയുണ്ടായി . ( യോഹന്നാൻ13:34 നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു പുതിയോരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു തന്നേ.
13:35 നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും).
(1തിമൊഥെയൊസ് 2:1 എന്നാൽ സകലമനുഷ്യർക്കും നാം സർവ്വഭക്തിയോടും ഘനത്തോടുംകൂടെ സാവധാനതയും സ്വസ്ഥതയുമുള്ള ജീവനം കഴിക്കേണ്ടതിന്നു).
3). ഇടയന് ശക്തമായ ഒരു പ്രാർത്ഥന ജീവിതം ഉണ്ടായിരിക്കണം. നഷ്ടപ്പെട്ടവരെ നേടുന്നതിന് അവരെ രക്ഷാകരമായ വിശ്വാസത്തിലേക്ക് കൊണ്ടുവരുന്നതിനുമായി ദൈവം പ്രവർത്തിക്കുന്നത് പ്രാർത്ഥനയിലൂടെയാണ്. പ്രാർത്ഥന തന്റെ വ്യക്തിജീവിതത്തെ ദൈവത്തോട് കൂടുതൽ അടുപ്പിക്കുന്നു. തൻ്റെ തന്നെ ജീവിതത്തെയും താൻ പരിപാലിക്കേണ്ട വിശ്വാസികളുടെയും ആവശ്യങ്ങൾ ദൈവത്തോട് അറിയിക്കുന്നത് തൻ്റെ വ്യക്തിപരമായ പ്രാർത്ഥനയിലൂടെയാണ്. മാത്രമല്ല പ്രാർത്ഥന ജീവിതമുള്ള ഒരു വ്യക്തിയുടെ വിശ്വാസ ജീവിതവും വളരെ ഉയർന്നതായിരിക്കും. അവൻ ലോകത്തിൻറെ വിപത്തുകളെ കണ്ട് പ്രതികൂലങ്ങളെ കണ്ടു ഒരിക്കലും ഭയപ്പെടുകയില്ല. കാരണം പ്രാർത്ഥനയിലൂടെ താൻ ദൈവവുമായി നിത്യസമ്പർക്കത്തിൽ ആയിരിക്കുന്നുവല്ലോ. 1 ( തെസ്സലൊനീക്യർ 5:17 ഇടവിടാതെ പ്രാർത്ഥിപ്പിൻ
5:18 എല്ലാറ്റിന്നും സ്തോത്രം ചെയ്‍വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം). (ഫിലിപ്പിയർ 4:6 ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു). ഒരു നല്ല പ്രസംഗകൻ ഒരു പക്ഷേ തന്റെ സദസ്സിനെ മുഴുവൻ സ്വാധീനിക്കുവാൻ കഴിയുമായിരിക്കും കഴിയുമായിരിക്കും. എന്നാൽ പ്രാർത്ഥനാ വീരൻ ആയിരിക്കുന്ന ഒരു ദൈവദാസന് സ്വർഗ്ഗത്തിലെ ദൈവത്തിൻ്റെ ഹൃദയത്തെ സ്പർശിക്കുവാൻ കഴിയും മാത്രമല്ല ഈ പ്രപഞ്ചത്തെ മുഴുവൻ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന സർവ്വശക്തനായ ദൈവത്തിലൂടെ തൻ്റെ ആടുകൾക്ക് ധാരാളം അനുഗ്രഹങ്ങൾ വാങ്ങിക്കൊടുക്കുവാൻ അവരെ ക്രിസ്തുവിൽ രൂപാന്തരപ്പെടുത്തി എടുക്കുവാൻ അവരെ ദൈവവചനത്തിലൂടെ ഭക്തിയുള്ള ജീവിതം നയിക്കുവാൻ ഒരു പ്രാർത്ഥന മനുഷ്യന് സാധിക്കും.
1). ഒരു ഇടയന് നഷ്ടപ്പെട്ടുപോയവരോടുള്ള ഒരു സ്നേഹം ഉണ്ടായിരിക്കണം ദൈവം നഷ്ടപ്പെട്ടു പോയവരെ സ്നേഹിക്കുകയും എല്ലാവർക്കും മതിയായ ഒരു രക്ഷ ഒരുക്കുകയും ചെയ്തിരിക്കുന്നു. (യോഹന്നാൻ 3:16 തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു). (ലൂക്കോസ് 19:10 കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രൻ വന്നതു” എന്നു പറഞ്ഞു). ദൈവം നഷ്ടപ്പെട്ടവരെയും അവർക്ക് വേണ്ട ആത്യന്തികമായ വില നൽകിക്കൊണ്ട് അവരെ സ്നേഹിച്ചു തൻ്റെ ജീവൻ നൽകി അവൻ അവരെ വിലയ്ക്ക് വാങ്ങി മാത്രമല്ല സ്ഥാനീയമായി അവർ കർത്താവിന്റേതാണ്. (പ്രവൃത്തികൾ 20:28 നിങ്ങളെത്തന്നേയും താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പാൻ പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിൻകൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ). ഇടയന്റെ കടമ കർത്താവിൻറെ വചനം അവരെ പഠിപ്പിച്ചു പരിപാലിച്ചു തങ്ങളുടെ രക്ഷകനായ കർത്താവിൻറെ അടുക്കലേക്ക് അവരെ ആനയിക്കുക എന്നുള്ളതാണ്.
2). ഇടയൻ ദൈവവചനത്തെയും പത്യോപദേശത്തെയും മുറുകെ പിടിക്കുന്നവനായിരിക്കണം. ദൈവവചനം കൃത്യമായി പ്രസംഗിക്കുകയും ക്രമാനുകൃതമായി പഠിപ്പിക്കുകയും ചെയ്യണം. (2തിമൊഥെയൊസ് 2:1 എന്റെ മകനേ, ക്രിസ്തുയേശുവിലുള്ള കൃപയാൽ ശക്തിപ്പെടുക.
2:2 നീ പല സാക്ഷികളുടെ മുമ്പാകെ എന്നോടു കേട്ടതെല്ലാം മറ്റുള്ളവരെ ഉപദേശിപ്പാൻ സമർത്ഥരായ വിശ്വസ്ഥമനുഷ്യരെ ഭരമേല്പിക്ക). ഈ തിരുവചനം ശ്രദ്ധിച്ചു പഠിച്ചാൽ പൗലോസിന്റെ ദീർഘവീക്ഷണം നമുക്ക് കാണുവാൻ കഴിയും പൗലോസ് പഠിപ്പിക്കുന്ന തിരുവചനം നാലാം തലമുറയിൽ ഉള്ള വ്യക്തികൾ പോലും വ്യക്തമായി പഠിച്ച ഗ്രഹിച്ച് അതിന് ഫലം കൊടുക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നതായി നമുക്ക് മനസ്സിലാക്കാൻ കഴിയും. A) പൗലോസ് B) തിമൊഥെയൊസ് C) മറ്റുള്ളവരെ ഉപദേശിക്കാൻ സമർത്ഥരായ വിശ്വസ്ത മനുഷ്യർ D) അവരുടെ ശിഷ്യന്മാർ. ഇങ്ങനെ പൗലോസ് പഠിപ്പിക്കുന്ന തിരുവചനം നാലാം തലമുറയിലേക്ക് വളരെ വ്യക്തമായി ശക്തമായി എത്തണമെന്നുള്ള ദീർഘവീക്ഷണം പൗലോസിന്റെ ജീവിതത്തിൽ ഉണ്ടായിരുന്നു എന്ന് നമുക്ക് തിരുവെഴുത്തിലൂടെ മനസ്സിലാക്കാൻ കഴിയും. ഒരു ഇടയന് തീർച്ചയായിട്ടും ഈ തരത്തിലുള്ള ദീർഘവീക്ഷണവും കാഴ്ചപ്പാടും ഉണ്ടായിരിക്കേണ്ടതാണ്.
