Powered by: <a href="#">Manna Broadcasting Network</a>
യഹോവയായ ദൈവത്തിന്റെ കല്പന പഴയനിയമത്തില്‍ വ്യക്തമാണ്: ലേവ്യ. 19:28 ; മരിച്ചവനുവേണ്ടി ശരിരത്തില്‍ മുറിവുന്ടാക്കരുത്; മെയ്മേല്‍ പച്ച കുത്തരുത്; ഞാന്‍ യഹോവയാകുന്നു. ഇവിടെ മറ്റൊരു അനുരഞ്ഞ്നനതിനു സ്ഥാനമില്ല. അപ്പോള്‍ പുതിയ നിയമ വിശ്വാസികള്‍ക്ക് സംശയത്തിനു സാധ്യതയുന്ടാകും. നിഴലായ പഴയനിയമത്തിന് ഇത് വിരുദ്ധമെങ്കില്‍ പൊരുളായ പുതിയനിയമത്തിനു എത്ര അധികം. ഒരിക്കല്‍ ദൈവം വെറുത്തതായി പറയുന്നതിനാല്‍ അത് അമ്ഗികരിക്കുന്നതല്ലേ ഉചിതം! അവ കൊണ്ട് മറ്റു യാതൊരു ഉപയോഗവും ഇല്ല താനും. പിന്നെ റോമര്‍ക്ക് എഴുതിയ ലേഖനത്തില്‍ അപോ. പോലോസ് പറയുന്നത്: വിശ്വാസത്തില്‍ നിന്ന് ഉത്ഭാവിക്കാതതോക്കെയും പാപമത്രേ. സംശയ സാഹചര്യവും പ്രസ്തുത വിഷയത്തെ കുറിച്ചുള്ള പുതിയ നിയമ നിശബ്ദതയും കണക്കെലെടുത്തു ഇവയൊക്കെ ഒരു ദൈവ പൈതല്‍ ഒഴിവാക്കുന്നത് അത്യുതമമം.