Powered by: <a href="#">Manna Broadcasting Network</a>
തിരുവനന്തപുരം: തിരുമല ബ്രദറൻ അസംബ്ലി സഭാ മൂപ്പനും പുസ്തക രചയിതാവും പ്രഭാഷകനും എന്നിങ്ങനെ വ്യത്യസ്ത നിലകളിൽ കർത്താവിന്നായ് ശോഭിച്ച സഹോ. യോഹന്നാൻ എബ്രഹാം (ജോൺസ് വില്ല, ജയ നഗർ, കുന്നപ്പുഴ, തിരുവനന്തപുരം) (93 വയസ്സ്) ഇന്ന് നവംബർ 14-ന് (2023) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. താൻ എലന്തൂർ തെക്കേതിൽ കുടുംബാംഗമായിരുന്നു. തന്റെ സഹധർമ്മിണി പരേതയായ മേരി ജോൺ, ചെപ്രയിൽ കുടുംബം, കൊട്ടാരക്കര ആയിരുന്നു. നാല് മക്കളും അവരുടെ കൊച്ചുമക്കളുമായി, തലമുറയെ നൽകി ദൈവം തന്റെ ദാസനെ അനുഗ്രഹിച്ചു.
ശവസംസ്കാര വിശദാംശങ്ങൾ
ദൈവഹിതമായാൽ, സംസ്കാര ശുശ്രൂഷ 2023 നവംബർ 17 ന് (വെള്ളി) രാവിലെ 10 മണി മുതൽ തിരുമലയിലെ ബ്രദറൺ അസംബ്ലി ഹാളിൽ നടക്കും, അതിനുശേഷം അദ്ദേഹത്തിന്റെ മൃതദേഹം അസംബ്ലിയുടെ ശ്മശാനത്തിൽ അടക്കം ചെയ്യും.
ശവസംസ്കാര സേവനത്തിന്റെ തത്സമയ സ്ട്രീമിംഗ് ഇവിടെ ലഭ്യമാകും:
സ്വർഗ്ഗീയ ആശ്വാസത്തിനും ശക്തിക്കും വേണ്ടി നമുക്ക് കുടുംബാംഗങ്ങളെ ദൈവ കൃപയിൽ സമർപ്പിക്കാം. കർത്താവ് അവർക്ക് സ്വർഗ്ഗീയ കൃപയും സമാധാനവും ശക്തിയും നൽകുകയും ദൈവവചനത്താൽ അവരെ ആശ്വസിപ്പിക്കുകയും ചെയ്യട്ടെ.
സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ വിവിധ സ്ഥലങ്ങളിൽ നിന്ന് യാത്ര ചെയ്യുന്ന കുടുംബാംഗങ്ങൾക്കും പ്രിയപ്പെട്ടവർക്കും വേണ്ടി പ്രാർത്ഥിക്കുക. ദേഹ വിയോഗ ശുശ്രൂഷയിലൂടെ ദൈവനാമം മഹത്വപ്പെടാൻ ദയവായി പ്രാർത്ഥിക്കുക.