(2തിമൊഥെയൊസ് 3:14 നീയോ ഇന്നവരോടു പഠിച്ചു എന്നു ഓർക്കുകയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താൽ നിന്നെ രക്ഷെക്കു ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുകളെ ബാല്യംമുതൽ അറികയും ചെയ്യുന്നതുകൊണ്ടു
3:15 നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിൽ നിലനിൽക്ക.
3:16 എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകലസൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു
3:17 ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു).
3). ഇടയൻ ആത്മീയ പക്വതയും വിവേകം ഉള്ളവനും ആയിരിക്കണം. ഒരു ഇടയൻ എല്ലാ വിശ്വാസികൾക്കും ആത്മീയമായി വളരാൻ ഉതകുന്ന സാഹചര്യമൊരുക്കേണ്ടതാണ് വിഭാഗീയത വഴക്ക് സംഘർഷം എന്നിവയിൽനിന്ന് വിമുക്തമായ ഒരു അന്തരീക്ഷം സഭയിൽ സൂക്ഷിക്കേണ്ടത് ഇടയന്റെ ധാർമികമായ ഉത്തരവാദിത്വമാണ്. (1തിമൊഥെയൊസ് 3:2 എന്നാൽ അദ്ധ്യക്ഷൻ നിരപവാദ്യനായി ഏകഭാര്യയുടെ ഭർത്താവും നിർമ്മദനും ജിതേന്ദ്രിയനും സുശീലനും അതിഥിപ്രിയനും ഉപദേശിപ്പാൻ സമർത്ഥനും ആയിരിക്കേണം.
3:3 മദ്യപ്രിയനും തല്ലുകാരനും അരുതു;
3:4 ശാന്തനും കലഹിക്കാത്തവനും ദ്രവ്യാഗ്രഹമില്ലാത്തവനും സ്വന്തകുടുംബത്തെ നന്നായി ഭരിക്കുന്നവനും മക്കളെ പൂർണ്ണഗൌരവത്തോടെ അനുസരണത്തിൽ പാലിക്കുന്നവനും ആയിരിക്കേണം).
4). ഇടയൻ ആത്മീയ ഉൾക്കാഴ്ചയും ജ്ഞാനം ഉള്ളവനും ആയിരിക്കണം. (1തിമൊഥെയൊസ് 6:11 നീയോ ദൈവത്തിന്റെ മനുഷ്യനായുള്ളോവേ, അതു വിട്ടോടി നീതി, ഭക്തി, വിശ്വാസം, സ്നേഹം, ക്ഷമ, സൗമ്യത എന്നിവയെ പിന്തുടരുക.
6:12 വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക; നിത്യജീവനെ പിടിച്ചുകൊൾക; അതിന്നായി നീ വിളിക്കപ്പെട്ടു അനേകം സാക്ഷികളുടെ മുമ്പാകെ നല്ല സ്വീകാരം കഴിച്ചുവല്ലോ.
6:13 നീ നിഷ്കളങ്കനും നിരപവാദ്യനുമായി ഈ കല്പന നമ്മുടെ കർത്താവായ യേശുവിന്റെ പ്രത്യക്ഷതവരെ പ്രമാണിച്ചുകൊള്ളേണം) ദുരുപദേശങ്ങളും വിപരീത ഉപദേശങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുന്ന കാലയളവിൽ ആത്മീയമായ പക്വതയും വിവേകവും ഉപദേശ വിഷയത്തിൽ വളരെ നിശ്ചയമുള്ളവനായി ഒരു ഇടയൻ തന്റെ സഭയെ പരിപാലിക്കേണ്ടതാണ്.
ഇടയ ശുശ്രൂഷകൾക്കുള്ള യോഗ്യതകൾ 1) അധ്യക്ഷപദവിക്കുള്ള കാംക്ഷ. Πιστός ο λόγοσ (1തിമൊഥെയൊസ് 3:1 ഒരുവൻ അദ്ധ്യക്ഷസ്ഥാനം കാംക്ഷിക്കുന്നു എങ്കിൽ നല്ലവേല ആഗ്രഹിക്കുന്നു എന്നുള്ളതു വിശ്വാസയോഗ്യം ആകുന്നു). തികച്ചും ലക്ഷ്യം ശരിയാണെങ്കിൽ ദൈവം ഒരുവന്റെ ഹൃദയത്തിൽ പ്രവർത്തിച്ച ശുശ്രൂഷയ്ക്കായി അവനെ മുന്നോട്ടു നയിക്കുന്നു എന്നതിൻറെ ശരിയായ സൂചനയാണ് ഈ വാക്യത്തിൽ കാണുന്നത്. പുതിയ നിയമത്തിൽ ഒരു സഭയിൽ ഒന്നിലധികം മൂപ്പന്മാർ ഉണ്ടെന്ന് പഠിപ്പിക്കുന്നു. (പ്രവൃത്തികൾ 14:23 അവർ സഭതോറും അവർക്കു മൂപ്പന്മാരെ നിയമിക്കയും ഉപവസിച്ചും പ്രാർത്ഥിച്ചുംകൊണ്ടു തങ്ങൾ വിശ്വസിച്ച കർത്താവിങ്കൽ അവരെ ഭരമേല്പിക്കയും ചെയ്തു).
ഒരു മൂപ്പനും മറ്റു മൂപ്പന്മാരെക്കാൾ അധികാരം കൂടുതലുള്ളവരും, ശ്രേഷ്ഠനും , ആണ് എന്ന് പുതിയ നിയമംപഠിപ്പിക്കുന്നില്ല പുതിയ നിയമം ഒരു മൂപ്പന്റെ എല്ലാ ഉത്തരവാദികളെക്കുറിച്ചുള്ള പൂർണ പട്ടിക നൽകുന്നില്ല എന്നാൽ ചില നിർദ്ദേശിക്കപ്പെട്ട പ്രവർത്തനങ്ങൾ പുതിയ നിയമത്തിൽ നൽകപ്പെട്ടിട്ടുണ്ട്.
a) ആവശ്യങ്ങളിൽ ഇരിക്കുന്നവരെ സന്ദർശിക്കുക (യാക്കോബ് 1:27 പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായുള്ള ഭക്തിയോ: അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നതും ലോകത്താലുള്ള കളങ്കം പറ്റാതവണ്ണം തന്നെത്താൻ കാത്തുകൊള്ളുന്നതും ആകുന്നു).
b). ദൈവത്തിൻറെ ആടുകളെ പരിപാലിക്കുക പരിപോഷിപ്പിക്കുക. 1 പത്രൊസ് 5:2 നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിച്ചുകൊൾവിൻ. നിർബ്ബന്ധത്താലല്ല, ദൈവത്തിന്നു ഹിതമാംവണ്ണം മനഃപൂർവ്വമായും ദുരാഗ്രഹത്തോടെയല്ല,
5:3 ഉന്മേഷത്തോടെയും ഇടവകകളുടെമേൽ കർത്തൃത്വം നടത്തുന്നവരായിട്ടല്ല. ആട്ടിൻകൂട്ടത്തിന്നു മാതൃകകളായിത്തീർന്നുകൊണ്ടും അദ്ധ്യക്ഷത ചെയ്‍വിൻ.
c). ആടുകളെ തൻ്റെ ശത്രുക്കളിൽ നിന്ന് രക്ഷിക്കുക. (പ്രവൃത്തികൾ20:29 ഞാൻ പോയശേഷം ആട്ടിൻകൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കൾ നിങ്ങളുടെ ഇടയിൽ കടക്കും എന്നു ഞാൻ അറിയുന്നു. 20:30 ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇടയിൽനിന്നും എഴുന്നേല്ക്കും.
