കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

കുഞ്ഞമ്മ തോമസ്: ബെയൂല ദേശത്തേക്ക്

പത്തനംതിട്ട: കുഞ്ഞമ്മ തോമസ് (97 വയസ്സ്), മുണ്ടുകോട്ടക്കൽ ബ്രദറൻ അസംബ്ലി അംഗവും പരേതനായ എം ജെ തോമസിന്റെ(ഉണ്ണൂണി) ഭാര്യയും വടക്കേമുറിയിൽ വീട്, മുണ്ടുകോട്ടക്കൽ ആയിരുന്ന പ്രിയ സഹോദരി 2023 ജനുവരി 17 ന് താൻ പ്രിയം വെച്ച കർത്ത്യസന്നിധിയിൽ ചേർക്കപ്പെട്ടു. തയ്യിൽമേപ്പുറത്ത് കുടുംബത്തിൽ നിന്നുള്ളവളായിരുന്നു. സംസ്കാര വിശദാംശങ്ങൾ പിന്നീട് അറിയിക്കും. ബന്ധുമിത്രാദികളുടെ സ്വർഗ്ഗീയമായ ആശ്വാസത്തിനും ശക്തിക്കും വേണ്ടി നമുക്ക് കുടുംബത്തെ ദൈവസന്നിയിൽ വെച്ച് പ്രാർത്‌ഥിക്കാം. ദൈവവചനത്താൽ അവരെ ആശ്വസിപ്പിക്കട്ടെ. സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ വിവിധ സ്ഥലങ്ങളിൽ നിന്ന് യാത്ര ചെയ്യുന്ന കുടുംബാംഗങ്ങൾക്കും പ്രിയപ്പെട്ടവർക്കും വേണ്ടി പ്രാർത്ഥിക്കുക. ഈ ശുശ്രൂഷയിലൂടെ ദൈവനാമം മഹത്വപ്പെടാൻ ദയവായി പ്രാർത്ഥിക്കുക.

കൂടുതൽ വിവരങ്ങൾക്ക്, ദയവായി ബന്ധപ്പെടുക: +91-9995751610

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More