Powered by: <a href="#">Manna Broadcasting Network</a>
സദൃശവാക്യങ്ങൾ 26:12 തനിക്കുതന്നെ ജ്ഞാനിയെന്നു തോന്നുന്ന മനുഷ്യനെ നീ കാണുന്നുവോ?അവനെക്കുറിച്ചുള്ളതിനെക്കാളും മൂഢനെക്കുറിച്ച് അധികം പ്രത്യാശയുണ്ട്.
~~~~~~
സദൃശവാക്യങ്ങൾ 26.
ഈ അധ്യായം പ്രതിപാദിക്കുന്ന വിഷയം :- ഭോഷൻ്റെയും മടിയൻ്റെയും സ്വഭാവങ്ങൾ
- ഭോഷനു ബഹുമാനം പൊരുത്തമല്ല, ശാപം പറ്റുകയില്ല, മുതുകിനു വടി, ഒരുപോലെ.
a. വേനൽക്കാലത്തു ഹിമവും കൊയ്ത്തുകാലത്തു മഴയും എന്നപോലെ ഭോഷനു ബഹുമാനം പൊരുത്തമല്ല.
b. കുരികിൽ പാറിപ്പോകുന്നതും മീവൽപ്പക്ഷി പറന്നുപോകുന്നതുംപോലെ കാരണം കൂടാതെ ശാപം പറ്റുകയില്ല.
c. കുതിരയ്ക്കു ചമ്മട്ടി, കഴുതയ്ക്കു കടിഞ്ഞാൺ, മൂഢന്മാരുടെ മുതുകിനു വടി.
d. എല്ലാവരെയും മുറിവേല്പിക്കുന്ന വില്ലാളിയും മൂഢനെ കൂലിക്കു നിർത്തുന്നവനുംകണ്ടവരെ കൂലിക്കു നിർത്തുന്നവനും ഒരുപോലെ. - ഭോഷത്തം ആവർത്തിക്കുന്നു, അധികം പ്രത്യാശയുണ്ട്, പ്രയാസം, നായുടെ ചെവിക്കു പിടിക്കുന്നവൻ, വഴക്കും ഇല്ലാതെയാകും.
a. നായ് ഛർദിച്ചതിലേക്കു വീണ്ടും തിരിയുന്നതും മൂഢൻ തന്റെ ഭോഷത്തം ആവർത്തിക്കുന്നതും ഒരുപോലെ.
b. തനിക്കുതന്നെ ജ്ഞാനിയെന്നു തോന്നുന്ന മനുഷ്യനെ നീ കാണുന്നുവോ? അവനെക്കുറിച്ചുള്ളതിനെക്കാളും മൂഢനെക്കുറിച്ച് അധികം പ്രത്യാശയുണ്ട്.
c. മടിയൻ തന്റെ കൈ തളികയിൽ പൂത്തുന്നു. വായിലേക്കു തിരികെ കൊണ്ടുവരുന്നത് അവനു പ്രയാസം.
d. തന്നെ സംബന്ധിക്കാത്ത വഴക്കിൽ ഇടപെടുന്നവൻ വഴിയെ പോകുന്ന നായുടെ ചെവിക്കു പിടിക്കുന്നവനെപ്പോലെ.
e. വിറക് ഇല്ലാഞ്ഞാൽ തീ കെട്ടുപോകും. നുണയൻ ഇല്ലാഞ്ഞാൽ വഴക്കും ഇല്ലാതെയാകും. - വഴക്കുകാരൻ, കലഹം, സ്വാദുഭോജനം, മൺകുടംപോലെ, അധരംകൊണ്ടു വേഷം ധരിക്കുന്നു, നാശം വരുത്തുന്നു.
a. കരി കനലിനും വിറകു തീക്കും എന്നപോലെ വഴക്കുകാരൻ കലഹം ജ്വലിക്കുന്നതിനു കാരണം.
b. ഏഷണിക്കാരന്റെ വാക്ക് സ്വാദുഭോജനംപോലെ. അതു വയറ്റിന്റെ അറകളിലേക്കു ചെല്ലുന്നു.
c. പകയ്ക്കുന്നവൻ അധരംകൊണ്ടു വേഷം ധരിക്കുന്നു. ഉള്ളിലോ അവൻ ചതിവ് സംഗ്രഹിച്ചു വയ്ക്കുന്നു.
d. ഭോഷ്കു പറയുന്ന നാവ് അതിനാൽ തകർന്നവരെ ദ്വേഷിക്കുന്നു. മുഖസ്തുതി പറയുന്ന വായ് നാശം വരുത്തുന്നു.
പ്രിയരേ, തനിക്ക് തന്നെ ജ്ഞാനിയായി തോന്നുന്നവൻ, മൂഢനേക്കാൾ മോശപ്പെട്ടവനാണ്. മൂഢനും, ധനവാനും പൊതുവെ ഈ സ്വഭാവം പങ്കുവക്കുന്നു. ശരിയായ ജ്ഞാനം സമ്പാദിക്കുന്നതിന്, ദുരഭിമാനം വിഘാതം ആയി നിൽക്കുന്നു. ഭോഷത്വം ആകർഷണീയമായി തോന്നുന്നതുകൊണ്ട്, ജ്ഞാനത്തെക്കാളും നീതിയേക്കാളും മൂഢത്വം ഇഷ്ടപ്പെടുന്നതുകൊണ്ട്, അതിലേക്ക് തന്നെ അവൻ തിരിയുന്നു. പാപസ്വഭാവം പാപപ്രവൃത്തികളിൽ സന്തുഷ്ടി പ്രകടിപ്പിക്കുന്നു. ചിലയവസരങ്ങളിൽ മൂഢന്മാരോട് മറുപടി പറയാതിരിക്കുന്നതാണ് നല്ലത്. മറ്റു ചിലയവസരങ്ങളിൽ അവരുടെ ഭോഷത്വം വെളിപ്പെടുത്തുന്നതിന് മറുപടി നല്കേണ്ടതാണ്. എന്നാൽ വളരെ സൂക്ഷ്മതയോടെ ബുദ്ധിപൂർവ്വം വേണം അവരോട് സംസാരിക്കാൻ. ഇത് സമൂഹത്തിൽ വളരെ ശ്രദ്ധിക്കേണ്ട വിഷയം തന്നെ. പലപ്പോഴും നാം അബദ്ധത്തിൽ ചെന്ന് വീഴാവുന്ന സാഹചര്യങ്ങൾ പല ഇടപാടുകളിലും ഉണ്ട് എന്ന ബോധ്യത്തോടെ ജീവിക്കാം. ദൈവം നമ്മെ സഹായിക്കട്ടെ. ദൈവ നാമത്തിന് മഹത്വം ആമേൻ.