20:31 അതുകൊണ്ടു ഉണർന്നിരിപ്പിൻ; ഞാൻ മൂന്നു സംവത്സരം രാപ്പകൽ ഇടവിടാതെ കണ്ണുനീർ വാർത്തുംകൊണ്ടു ഓരോരുത്തന്നു ബുദ്ധിപറഞ്ഞുതന്നതു ഓർത്തുകൊൾവിൻ) (Καλνεργου. = A good work). ദൈവ ജനത്തിന് മേൽനോട്ടം വഹിക്കുക എന്നത് കേവലം ഒരു ശ്രേഷ്ഠ പദവിയും ആദരണീയമായ സ്ഥാനമല്ല അത് ഒരു നല്ല വേലയ്ക്കുള്ള കഠിനാധ്വാനമാണ്. (1 തിമൊഥെയൊസ് 5:17 നന്നായി ഭരിക്കുന്ന മൂപ്പന്മാരെ, പ്രത്യേകം വചനത്തിലും ഉപദേശത്തിലും അദ്ധ്വാനിക്കുന്നവരെ തന്നേ, ഇരട്ടി മാനത്തിന്നു യോഗ്യരായി എണ്ണുക.
1). നിരപവാദ്യൻ: നിഷ്കളങ്കൻ(Unblamable,) 1തിമൊഥെയൊസ് 3:2 എന്നാൽ അദ്ധ്യക്ഷൻ നിരപവാദ്യനായി ഏകഭാര്യയുടെ ഭർത്താവും നിർമ്മദനും ജിതേന്ദ്രിയനും സുശീലനും അതിഥിപ്രിയനും ഉപദേശിപ്പാൻ സമർത്ഥനും ആയിരിക്കേണം.
2). ഏക ഭാര്യയുടെ ഭർത്താവ്: താൻ ഏക ഭാര്യയുടെ ഭർത്താവായിരിക്കണം എന്നുള്ള ഈ നിർദ്ദേശത്തിലൂടെ കുടുംബജീവിതത്തിന്റെ ഭദ്രതയും അച്ചടക്കവും നമുക്ക് വ്യക്തമാക്കുന്നതാണ്(1തിമൊഥെയൊസ് 3:2 എന്നാൽ അദ്ധ്യക്ഷൻ നിരപവാദ്യനായി ഏകഭാര്യയുടെ ഭർത്താവും നിർമ്മദനും ജിതേന്ദ്രിയനും സുശീലനും അതിഥിപ്രിയനും ഉപദേശിപ്പാൻ സമർത്ഥനും ആയിരിക്കേണം.
3:12 ശുശ്രൂഷകന്മാർ ഏകഭാര്യയുള്ള ഭർത്താക്കന്മാരും മക്കളെയും സ്വന്തകുടുംബങ്ങളെയും നന്നായി ഭരിക്കുന്നവരും ആയിരിക്കേണം).
3 ). നിർമ്മദൻ: സംയമന ശീലമുള്ള മദ്യപാനത്തിൽ നിന്ന് ഒഴിവായി നിൽക്കുന്ന സമചിത്തതയുള്ള ഒരാളായിരിക്കണം എന്ന് ദൈവവചനം പഠിപ്പിക്കുന്നു. (1തിമൊഥെയൊസ്3:2 എന്നാൽ അദ്ധ്യക്ഷൻ നിരപവാദ്യനായി ഏകഭാര്യയുടെ ഭർത്താവും നിർമ്മദനും ജിതേന്ദ്രിയനും സുശീലനും അതിഥിപ്രിയനും ഉപദേശിപ്പാൻ സമർത്ഥനും ആയിരിക്കേണം.
3:3 മദ്യപ്രിയനും തല്ലുകാരനും അരുതു;
3:4 ശാന്തനും കലഹിക്കാത്തവനും ദ്രവ്യാഗ്രഹമില്ലാത്തവനും സ്വന്തകുടുംബത്തെ നന്നായി ഭരിക്കുന്നവനും മക്കളെ പൂർണ്ണഗൌരവത്തോടെ അനുസരണത്തിൽ പാലിക്കുന്നവനും ആയിരിക്കേണം.
3:12 ശുശ്രൂഷകന്മാർ ഏകഭാര്യയുള്ള ഭർത്താക്കന്മാരും മക്കളെയും സ്വന്തകുടുംബങ്ങളെയും നന്നായി ഭരിക്കുന്നവരും ആയിരിക്കേണം).
4). ജിതേന്ദ്രിയൻ: സ്വബോധമുള്ള ശരിയായ മനസ്സുള്ള ധീരമായ വ്യക്തിത്വമുള്ള എന്നീ ആശയങ്ങളാണ് ഈ വാക്കിനുള്ളത്.. ഇടയൻ കാര്യഗൗരവമുള്ളവനും ആത്മാർത്ഥത ഉള്ളവനും ആയിരിക്കണം ഓരോ തീരുമാനങ്ങളും ദൈവവചനത്തിന്റെ അടിസ്ഥാനത്തിലും ആത്മീയ കാഴ്ചപ്പാടോടുകൂടി ആയിരിക്കണം.(1 തിമൊഥെയൊസ് 4:16 നിന്നെത്തന്നേയും ഉപദേശത്തെയും സൂക്ഷിച്ചുകൊൾക; ഇതിൽ ഉറെച്ചുനിൽക്ക; അങ്ങനെ ചെയ്താൽ നീ നിന്നെയും നിന്റെ പ്രസംഗം കേൾക്കുന്നവരെയും രക്ഷിക്കും.
ഒരു ഇടയൻ തന്റെ കൂട്ടായ്മയിലുള്ള എല്ലാ അംഗങ്ങളെയും സന്ദർശിക്കണം ഈ സന്ദർശനങ്ങളിൽ യാതൊരു രീതിയിലും ഉള്ള പക്ഷപാതവും ഉണ്ടാകുവാൻ പാടില്ല ധനവാന്മാരും ദരിദ്രരും ചെറുപ്പക്കാരും വൃദ്ധരും പുതിയ വിശ്വാസികളും എല്ലാം തന്നെ ഇടയൻ്റെ സന്ദർശനത്തിന്റെയും പരിപാലനത്തിന്റെയും ഗുണം അനുഭവിക്കണം. (2തിമൊഥെയൊസ് 4:2 വചനം പ്രസംഗിക്ക; സമയത്തിലും അസമയത്തിലും ഒരുങ്ങിനിൽക്ക; സകല ദീർഘക്ഷമയോടും ഉപദേശത്തോടുംകൂടെ ശാസിക്ക; തർജ്ജനം ചെയ്ക; പ്രബോധിപ്പിക്ക).
