കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

കളിയിലെ കാര്യം

ജി. പി. എസ്സ്, ബഹ്റൈൻ

കളിക്കളം തികച്ചും വിജയപരാജയങ്ങളുടെയും അധ:പതനത്തിന്റേയും ഉയിർത്തെഴുന്നേല്പിന്റെയും കാലങ്ങളായി ചരിത്രം കണ്ടിരുന്നെങ്കിൽ, ഇന്ന് അത് മനുഷ്യൻ ശ്രദ്ധയിൽ പെടാതെ പോകുന്ന പല വിഷയങ്ങളും സംസാര വിഷയമാക്കി മാറ്റുന്നതായാണ് കാണുവാൻ കഴിഞ്ഞത്. ലോക രാജ്യങ്ങളെ ഒരു കുടക്കിഴിൽ കൊണ്ടുവരുന്ന ആഹ്വാനങ്ങളുടെ മാറ്റൊലിയുമായി വന്ന കാൽപ്പന്തു കളി, ഇപ്പോൾ ഇതാ തികച്ചും വ്യത്യസ്തമായ രീതികൾ ഉൾക്കൊണ്ട് ജനതതികളുടെ ഹ്യദയത്തിൽ ചേക്കേറുവാൻ ഒരുമ്പിടുന്നു. ഇന്നത്തെ കളിക്കളത്തിലെ കാര്യങ്ങൾ വിശ്വാസസമൂഹങ്ങളിൽ പോലും ചിന്തിക്കേണ്ട ചില യാഥാർത്ഥ്യങ്ങൾ അടങ്ങിയിരിക്കുന്ന ഒരു വിഷയമാണ്.

വ്യത്യസ്തതകൾ ലോകത്തിൽ അനുനിമിഷം ബഹുവിധ രീതികളാൽ പ്രത്യക്ഷപ്പെടുമ്പോൾ മാനവികതയെ ഉൾക്കൊള്ളുവാൻ ഉതകുന്ന ഒരു സന്ദേശം ഇന്നിന്റെ ആവശ്യമായത് കൊണ്ട് തന്നെ അവയെ ഉയർത്തിപിടിക്കുവാൻ ശ്രമിക്കുന്ന രീതികൾ പ്രശംസനീയമാണ്. അതിൽ ഏറ്റവും ശ്രദ്ധിക്കേണ്ട വിഭാഗം ഭിന്നശേഷിക്കാരായവരെ കൈത്താങ്ങുക എന്നത് തന്നെ. പലപ്പോഴും കുടുംബങ്ങളിൽ തീരാ ദുഃഖമായി മാത്രം അവശേഷിക്കുന്ന ജന്മങ്ങളായി ഇക്കൂട്ടരെ കാണുന്നു. വീടിന്റെ ഏതോ ഒരു ഭാഗത്ത് നാല് ചുവരുകൾക്കിടയിൽ നൊന്തു നീറി ജീവിതം തീർക്കുന്ന വ്യക്തി ജീവിതങ്ങൾ, എന്നാൽ അവയ്ക്ക് വ്യത്യാസം വരണം. അവരും പ്രമുഖ നിരകളിൽ അണികളാകണം. അവരെ അതിന്നായി ശക്തി പെടുത്തി മെനഞ്ഞെടുക്കണം. അതിനായുള്ള സംഘടനകളും സംവിധാങ്ങളും മെച്ചപ്പെടണം. സമൂഹത്തിലെ അത്തരം ജന സമൂഹത്തിലേക്ക് നമ്മുടെ കണ്ണ് തുറക്കണം. ഭിന്നശേഷിക്കാർ മാത്രമല്ല സമൂഹം കൈവിടുന്ന മാറാ രോഗത്തിൽ അകപ്പെട്ടു കിടക്കുന്ന ജീവിതങ്ങളെ കാണുവാനുള്ള കണ്ണ് തുറക്കണം. അങ്ങനെ സത്പ്രവർത്തിയിൽ ശുഷ്‌കാന്തരായി നാം തീരണം. നാം അവ കാണാതെ കണ്ണടക്കുമ്പോൾ നമ്മുടെ നായകന്റെ സ്ഥാനം അദ്ദേഹത്തിന്റെ ആശയങ്ങളുടെ നിലനിൽപ്പ് അസ്ഥാനത്താകുകയും സത്യ ക്രൈസ്തവ മാർഗ്ഗം സമൂഹത്തിന്‌ അപ്രസക്തവും  അവയുടെ നിലനില്പിന്റെ അതുല്യത മങ്ങിപോകുകയും ചെയ്യും. ചുറ്റുപാടുകളും അവയുടെ ആവശ്യങ്ങളും കാണുന്ന ദർശനമുള്ള നവതലമുറയ്ക്കായി പ്രാർത്ഥിക്കാം അവയിൽ നമുക്കും പങ്കാളിത്തവും വഹിക്കാം.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More