Powered by: <a href="#">Manna Broadcasting Network</a>
മഹാ ഭാരതത്തിലെ രാജ സദസ്സിൽ വിവസ്ത്രയാക്കപ്പെട്ട ദ്രൗപതിയും ജർമ്മൻ മണ്ണിലൂടെ സ്ത്രീകളെ നഗ്നയാക്കി നടത്തിയ നാസി പടയോടും ഇന്നിതാ മണിപ്പൂർ മണ്ണിൽ ജനിച്ചു ജീവിച്ച പെണ്പടയും മാത്രമല്ല ഈ ലോക സ്ത്രീ സമൂഹം ചോദിക്കുന്ന ചോദ്യം, ഞങ്ങളെ നാണം കെടുത്തുന്നതിൽ നിങ്ങൾക്ക് നാണമില്ലേ ? ഈ കാലഘട്ടത്തിൽ ഭാരത മണ്ണിലും ഇത് ആവർത്തിക്കപ്പെടുമ്പോൾ ഹിന്ദുസ്ഥാൻ മണ്ണിന്റെ ഉരിയാട പടത്തലവനോടും നമുക്ക് ചോദിക്കാം : നാണമാകുന്നില്ലേ ഈ പ്രജകളുടെ വിവരക്കേടിനോട് നീതി പുലർത്താതെ കണ്ണടച്ചു കൈകെട്ടി നോക്കി നിൽക്കുവാൻ ? ഇന്നത്തെ നീതി നിർവഹണം ഒരു അനീതി നിർവ്വഹണമായി മാറുന്നില്ലേ? ഒറ്റപ്പെട്ട സംഭവങ്ങൾ പലരീതിയിൽ നടക്കുമ്പോൾ ഒരു ചെറു സമൂഹം ചിന്തിക്കേണ്ടത് ഒറ്റകെട്ടായി ആരോ പിന്നിൽ ചുക്കാൻ പിടിക്കാനുണ്ടെന്നല്ലേ? രാജ്യ പതക്കങ്ങളും ആരവങ്ങളും നായകനേതാക്കളെ ചേർത്ത് വെച്ചുകൊള്ളുവിൻ. സാധാരണക്കാരന്റെ നാണത്തിനും മാനത്തിനും വില കൊടുക്കുവാൻ കഴിഞ്ഞില്ലെങ്കിൽ അരമനയിൽ നിന്നും അണിയറയിലെത്തി സ്വയം പരിശോധിച്ച് തല കുമ്പിച്ചു ലജ്ജിക്കുവാൻ സമയമിതാഗതമായിരിക്കുന്നു. മണിപ്പൂർ സഹോദരിമാരുടെ വിലകൊടുക്കാത്ത നാണത്തിനും മാനത്തിനും നമ്മുടെ സംസ്കാരത്തോളം പ്രായമുണ്ടെങ്കിൽ ആ സംസ്കാരം മാറ്റി മെനയുവാൻ ഒരു ജനവും കാലഘട്ടവും നേതാവും ഉണ്ടാകും. ആ കാലഘട്ടത്തിന്റെ കാഹളധ്വനിയുടെ ശബ്ദം ഞങ്ങളുടെ കാതുകളിൽ ഇരമ്പുന്നത് നിങ്ങള്ക്ക് കേൾക്കാൻ സാധിക്കുന്നവോ?