Powered by: <a href="#">Manna Broadcasting Network</a>
ആഗ്രഹിക്കുന്നത് സ്വന്തമാക്കാനുള്ള മനുഷ്യന്റെ പ്രവണത യുഗാരംഭം മുതൽക്കേ കാണപ്പെടുന്നതാണ്. മനുഷ്യനിലെ സ്നേഹം ഒരു മനോഹരമായ വികാരമാണ്. ആ വികാരം ക്രിയാത്മകമായി മാറുമ്പോൾ സമൂഹം മാറും, ലോകം തന്നെ മാറുന്നു. യേശു സ്നേഹവാനാണ്, താന് സ്നേഹം കൊണ്ട് ലോകത്തിന്റെ കീഴടക്കി എന്നു നെപ്പോളിയന് ബോണപ്പാർട്ടു ചരിത്രത്തിൽ വിളിച്ചു പറഞ്ഞതാണ്. അത് ക്രിയാത്മകമായ സ്നേഹം എന്ന വികാരത്തിന്റെ പ്രദര്ശനമാണ്. എന്നാല് സ്നേഹം നിഷേധാത്മകുമ്പോൾ അതിന്റെ അങ്ങേയറ്റം വരെ ചെന്ന് മാനവകുലഹത്തിന് നാശം വിതയ്ക്കും. ആയിരക്കണക്കിനുദാഹരണമുണ്ടെങ്കിലും അടുത്തിടെ നടന്ന സംഭവം ശ്രദ്ധയില്പ്പെടുത്തട്ടെ!!!!
സ്നേഹം മനോഹരമാണ് . പ്രണയവഴികളുടെ അന്ധകാര മുഖഭാവത്തെ പ്പറ്റി ബോധമുള്ളരായിരിക്കുക
ഉത്തർപ്രദേശിലെ അംരോഹയിലെ ഭവൻ ഖേദി ഗ്രാമം. ബിരുദാനന്തര ബിരുദത്തിൽ (എം. എ.) ഇംഗ്ലീഷിലും ജിയോഗ്രഫിയിലും ബിരുദം ഉണ്ട്. ഗ്രാമത്തിലെ പ്രൈമറി സ്കൂളിൽ പഠിപ്പിച്ചുകൊണ്ടിരിന്നു ഷബ്നം. അവൾ സലിമുമായി അതീവ പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും അവരുടെ കുടുംബം അതിനെ വിവാഹത്തെ എതിർത്തു. ആ പ്രണയസാഫല്യം പൂവണിയാൻ ചില അന്ധകാര വഴികൾ അവർ തിരഞ്ഞെടുത്തു. 2008 ൽ, ഏപ്രിൽ 14/15 രാത്രിയിൽ ഷബ്നാമും കാമുകൻ സലീമും അതിക്രൂരമായ കൊലപാതകം ആസൂത്രണം ചെയ്തു, കുടുംബത്തിലെ ഏഴ് പേരെ കോടാലിക്ക് വെട്ടിക്കൊന്നു. കൊലപാതകത്തിന് അഞ്ച് ദിവസത്തിന് ശേഷം 2008 ഏപ്രിൽ 19 നാണ് കാമുകൻ സലീമിനൊപ്പം അറസ്റ്റിലായത്. അറസ്റ്റിലായപ്പോൾ ഏഴ് ആഴ്ച ഗർഭിണിയായിരുന്നു ഷബ്നം. 2008 ഡിസംബറിൽ അവൾ ഒരു കുഞ്ഞിനെ പ്രസവിച്ചു. രണ്ടു വർഷത്തെ വിചാരണയ്ക്ക് ശേഷമാണ് അംരോഹ കോടതി ശിക്ഷ വിധിയ്ക്കുന്നത്. ലക്ന കോടതിയും സുപ്രീം കോടതിയും അത് ശരിവെച്ചു. ദയാ ഹർജി രാഷ്ട്രപതി തള്ളുകയും ചെയ്തു. ഇപ്പോൾ ഉത്തർപ്രദേശിലെ മധുര ജയിലിൽ ഇവരെ തൂക്കിലേറ്റനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുമ്പോൾ സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി തൂക്കിലേക്ക് കയറുന്ന ആദ്യ വനിത എന്ന കുപ്രസിദ്ധിയുമായി ചരിത്രത്തിൽ ഇടം നേടും.
സ്നേഹിക്കുക എപ്പോഴും എല്ലാരെയും എന്നാല് അതില് കടന്നുവരാന് സാധ്യതയുള്ള ചില സ്വാർത്ഥ സ്വഭാവങ്ങളും ജഡിക ചിന്തകളും ഒഴിവാക്കുക. ശ്രദ്ധയോടെ ജീവിക്കാന് സർവ്വേശ്വരൻ സഹായിക്കട്ടെ .