1). എന്തുകൊണ്ട്? ഒരു ഇടയന് തൻറെ കൂട്ടത്തിലുള്ള ആടുകളെ കുറിച്ച് വ്യക്തിപരമായ അറിവുണ്ടായിരിക്കേണ്ടത് ആവശ്യമാണ്. സഭയിലുള്ള ഓരോ വ്യക്തികളുമായി അഗാധമായ ഒരു ആത്മബന്ധം ഇടയൻ സൂക്ഷിക്കേണ്ടത് ആവശ്യമാണ് ഒരു ഇടയന്റെ വചന ശുശ്രൂഷ അനുഗ്രഹമായി തീരുവാൻ ആടുകളുടെ അവസ്ഥയും അവരുടെ ആത്മീയ അവസ്ഥയും താൻ ശരിയായി മനസ്സിലാക്കി ഇരുന്നാൽ മാത്രമേ സാധിക്കുകയുള്ളൂ. ഫലപ്രദമായ ശുശ്രൂഷ എപ്പോഴും ആവശ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഒരു ഇടയൻ തന്നെ ആടുകളുടെ അവസ്ഥ മനസ്സിലാക്കി അവർക്ക് ആശ്വാസവും പ്രോത്സാഹനവും പ്രത്യാശയും കൊടുക്കുന്ന വിധത്തിൽ പ്രാർത്ഥിച്ചു ഒരുങ്ങി വചന ശുശ്രൂഷ ചെയ്യേണ്ടതാണ്.
2). എങ്ങനെ? ഒരു ഇടയൻ തൻറെ ആടുകളെ ഓർത്ത് നിരന്തരം പ്രാർത്ഥിക്കുകയും അവരുമായി സമയം ചെലവഴിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ് ഒരിക്കലും തൻ്റെ ആടുകളുടെ വ്യക്തിപരമായ രഹസ്യങ്ങൾ മറ്റുള്ളവരോട് പങ്കുവയ്ക്കുന്ന വ്യക്തിയായിരിക്കരുത് ഓരോ വ്യക്തികൾക്കും തന്റേതായ ആവശ്യങ്ങളും ആഗ്രഹങ്ങളും സങ്കടങ്ങളും ഉണ്ടാകും. അത് കേൾക്കുന്ന ഇടയൻ അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും അവർക്ക് ആവശ്യമായ ആത്മീയ നിർദ്ദേശങ്ങൾ ദൈവവചനത്തിലൂടെ കൊടുക്കുകയും ചെയ്യേണ്ടതാണ് ഒരിക്കലും ഒരു വ്യക്തിയുടെ കുറവുകളും കുറ്റങ്ങളും പരസ്യമായും പ്രസംഗത്തിലൂടെയും പറയുവാൻ പാടുള്ളതല്ല. (തീത്തൊസ്3:2 ആരെക്കൊണ്ടും ദൂഷണം പറയാതെയും കലഹിക്കാതെയും ശാന്തന്മാരായി സകലമനുഷ്യരോടും പൂർണ്ണസൗമ്യത കാണിപ്പാനും അവരെ ഓർമ്മപ്പെടുത്തുക.
3:8 ഈ വചനം വിശ്വാസയോഗ്യം; ദൈവത്തിൽ വിശ്വസിച്ചവർ സൽപ്രവൃത്തികളിൽ ഉത്സാഹികളായിരിപ്പാൻ കരുതേണ്ടതിന്നു നീ ഇതു ഉറപ്പിച്ചു പറയേണം എന്നു ഞാൻ ഇച്ഛിക്കുന്നു. ഇതു ശുഭവും മനുഷ്യർക്കു ഉപകാരവും ആകുന്നു).
3). രോഗി സന്ദർശനം : സഭാവിശ്വാസികൾ രോഗികളായി തീരുമ്പോൾ അവരെ ചെന്ന് കാണേണ്ടതും അവർക്ക് വേണ്ടി പ്രാർത്ഥിക്കേണ്ടതും മാത്രമല്ല അവർക്ക് ആവശ്യമായ വചന നിർദ്ദേശങ്ങൾ കൊടുക്കേണ്ടതും ഇടയന്റെ ഉത്തരവാദിത്തമാണ്. യാക്കോബ് 5:13 നിങ്ങളിൽ കഷ്ടമനുഭവിക്കുന്നവൻ പ്രാർത്ഥിക്കട്ടെ; സുഖം അനുഭവിക്കുന്നവൻ പാട്ടു പാടട്ടെ.
5:14 നിങ്ങളിൽ ദീനമായി കിടക്കുന്നവൻ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവർ കർത്താവിന്റെ നാമത്തിൽ അവനെ എണ്ണ പൂശി അവന്നുവേണ്ടി പ്രാർത്ഥിക്കട്ടെ.
5:15 എന്നാൽ വിശ്വാസത്തോടുകൂടിയ പ്രാർത്ഥന ദീനക്കാരനെ രക്ഷിക്കും; കർത്താവു അവനെ എഴുന്നേല്പിക്കും; അവൻ പാപം ചെയ്തിട്ടുണ്ടെങ്കിൽ അവനോടു ക്ഷമിക്കും.
5:16 എന്നാൽ നിങ്ങൾക്കു രോഗശാന്തി വരേണ്ടതിന്നു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവന്നു വേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ. നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർത്ഥന വളരെ ഫലിക്കുന്നു.
1). ഇടയ ശുശ്രൂഷയിലെ പ്രശ്നങ്ങൾ. സഭ കർത്താവിനുള്ളതാണെന്ന് ഓർക്കുക ഓരോ പ്രാദേശിക സഭകളും കർത്താവിൻ്റെ നേതൃത്വത്തിലും ഭരണത്തിലും ആണ് മുൻപോട്ടു പോകേണ്ടത് അതിനെ വചനം കൊണ്ടും തന്റെ പരിപാലനം കൊണ്ടും ഓരോ ഇടയനും സഭയെ ക്രിസ്തുവിൽ നയിക്കേണ്ടതാണ്. ഇത് ക്രിസ്തുവിൻറെ ശരീരത്തെ പ്രതിനിധാനം ചെയ്യുന്ന സാർവത്രിക സഭയല്ല മറിച്ച് ക്രിസ്തു വ്യക്തിപരമായി ഇടപെട്ട് ശോധന ചെയ്യുകയും തിരുത്തുകയും ചെയ്യുന്ന സ്ഥലം സഭകളാണ്. അതിനാൽ ഓരോ ഇടയനും ക്രിസ്തുവിന്റെ നിയോഗത്താൽ ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ സഭയെ പരിപാലിക്കുകയും ക്രിസ്തുവിൻ്റെ സ്നേഹത്തിൽ നയിക്കുകയും ചെയ്യേണ്ടതാണ്.
2). സഭയുടെ പ്രധാന പ്രശ്നങ്ങൾ. A) എഫെസൊസ് സഭയുടെ പ്രശ്നങ്ങൾ (വെളിപ്പാടു 2:1 എഫെസൊസിലെ സഭയുടെ ദൂതന്നു എഴുതുക: ഏഴു നക്ഷത്രം വലങ്കയ്യിൽ പിടിച്ചുംകൊണ്ടു ഏഴു പൊൻനിലവിളക്കുകളുടെ നടുവിൽ നടക്കുന്നവൻ അരുളിച്ചെയ്യുന്നതു:
2:2 ഞാൻ നിന്റെ പ്രവൃത്തിയും പ്രയത്നവും സഹിഷ്ണതയും കൊള്ളരുതാത്തവരെ നിനക്കു സഹിച്ചുകൂടാത്തതും അപ്പൊസ്തലന്മാരല്ലാതിരിക്കെ തങ്ങൾ അപ്പൊസ്തലന്മാർ എന്നു പറയുന്നവരെ നീ പരീക്ഷിച്ചു കള്ളന്മാർ എന്നു കണ്ടതും, 2:3 നിനക്കു സഹിഷ്ണതയുള്ളതും എന്റെ നാമംനിമിത്തം നീ സഹിച്ചതും തളർന്നുപോകാഞ്ഞതും ഞാൻ അറിയുന്നു.
