Powered by: <a href="#">Manna Broadcasting Network</a>
ഛത്തീസ്ഗഡ് സംസ്ഥാനത്തുള്ള വിശ്വാസികള്‍ വലിയരീതിയിൽ ക്രൈസ്തവ പീഢനനങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു. ഈ ഡിസംബർ 18 ഞായറാഴ്ച വിവിധ സ്ഥലങ്ങളിൽ അക്രമികൾ ആക്രമണം അഴിച്ചുവിട്ടു. കൊണ്ടഗാവ് / നാരായൺ പൂർ പ്രദേശങ്ങൾ പ്രധാനമായും ആക്രമിക്കപ്പെട്ടു.
സുവിശേഷകന് സുഖമാന്‍ യാദവ് (GTCപൂര്‍വ്വ വിദ്യാർത്ഥി) പ്രവർത്തിക്കുന്ന സ്ഥലങ്ങളിലും വിവിധ സംഘർഷങ്ങൾ അനുഭവിക്കുവാൻ ഇടയായതായി കണ്ടു. ആ പ്രദേശത്ത് നിന്നും GTC യിൽ പഠിക്കുന്നതിനു ഒരു വിദ്യാർത്ഥി ഇപ്പോഴത്തെ ബാച്ചില്‍ ഉണ്ട്. തന്റെ അനുജനും ക്രൂരമായി മര്‍ദ്ദിക്കുകയുണ്ടായി. വലിയ മത രാഷ്ട്രീയ പ്രശ്നങ്ങൾ അവര്‍ക്കെതിരെ നടക്കുകയാണ്. ഈ പ്രദേശത്തെ വിശ്വാസികളെയും വേലക്കാരെയും ഓർത്ത് ദൈവജനം പ്രാർത്ഥിക്കണമേ.