കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

ദൈവ സഭയില്‍ സഹോദരനോട് മിണ്ടാതിരിക്കുവാന്‍ ആവശ്യപ്പെടമോ?

തിത്തോസ് 1: 10 ; വ്യഥാവചാലന്മാരും മനോവഞ്ചകന്മാരും ആയി വഴങ്ങാത്തവരായ പലര്‍ …. ദുരാദായം വിചാരിച്ചു അരുതാത്തത് ഉപദേശിച്ചു കുടുംബങ്ങളെ മുഴുവന്‍ മറിച്ചു കളയുന്നവര്‍ , …..  അവരുടെ വായ്‌ അടക്കേന്ടതാകുന്നു. ഇത്തരക്കാര്‍ സഭയയൂറെ ഉപദേശ നിലപാടുകളില്‍ അയഞ്ഞ സമീപനം നടത്തുന്നവരും ക്രമേണ ഉപദേശത്തിന്റെ പ്രസക്തി സഭകളില്‍ നഷ്ടപ്പെടുവാനും സംഗതിയാകും. ഇപ്രകാരം സഭയില്‍ അപ്രയോജനകരമായതോ ആത്മ സംബന്ധമാല്ലാത്തതോ ആയ ശുശ്രുഷക്കാര്‍ സഭയില്‍ മിണ്ടാതിരിക്കുന്നത് നന്ന്. അവര്‍ തങ്ങളെ തന്നെ ആത്മ സംയമനം പാലിച്ചു മിണ്ടാതിരുന്നില്ല എങ്കില്‍ സഭയുടെ ഉത്തരവാദിത്തപ്പെട്ടവര്‍ താക്കീത് നല്‍കുന്നതില്‍ തെറ്റില്ല. അത്തരം സന്ദര്ഭാങ്ങളിലേക്ക് കാര്യങ്ങള്‍ പോകതിരിക്കുന്നതിനെക്കളും ശുശ്രുഷകന്മാര്‍ തങ്ങളുടെ ശുശ്രുഷകളെ കുറിച്ച് ബോധവാന്മാരും അത് സ്ഥലം സഭയ്ക്ക് ആത്മീക വര്‍ദ്ധനയ്ക്ക് ഉതകും എന്നുള്ള ഉത്തമ ബോധ്യത്തോടെ മാത്രമേ ശുശ്രുഷകള്‍ക്കായി മുന്നിട്ടിറങ്ങാവൂ .

ഇത്തരക്കാരോട് ബന്ധപ്പെട്ടു കണ്ടേക്കാവുന്ന ചില സ്വഭാവങ്ങള്‍ പറയാം. ഇവയുടെ അടിസ്ഥാനത്തില്‍ അന്തിമ വിധി ആകുവാനും പാടില്ല. രണ്ടു പേരുടെ സാക്ഷ്യം അത്തരം ശുശ്രുഷകളെ കുറിച്ച് ഉണ്ടായിരിക്കുന്നത് നന്ന്‍.  സംസാരിക്കാനുള്ള കൃപാ വരമില്ലാത്തവര്‍ , വിശുദ്ധന്മാരെ ആത്മീക വര്ദ്ധനയിലേക്ക് നയിക്കുവാന്‍ കഴിവില്ലാത്തവര്‍ , വളരെ വലിച്ചു നിട്ടിയും പ്രയോജനമില്ലാതതുമായ സംസാരങ്ങള്‍ , ധാര്‍മ്മിക പോരായ്മകള്‍ ചില വിഷയത്തില്‍ ഉണ്ടായിരിക്കെ അതിനെ കുറിച്ചു പഠിപ്പിക്കുന്നവര്‍ , വേദപുസ്തകത്തിലെ ഉല്പത്തി മുതല്‍ വെളിപ്പാടു വരെ വാക്യങ്ങള്‍ തുടരെ തുടരെ വായിച്ചു ആധികാരികമായി ഒന്നും പറയാതെ നിര്ത്തുന്നവര്‍ , എന്നിത്യാദി ചില ലക്ഷണങ്ങളായി കണ്ടേക്കാം. സംപുര്‍ന്ന വിധി ദൈവാത്മാവിനാല്‍ അതതു സഭാ മൂപ്പന്മാര്ക്കു നിശ്ചയിക്കാവുന്നതാണ് .

 

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More