2:4 എങ്കിലും നിന്റെ ആദ്യസ്നേഹം വിട്ടുകളഞ്ഞു എന്നു ഒരു കുറ്റം നിന്നെക്കുറിച്ചു പറവാനുണ്ടു) സഭയുടെ ആരംഭകാലത്ത് അവരുടെ സഭയെ കുറിച്ച് പൗലോസ് പ്രശംസിച്ചു പറഞ്ഞിട്ടുണ്ട് യേശുവിലുള്ള വിശ്വാസത്തെയും സകല വിശുദ്ധന്മാരുടെ സ്നേഹത്തെക്കുറിച്ച് കേട്ടിട്ട് നിങ്ങൾക്കുവേണ്ടി ഇടപെടാതെ സ്തോത്രം ചെയ്ത് എൻറെ പ്രാർത്ഥന നിങ്ങൾ ഓർത്തുകൊണ്ട് എന്നാണ് പൗലോസ് സഭയെ പ്രശംസിച്ചു പറയുന്നത്(എഫെസ്യർ 1:15 അതുനിമിത്തം ഞാനും നിങ്ങൾക്കു കർത്താവായ യേശുവിലുള്ള വിശ്വാസത്തെയും സകല വിശുദ്ധന്മാരോടുമുള്ള സ്നേഹത്തെയും കുറിച്ചു കേട്ടിട്ടു,
1:16 നിങ്ങൾക്കു വേണ്ടി ഇടവിടാതെ സ്തോത്രം ചെയ്തു) എന്നാൽ അവർക്ക് ക്രിസ്തുവിനോടുള്ള സമർപ്പണത്തിന്റെ തീഷ്ണതയും പുതുക്കവും നഷ്ടപ്പെട്ടുപോയി യാതൊരു കാരണവശാലും അംഗീകരിക്കുവാൻ കഴിയുന്നതല്ല ക്രിസ്തുവിനോടുള്ള സമർപ്പണം നാൾ തോറും കുറയുകയല്ല വർദ്ധിച്ചുവരികയാണ് ആവശ്യം ആത്മീയമായ വളർച്ചയും പക്വതയും സ്നേഹത്തെ വർധിപ്പിക്കുകയാണ് വേണ്ടത് കുറച്ചു കളയുകയല്ല സ്നേഹം കുറയുന്നു എന്നത് സമർപ്പണം കുറയുന്നു എന്നതിൻറെ ലക്ഷണമാണ് മൂന്നുവിധത്തിലുള്ള പരിഹാരമാണ് നിർദ്ദേശിച്ചിരിക്കുന്നത് അത് അടുത്ത ലക്കത്തിൽ നമുക്ക് ചിന്തിക്കാം.
എഫെസോസ് സഭയുടെ പ്രശ്നങ്ങളും പരിഹാരങ്ങളും. പ്രശ്നം – ആദ്യ സ്നേഹം വിട്ടുകളഞ്ഞു
1). ഓർക്കുക. എവിടെ നിന്നുംവീണിരിക്കുന്നു എന്ന് ഓർക്കുക രക്ഷിക്കപ്പെട്ട ആദ്യ നാളുകളിലെ ആത്മാർത്ഥമായ ആദ്യ സ്നേഹവും സമർപ്പണവും അതിൻറെ തീവ്രതയും വീണ്ടും ഓർക്കുക ആ നാളുകളിലെ പുതുമയും വർദ്ധിച്ചു വരേണ്ടതായ സ്നേഹവും ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നു ആയതിനാൽ ആദ്യ സ്നേഹത്തിലേക്ക് മടങ്ങിവരേണ്ടത് ആവശ്യമാണെന്ന് ഓർക്കുക. (എഫെസ്യർ 3:17 ക്രിസ്തു വിശ്വാസത്താൽ നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കേണ്ടതിന്നും വരം നല്കേണം എന്നും നിങ്ങൾ സ്നേഹത്തിൽ വേരൂന്നി അടിസ്ഥാനപ്പെട്ടവരായി.
3:18 വീതിയും നീളവും ഉയരവും ആഴവും എന്തു എന്നു സകല വിശുദ്ധന്മാരോടുംകൂടെ ഗ്രഹിപ്പാനും
3:19 പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിൻ സ്നേഹത്തെ അറിവാനും പ്രാപ്തരാകയും ദൈവത്തിന്റെ എല്ലാ നിറവിനോളം നിറഞ്ഞുവരികയും വേണം എന്നും പ്രാർത്ഥിക്കുന്നു).
2). അനുതപിക്കുക. ഇത് ഓരോ വിശ്വാസിയുടെയും ദിശയും മനോഭാവവും വ്യത്യാസപ്പെടുത്തുക എന്ന അർത്ഥത്തിലാണ് . ഓരോ വിശ്വാസിയും പൊയ്ക്കൊണ്ടിരിക്കുന്ന ദിശയിൽ നിന്നും താൻ പുറപ്പെട്ട ദിശയിലേക്ക് പൂർണമായ ഒരു തിരിച്ചു വരവാണ് ഇവിടെ ഉദ്ദേശിക്കുന്നത്. വെളിപ്പാടു 2:5 നീ ഏതിൽനിന്നു വീണിരിക്കുന്നു എന്നു ഓർത്തു മാനസാന്തരപ്പെട്ടു ആദ്യത്തെ പ്രവൃത്തി ചെയ്ക; അല്ലാഞ്ഞാൽ ഞാൻ വരികയും നീ മാനസാന്തരപ്പെടാഞ്ഞാൽ നിന്റെ നിലവിളക്കു അതിന്റെ നിലയിൽനിന്നു നീക്കുകയും ചെയ്യും).
