കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

തത്സമയ വെബ്കാസ്റ്റ് : തോമസ് പ്രിൻസ് | ശവസംസ്കാര ശുശ്രൂഷ

അടൂർ : തോമസ് പ്രിൻസ് (ഷീൻ), (48വയസ്സ്) പാറയിൽ മലമുറ്റത്ത് കുടുംബാംഗവും എബനേസർ ബ്രദറൻ അസംബ്ലി / ബിലീവേഴ്‌സ് ബ്രെദറണ് അസ്സംബ്ലി, ബഹ്റൈൻ സഭാംഗവും ആയിരുന്ന പ്രിയ സഹോദരൻ 12 ഒക്ടോബർ 2023ന് ബഹ്‌റൈൻ സമയം 2:25 PM, (4:55 PM IST) കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താൻ ചികിത്സയിലായിരുന്നു. സ്ട്രോക്കിനും തുടർന്നുള്ള ഹൃദയസ്തംഭനത്തിനും ശേഷം അതീവ ഗുരുതരാവസ്ഥയിലും വെന്റിലേറ്റർ സപ്പോർട്ടിലുമായിരുന്നു. എന്നാൽ ദുഃഖമോ രോഗമോ കണ്ണീരോ മരണമോ ഇല്ലാത്ത നിത്യഭവനത്തിലേക്ക് വിളിക്കുവാനാണ് കർത്താവിനു പ്രസാദമായത്.

പ്രത്യേകിച്ച്, അദ്ദേഹത്തിന്റെ ഭാര്യ സിസ്റ്റർ സുജയ്ക്കും കുട്ടികൾക്കും(ക്രിസ്റ്റി, ചെറിൽ & കെയ്ഡൻ) വേണ്ടി പ്രാർത്ഥിക്കുക. തുടർന്ന് 19 തീയതി നടക്കുന്ന ശവ സംസ്കാര ശുശ്രൂഷയുടെ അനുഗ്രഹത്തിനും വേണ്ടി പ്രാർത്ഥിക്കാം.

ഹെബ്രോൺ ബ്രദറൻ അസംബ്ലി, പരുത്തപ്പാറയുടെ നേതൃത്വത്തിൽ ശവസംസ്‌കാര ശുശ്രൂഷ 19 ഒക്ടോബർ 2023 വ്യാഴാഴ്ച
ഇന്ത്യൻ സമയം രാവിലെ 8:30 മുതൽ നടത്തപ്പെടുന്നു. അതിന്റെ തത്സമയ വെബ്കാസ്റ്റ് തുടർന്നുള്ള ലിങ്കിൽ ലഭിക്കുന്നതാണ്.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More