Powered by: <a href="#">Manna Broadcasting Network</a>
ദേവ ദേവ വന്ദനം ജീവ നാഥാ വന്ദനം
ജീവനുള്ള നാളെന്നും നാഥാ നിന്നെ വാഴ്ത്തിടും
പാപത്തിന്റെ ശിക്ഷകൾ എന്നിൽ നിന്നും നീക്കി നീ
പാടുവാൻപുതു ഗാനമെൻ നാവിൽ തന്നു നാഥാ നീ
ഇന്നയോളമെന്നുടെ ജീവിതാവശ്യങ്ങളെ
ഭംഗിയായി തീർത്തതാൽ ഞാനെന്നുമെന്നും പാടിടും
ആവശ്യങ്ങളെത്രയും ആകുലങ്ങളാകെയും
എന്നിലുണ്ടായീടുമ്പോൾ നിൻ പൊന്നു മാറിൽ ചാരിടും
നന്ദിയോടെ വാഴ്ത്തിടും നല്ലവനാം നാഥനെ
പൊന്നു പാദം തേടിയീ മന്നിൽ സേവ ചെയ്തിടും