3). മടങ്ങി വരിക. ആദ്യത്തെ പ്രവർത്തികൾ വീണ്ടും ചെയ്തു തുടങ്ങുക ആദ്യ സ്നേഹം എന്നത് ഇവിടെ ഒരു പ്രവർത്തനമായാണ് പറഞ്ഞിരിക്കുന്നത് ഒരു വികാരമായിട്ടല്ല ക്രിസ്തീയ സ്നേഹം കേവലം വികാരമല്ല പ്രത്യുത സ്നേഹത്തിൻറെ ഫലം കൊടുക്കുന്ന പ്രവർത്തനങ്ങൾ ആണ്. സ്നേഹം കൂടുതലായും വികാരങ്ങളെക്കാൾ ഉപരി പ്രവർത്തികളിൽ അധിഷ്ഠിതമാണ്. (യാക്കോബ് 2:8 എന്നാൽ “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്ന തിരുവെഴുത്തിന്നു ഒത്തവണ്ണം രാജകീയന്യായപ്രമാണം നിങ്ങൾ നിവർത്തിക്കുന്നു എങ്കിൽ നന്നു). ക്രിസ്തു സഭയുടെ ആദ്യസ്നേഹം ആവശ്യപ്പെടുന്നു എന്ന് ഇതിൻറെ സംഗ്രഹമായി പറയുവാൻ കഴിയും. ഒരുവൻ തന്റെ ആദ്യ സ്നേഹത്തിൽ നിലനിന്നാൽ അത് ക്രിസ്തുവിന് പ്രസാദകരമാണ്. ആദ്യ സ്നേഹത്തിൽ നിലനിൽക്കുന്നവൻ ശക്തവും ആഴത്തിലുള്ള ഒരു പക്വതയാർന്ന സ്നേഹത്തിലേക്ക് വളർന്നുവരുന്നു ക്രിസ്തുവിന്റെ നിർമ്മലമായ സ്നേഹം നമ്മുടെ ഹൃദയത്തിൽ നിറഞ്ഞു വരേണ്ടത് ഏറ്റവും ആവശ്യമായ കാര്യമാണ് ആദ്യ സ്നേഹം വിട്ടുകളഞ്ഞുകൊണ്ട് നമുക്ക് ഒരിക്കലും പൂർണവും സമ്പന്നവുമായ സ്നേഹാവസ്ഥയിലേക്ക് വളർന്നുവരുവാൻ കഴിയുകയില്ല അതിനാൽ ആദ്യ സ്നേഹം കാത്തുസൂക്ഷിക്കേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. (യോഹന്നാൻ 13:34 നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു പുതിയോരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു തന്നേ.
13:35 നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.
1). സ്മുർന്ന സഭയിലെ പ്രശ്നം. രണ്ടു പ്രശ്നങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു. A) വരുവാനുള്ള പീഡനം (ബാഹ്യമായത്) B) യഹൂദന്മാരുടെ ദൂഷണം (ആന്തരികമായത്) വെളിപ്പാടു2:8 സ്മൂർന്നയിലെ സഭയുടെ ദൂതന്നു എഴുതുക: മരിച്ചവനായിരുന്നു വീണ്ടും ജീവിക്കയും ചെയ്ത ആദ്യനും അന്ത്യനുമായവൻ അരുളിച്ചെയ്യുന്നതു:
2:9 ഞാൻ നിന്റെ കഷ്ടതയും ദാരിദ്ര്യവും — നീ ധനവാനാകുന്നു താനും — തങ്ങൾ യെഹൂദർ എന്നു പറയുന്നെങ്കിലും യെഹൂദരല്ല, സാത്താന്റെ പള്ളിക്കാരായവരുടെ ദൂഷണവും അറിയുന്നു.
2:10 നീ സഹിപ്പാനുള്ളതു പേടിക്കേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിന്നു പിശാചു നിങ്ങളിൽ ചിലരെ തടവിൽ ആക്കുവാൻ പോകുന്നു; പത്തു ദിവസം നിങ്ങൾക്കു ഉപദ്രവം ഉണ്ടാകും; മരണപര്യന്തം വിശ്വസ്തനായിരിക്ക; എന്നാൽ ഞാൻ ജീവകിരീടം നിനക്കു തരും.
ആദ്യം പറഞ്ഞിരിക്കുന്ന പീഡനത്തെക്കുറിച്ച് വിശദീകരിച്ച് അതിനു പരിഹാരം നിർദ്ദേശിച്ചിരിക്കുന്നു വരുവാനുള്ള പീഡനത്തിന്റെ പിന്നിൽ സാത്താനാണ് അത് ഒരുപക്ഷേ ആക്ഷേപമായി പത്ത് ദിവസം നീണ്ടുനിൽക്കുന്ന കാഠിനമേറിയ പീഡനവും മരണവും ആകാം അതല്ലെങ്കിൽ ഭാവിയിൽ 10 ഭാഗങ്ങളായി സംഭവിക്കാനിരിക്കുന്ന കഷ്ടതയിലൂടെ സഭ കടന്നു പോകേണ്ടി വരുന്നതിനെ കുറിച്ചുള്ള സൂചനയാകാം. രണ്ടാമത്തെ പ്രശ്നം സഭയിലേക്ക് കടന്നുവന്ന ദുരുപദേശം ആയിരിക്കണം. (പ്രവൃത്തികൾ 15:1 യെഹൂദ്യയിൽനിന്നു ചിലർ വന്നു: നിങ്ങൾ മോശെ കല്പിച്ച ആചാരം അനുസരിച്ചു പരിച്ഛേദന ഏൽക്കാഞ്ഞാൽ രക്ഷ പ്രാപിപ്പാൻ കഴികയില്ല എന്നു സഹോദരന്മാരെ ഉപദേശിച്ചു). പ്രശ്നങ്ങളുടെ പരിഹാരം ബൈബിളിൽ നിർദ്ദേശിച്ചിരിക്കുന്നു.
A) വരുവാനുള്ള പരീക്ഷയെ ഭയപ്പെടേണ്ട. കാരണം പീഡനത്തിൽ ജീവൻ നഷ്ടമാകുന്നവർക്ക് രണ്ടാം മരണം അല്ലെങ്കിൽ നിത്യമരണം സംഭവിക്കുകയില്ല അവർ നിത്യജീവൻ പ്രാപിച്ചിരിക്കുന്നവരാണ് അതുകൊണ്ട് ഭൂമിയിലെ ലഘുവായ കഷ്ടം ഒരിക്കലും അവരുടെ ജീവിതത്തെ ഭയപ്പെടുത്തേണ്ടത് ഇല്ല. (1പത്രൊസ് 4:12 പ്രിയമുള്ളവരേ, നിങ്ങൾക്കു പരീക്ഷക്കായി സംഭവിച്ചിരിക്കുന്ന അഗ്നിശോധനയിങ്കൽ ഒരു അപൂർവ്വകാര്യം നിങ്ങൾക്കു വന്നുകൂടി എന്നുവച്ചു അതിശയിച്ചുപോകരുതു.
4:13 ക്രിസ്തുവിന്റെ കഷ്ടങ്ങൾക്കു പങ്കുള്ളവരാകുന്തോറും സന്തോഷിച്ചുകൊൾവിൻ. അങ്ങനെ നിങ്ങൾ അവന്റെ തേജസ്സിന്റെ പ്രത്യക്ഷതയിൽ ഉല്ലസിച്ചാനന്ദിപ്പാൻ ഇടവരും.
4:19 അതുകൊണ്ടു ദൈവേഷ്ടപ്രകാരം കഷ്ടം സഹിക്കുന്നവർ നന്മ ചെയ്തുകൊണ്ടു തങ്ങളുടെ പ്രാണനെ വിശ്വസ്തനായ സ്രഷ്ടാവിങ്കൽ ഭരമേല്പിക്കട്ടെ.
B). മരണപര്യന്തം വിശ്വസ്തനായിരിക്കുക മരണപര്യന്തം വിശ്വസ്ത നായിരിക്കുന്നവർക്ക് ജീവകിരീടം കർത്താവ് വാഗ്ദാനം ചെയ്തിരിക്കുന്നു കഷ്ടതയുടെ നടുവിൽ പതറി പോകാതെ നിത്യജീവന്റെ ഉടയവൻ ആയിരിക്കുന്നു കർത്താവിനോട് വിശ്വസ്തതയോടെ സമർപ്പണത്തോടും കൂടെ ജീവിക്കേണ്ടതാണ് എന്ന് ഇവിടെ നമ്മളെ ഓർപ്പിക്കുന്നു. ഇടയൻ പീഡനത്തിന്റെ പിന്നിലുള്ള കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കുകയും അവർ മരണപരന്തം വിശ്വസ്തരായിരിപ്പാത്തക്കവണ്ണം വിശ്വാസികളെ ഉത്സാഹിപ്പിക്കുകയും ചെയ്യണം പീഡനത്തെ പിന്നിലുള്ള കാരണങ്ങൾ ശരിയായ രീതിയിൽ മനസ്സിലാക്കാതിരുന്നാൽ വിശ്വാസികൾ തെറ്റായ രീതിയിൽ പ്രതികരിക്കുവാനും വിശ്വാസത്തിൽ നിന്ന് വീണുപോകുവാനും ഇടയാകും. അതിനാൽ ഇടയൻ വിശ്വാസികളെ കർത്താവിൻറെ സ്നേഹത്തെക്കുറിച്ച് നിത്യതയിൽ ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചും ഓരോ വിശ്വാസികളെയും വചനത്തിലൂടെ ഉറപ്പിക്കേണ്ടത് ആവശ്യമാണ് ദൈവവചനത്തിലൂടെ ലഭിക്കുന്ന പരിജ്ഞാനവും വിവേകവും ഓരോ വിശ്വാസിയും തങ്ങളുടെ കഷ്ടതയിൽ നിന്നും പീഡനങ്ങളിൽ നിന്നും അതിജീവിക്കുവാൻ തക്കവണ്ണം ധൈര്യവും പ്രത്യാശയും ലഭിക്കും. അവർ ഒരിക്കലും ദുരുപദേശങ്ങളുടെ പിന്നാലെ പോവുകയില്ല കാരണം ശരിയായ ഉപദേശവും വചനവും അവർക്ക് നിശ്ചയം ഉണ്ടല്ലോ അത് ഒരു ഇടയന്റെയും ഉത്തരവാദിത്വമാണ് ഇങ്ങനെയുള്ള ഇടയന്മാർ പരിപാലിക്കുന്ന സഭ വളരെ ഉണർവോടും സന്തോഷത്തോടും ആത്മാവിൻ്റെ ഐക്യതയോട് കൂടി നിലനിൽക്കുകയും കർത്താവിലുള്ള പ്രത്യാശ വർദ്ധിച്ചു വരികയും ചെയ്യും.
(1പത്രൊസ് 5:10 എന്നാൽ അല്പകാലത്തേക്കു കഷ്ടം സഹിക്കുന്ന നിങ്ങളെ ക്രിസ്തുവിൽ തന്റെ നിത്യതേജസ്സിന്നായി വിളിച്ചിരിക്കുന്ന സർവ്വകൃപാലുവായ ദൈവം തന്നേ യഥാസ്ഥാനപ്പെടുത്തി ഉറപ്പിച്ചു ശക്തീ
സഭ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും.
1). പെർഗ്ഗമോസ് സഭയിലെ പ്രശ്നം. അസാന്മാർഗീയതയും ദുർനടപ്പും നിറഞ്ഞ ബാലാക്കിന്റെ ഉപദേശവും നിക്കൊലെവ്യരുടെ തെറ്റായ ഉപദേശവും. എന്നും സഭകളെ ആക്രമിക്കാൻ ആയിട്ട് അനേക ദുരുപദേശങ്ങളും വിപരീത ഉപദേശങ്ങളും സഭയ്ക്കകത്തേക്ക് കടന്നു വരാൻ സാധ്യതയുണ്ട് അതിനെ തിരിച്ചറിഞ്ഞ് ദുരുപദേശങ്ങളിൽ നിന്നും വിശ്വാസികളെ ശരിയായ ഉപദേശത്തിലേക്ക് വഴി നടത്തുക എന്നുള്ളതാണ് ഒരു മൂപ്പൻ്റെ യഥാർത്ഥമായ കടമ.
2). തുയതൈഥര സഭയുടെ പ്രശ്നം. ഇസബേൽ ദുർനടപ്പ് വിഗ്രഹാരാധനയും കള്ള പ്രവാചകൻ അവളുടെ പ്രവർത്തികളുടെയും പഠിപ്പിക്കലുകളുടെയും വിശദാംശങ്ങൾ ഇവിടെ രേഖപ്പെടുത്തിയിട്ടില്ല ഫലങ്ങൾ മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ വിഗ്രഹാരാധനയിൽ നിന്നും ആൾദൈവങ്ങളിൽ നിന്നും എപ്പോഴും അകലം പാലിക്കണം എന്നുള്ള നിർദ്ദേശം ഇവിടെ നമുക്ക് മനസ്സിലാക്കാൻ കഴിയുന്നതാണ്.
3). സർദീസ് സഭയിലെ പ്രശ്നം. ആത്മീയ മരണം ഇവിടുത്തെ പ്രശ്നം ആത്മീകരണാവസ്ഥയാണ് ഇവരുടെ ജീവിതങ്ങളിലോ സാക്ഷ്യങ്ങളിലും യാതൊരു രീതിയിലും ഉള്ള ഒരു ആത്മീയ ജീവനോ ശക്തിയോ ഇല്ല പരിഹാരം.– ഉണരുക ,ശക്തിപ്രാപിക്കുക , ഓർക്കുക, അനുതപിക്കുക , ഇതൊക്കെയാണ് സഭയിലെ പ്രശ്നപരിഹാരമായിട്ട് വചനം നിർദ്ദേശിച്ചിരിക്കുന്നത്.
4). ഫിലദെൽഫിയ സഭയിലെ പ്രശ്നം. ഒരു പ്രശ്നവും ചൂണ്ടിക്കാണിക്കുന്നില്ല വളരെ നല്ല നിലയിൽ പോകുന്ന ഒരു സഭയായിട്ടാണ് കാണുവാൻ കഴിയും.
5). ലവോദിക്ക സഭയിലെ പ്രശ്നം. ശീതോഷ്ണാവസ്ഥ. അവരുടെ സീതോഷ്ണാവസ്ഥ ക്രിസ്തുവിനോടുള്ള തീഷ്ണതയും ഭക്തിയും നഷ്ടപ്പെടുത്തിയിരിക്കുന്നു. വിശ്വാസികളുടെ ഭൗതിക കാര്യങ്ങളിലുള്ള താൽപര്യം അവരെ ക്രിസ്തുവിനോടുള്ള സ്നേഹത്തിൽ നിന്നും അകറ്റിയിരിക്കുന്നു. പരിഹാരം നിർദ്ദേശിച്ചിരിക്കുന്നു.–. ക്രിസ്തുവിൽ നിന്നും അവർ സമ്പന്നരാകേണ്ടതിന് ഒന്നും ധരിക്കേണ്ടതിന് വെള്ള ആത്മീയ നയനങ്ങൾക്ക് ആവശ്യമായ ലേബവും വിലയ്ക്ക് വാങ്ങിക്കൊള്ളുവാൻ നിർദ്ദേശിച്ചിരിക്കുന്നു. ഇതിൻറെ വിശദീകരണങ്ങളും സഭയും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും അടുത്ത അലക്കത്തിൽ നമുക്ക് ചിന്തിക്കാവുന്നതാണ്.
ഓരോ പ്രാദേശിക സഭകളിലും മാതൃകയുള്ള ഒരു മൂപ്പനായി ശുശ്രൂഷിക്കുക എന്നുള്ളത് ക്ലേശകരമായിരിക്കുന്ന ഒരു പ്രവർത്തനമാകുന്നു പലവിധ സ്വഭാവങ്ങൾ ഉള്ളവരും വിമർശിക്കുന്നവരും അനുസരിക്കുവാൻ വിമുഖതയുള്ളവരുമായ ജനത്തിന് തുടർച്ചയായി നൽകുന്ന ശുശ്രൂഷ ഉപദേശം പ്രാർത്ഥന എന്നിവയുടെ തിരക്ക് അവരുടെ അദ്ധ്വാനത്തെ ഇരട്ടിയാക്കി മാറ്റുന്നു. എന്നാൽ അർപ്പണബോധത്തോടെയുള്ള ശുശ്രൂഷയും സഭാപരിപാലനവും വളരെ ശ്രേഷ്ഠകരവും ഇരട്ടി മാനത്തിന് യോഗ്യതയുള്ളതും ആകുന്നു. (1തിമൊഥെയൊസ് 3:13 നന്നായി ശുശ്രൂഷ ചെയ്തിട്ടുള്ളവർ തങ്ങൾക്കു നല്ല നിലയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്തിൽ വളരെ പ്രാഗത്ഭ്യവും സമ്പാദിക്കുന്നു). എന്നാൽ നന്നായി സേവിക്കുന്ന മൂപ്പന്മാർക്ക് സഭയുടെ വളർച്ചയിലൂടെ ലഭിക്കുന്ന അനുഗ്രഹങ്ങളും കർത്താവിൻ്റെ വരവിൽ ലഭിക്കുന്ന തേജസിന്റെ കിരീടവും , മഹത്വമേറിയ അവരുടെ പ്രയത്നഫലം മുഴുവനായി കണ്ട് സന്തോഷിക്കുവാൻ അവർക്ക് കഴിയുന്നത് കർത്താവിൻ്റെ വരവിൽ ആകുന്നു. (1പത്രൊസ് 5:1 നിങ്ങളിലുള്ള മൂപ്പന്മാരെ ഒരു കൂട്ടുമൂപ്പനും ക്രിസ്തുവിന്റെ കഷ്ടാനുഭവത്തിന്നു സാക്ഷിയും വെളിപ്പെടുവാനുള്ള തേജസ്സിന്നു കൂട്ടാളിയുമായ ഞാൻ പ്രബോധിപ്പിക്കുന്നതു:
5:2 നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിച്ചുകൊൾവിൻ. നിർബ്ബന്ധത്താലല്ല, ദൈവത്തിന്നു ഹിതമാംവണ്ണം മനഃപൂർവ്വമായും ദുരാഗ്രഹത്തോടെയല്ല,
5:3 ഉന്മേഷത്തോടെയും ഇടവകകളുടെമേൽ കർത്തൃത്വം നടത്തുന്നവരായിട്ടല്ല. ആട്ടിൻകൂട്ടത്തിന്നു മാതൃകകളായിത്തീർന്നുകൊണ്ടും അദ്ധ്യക്ഷത ചെയ്‍വിൻ.
5:4 എന്നാൽ ഇടയശ്രേഷ്ഠൻ പ്രത്യക്ഷനാകുമ്പോൾ നിങ്ങൾ തേജസ്സിന്റെ വാടാത്ത കിരീടം പ്രാപിക്കും).
ഇടയന്മാരുടെ ജീവിതശൈലികൾ
1). പ്രാർത്ഥനാ ജീവിതം ഉണ്ടായിരിക്കണം
2). നിരന്തരമായ ദൈവവചന പഠനവും. വചന ധ്യാനവും ഉണ്ടായിരിക്കണം.
3). മൂപ്പൻ സഹ മൂപ്പന്മാരുമായി സഹകരിക്കുകയും ഒരുമിച്ച് ചേർന്ന് സഭയ്ക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യേണ്ടതാണ്.
4). സഭയുടെ ഭരണവും പരിപാലനവും ജനാധിപത്യമല്ല ഏകാധിപത്യവും അല്ല മറിച്ച് ദൈവാധിപത്യമാണ് എന്നുള്ള കാര്യം എപ്പോഴും മൂപ്പൻ ഓർത്തിരിക്കേണ്ടതാണ്.
5). സഭയുടെ ഓരോ തീരുമാനവും ദൈവവചന അടിസ്ഥാനത്തിൽ ദൈവസ്നേഹത്തിലും ഉള്ളതായിരിക്കണം.
6). സഭയുടെ ഒന്നാമത്തെ ദൗത്യം സുവിശേഷം അറിയിക്കുക എന്നുള്ളതാണന്നുളള കാര്യം മൂപ്പൻ അറിഞ്ഞിരിക്കുകയും അതിനുവേണ്ടി ഉത്സാഹിക്കുകയും വേണം (1തെസ്സലൊനീക്യർ 1:8 നിങ്ങളുടെ അടുക്കൽനിന്നു കർത്താവിന്റെ വചനം മുഴങ്ങിച്ചെന്നതു മക്കെദൊന്യയിലും അഖായയിലും മാത്രമല്ല; എല്ലാടവും നിങ്ങൾക്കു ദൈവത്തിലുള്ള വിശ്വാസം പ്രസിദ്ധമായിരിക്കുന്നു; അതുകൊണ്ടു ഞങ്ങൾ ഒന്നും പറവാൻ ആവശ്യമില്ല.
7). മൂപ്പന്മാർ സൗമ്യതയുള്ളവരും താഴ്മയുള്ളവരും ദൈവസ്നേഹത്താൽ തികഞ്ഞവരും ആയിരിക്കണം. (1തെസ്സലൊനീക്യർ 2:7 ഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ പോറ്റുംപോലെ ഞങ്ങൾ നിങ്ങളുടെ ഇടയിൽ ആർദ്രതയുള്ളവരായിരുന്നു.
2:8 ഇങ്ങനെ ഞങ്ങൾ നിങ്ങളെ ഓമനിച്ചുകൊണ്ടു നിങ്ങൾക്കു ദൈവത്തിന്റെ സുവിശേഷം പ്രസംഗിപ്പാൻ മാത്രമല്ല, നിങ്ങൾ ഞങ്ങൾക്കു പ്രിയരാകയാൽ ഞങ്ങളുടെ പ്രാണനുംകൂടെ വെച്ചുതരുവാൻ ഒരുക്കമായിരുന്നു.
2:10 വിശ്വസിക്കുന്ന നിങ്ങളുടെ ഇടയിൽ ഞങ്ങൾ എത്ര പവിത്രമായും നീതിയായും അനിന്ദ്യമായും നടന്നു എന്നതിന്നു നിങ്ങളും ദൈവവും സാക്ഷി. ഇപ്രകാരം ഓരോ മൂപ്പന്മാരും ദൈവത്തിൻറെ ദൈവത്തിൻറെ നിയോഗത്താൽ തങ്ങളുടെ ശുശ്രൂഷ ചെയ്യുന്നുവെന്ന് മനസ്സിലാക്കി സമർപ്പണത്തോടും ആത്മാർത്ഥതയോടെ ദൈവത്തിൽ ആശ്രയിച്ച്. ഓരോരുത്തരുടെയും ശുശ്രൂഷകൾ ചെയ്യേണ്ടതാണ്. (കൊലൊസ്സ്യർ 3:23. നിങ്ങൾ ചെയ്യുന്നതു ഒക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന്നു എന്നപോലെ മനസ്സോടെ ചെയ്‍വിൻ.
3:24 അവകാശമെന്ന പ്രതിഫലം കർത്താവു തരും എന്നറിഞ്ഞു കർത്താവായ ക്രിസ്തുവിനെ സേവിപ്പിൻ.